#juniorntr | 'ഞാൻ‌ വരും മുമ്പ് പ്രസവിച്ചാൽ കൊല്ലും'; എൻടിആറിനോട് കള്ളം പറഞ്ഞ് ഭാര്യ, മകന്റെ ജനനത്തെ കുറിച്ച് നടൻ പറഞ്ഞത്!

#juniorntr | 'ഞാൻ‌ വരും മുമ്പ് പ്രസവിച്ചാൽ കൊല്ലും'; എൻടിആറിനോട് കള്ളം പറഞ്ഞ് ഭാര്യ, മകന്റെ ജനനത്തെ കുറിച്ച് നടൻ പറഞ്ഞത്!
Oct 6, 2024 04:42 PM | By Athira V

ആർആർആറിനുശേഷം ​ആ​ഗോള തലത്തിൽ ആരാധകരുള്ള തെലുങ്ക് നടനാണ് ജൂനിയർ എൻടിആർ. താരകുടുംബത്തിൽ നിന്നും വന്ന് തെലുങ്കിൽ ഏറ്റവും താരമൂല്യമുള്ള നായകനായി മാറിയ ജൂനിയർ എൻടിആറിന്റെ ഏറ്റവും പുതിയ റിലീസ് ദേവരയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണെങ്കിലും സമ്മിശ്ര പ്രതികരണമാണ് കേരളത്തിലെ സിനിമാപ്രേമികളിൽ നിന്നും ദേവരയ്ക്ക് ലഭിക്കുന്നത്. തെലുങ്ക് മാസ്-മസാല ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേർത്ത് ഒരുക്കിയ ദേവരയ്ക്ക് രണ്ടാം ഭാ​ഗവും വൈകാതെ പ്രേക്ഷകരിലേക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ. 

സിനിമയും അഭിനയവും എൻടിആറിന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ്. അഭിനയമാണ് താരത്തിന് ഏറ്റവും ലഹരി നൽകുന്ന കാര്യമെങ്കിലും സിനിമ പോലെ തന്നെ നടന് പ്രധാനപ്പെട്ടത് കുടുംബവും. സിനിമയുമായി ബന്ധപ്പെട്ടുള്ള തിരക്കുകൾ ഒഴിയുമ്പോൾ‌ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം യാത്രകൾ പോകാൻ നടൻ ശ്രദ്ധിക്കാറുണ്ട്. 

പൊതു പരിപാടികളും എൻടിആറിനൊപ്പം കുടുംബവും മിക്കപ്പോഴും എത്താറുണ്ട്. നാൽപ്പത്തിയൊന്നുകാരനായ താരത്തിന്റെ വിവാഹം 2011ലായിരുന്നു. ലക്ഷ്മി പ്രണതിയാണ് നടന്റെ ഭാര്യ. ലക്ഷ്മിയുടേത് ബിസിനസ് ഫാമിലിയാണ്. ഇരുവർക്കും അഭയ് റാം, ഭാർഗവ് റാം എന്നിങ്ങനെ രണ്ട് ആൺമക്കളാണുള്ളത്. ജൂനിയർ എൻടിആറിന്റെ സോഷ്യൽമീഡിയ പേജ് മുഴുവൻ നിറഞ്ഞ് നിൽക്കുന്നതും ഭാര്യയും മക്കളുമാണ്. 

എൻടിആറിൻ്റെയും ലക്ഷ്മി പ്രണതിയുടെയും ആദ്യത്തെ മകൻ അഭയ് റാം 2014ലാണ് ജനിച്ചത്. ആദ്യ കുഞ്ഞിനെ ലക്ഷ്മി ​ഗർഭിണിയായിരുന്നപ്പോൾ ജൂനിയർ എൻടിആർ രഭാസയുടെ ഷൂട്ടിങ് സെറ്റിലായിരുന്നു. മകന്റെ ജനനത്തോട് അനുബന്ധിച്ച് നടന്ന മറക്കാനാവാത്ത ഒരു അനുഭവം ജൂനിയർ‌ എൻടിആർ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

ഞാൻ രഭാസയുടെ ഷൂട്ടിങ്ങിലായിരിക്കുമ്പോൾ ലക്ഷ്മി പൂർണ ​ഗർഭിണിയാണ്. അതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിളിക്കാമെന്നും അപ്പോൾ ആശുപത്രിയിൽ വരണമെന്നും ഡോക്ടർമാർ എന്നോട് പറഞ്ഞിരുന്നു. ഞാൻ സ്വിറ്റ്‌സർലൻഡിൽ രഭാസ സിനിമയുടെ ചിത്രീകരണത്തിരക്കിലാണ്. പക്ഷെ എല്ലാ ദിവസവും ഭാര്യയുമായി വീഡിയോ കോളിൽ സംസാരിക്കുകയും ആരോഗ്യം എങ്ങനെയുണ്ടെന്ന് അന്വേഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. 


ഒരു ദിവസം ലക്ഷ്മി വിളിച്ചപ്പോൾ വളരെ അവശയായിരുന്നു. മുഖത്ത് പ്രസരിപ്പോ സന്തോഷമോ ഒന്നും തന്നെയില്ല. പൂർണ്ണ ​ഗർഭിണിയായ ലക്ഷ്മിയോട് ഞാൻ പറഞ്ഞു. ഞാൻ വരാതെ പ്രസവിക്കരുതെന്ന്. അങ്ങനെ സംഭവിച്ചാൽ നിന്നെ കൊല്ലുമെന്നും തമാശയ്ക്ക് പറഞ്ഞു. തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും താൻ സുഖമായിരിക്കുന്നുവെന്നും ലക്ഷ്മി എനിക്ക് മറുപടി നൽകി. പിറ്റേന്ന് ഷൂട്ടിങ് പൂർത്തിയാക്കി സ്വിറ്റ്സർലൻഡിൽ നിന്ന് ഹൈദരാബാദിൽ ഞാൻ വന്ന് ഇറങ്ങി. 

തുടർന്ന് ഞാൻ വീട്ടിലേക്ക് വിളിച്ചു. എന്നാൽ താൻ ആശുപത്രിയിലേക്ക് പോവുകയാണെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. കരണം തിരക്കിയപ്പോൾ നോർമൽ ചെക്കപ്പിന് വേണ്ടിയാണെന്ന് അവൾ കള്ളം പറഞ്ഞു. അമ്മയും അവൾക്കൊപ്പം കൂടെയുണ്ടായിരുന്നു. അവൾ ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ എനിക്ക് ടെൻഷനായി. ശരി ആശുപത്രിയിൽ പോകൂ. ഞാൻ ഉടൻ വീട്ടിലേക്ക് എത്തുമെന്നും ലക്ഷ്മിയോട് പറഞ്ഞു. വീട്ടിൽ എത്തി ഞാൻ ഒരു കാപ്പി കുടിക്കുന്നതിനിടയിൽ അമ്മ എന്നെ വിളിച്ചു. 

ഒരു സാധാരണ പരിശോധനയാണെന്ന് പറഞ്ഞാണല്ലോ ലക്ഷ്മി ആശുപത്രിയിലേക്ക് പോയത് ഇപ്പോൾ അമ്മ എന്തിനാണ് എന്നെ വിളിക്കുന്നതെന്ന് ഞാനും ഭയന്നു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിയാതെ എൻ്റെ ശരീരം മുഴുവൻ ഭയത്താൽ തണുത്തു. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞ് മനസിലാക്കുമെന്ന് അമ്മ പറഞ്ഞു. 

പിന്നെ ഡോക്ടറാണ് എന്നോട് സംസാരിച്ചത്. പെട്ടന്ന് ആശുപത്രിയിലേക്ക് വരാനാണ് ഡോക്ടർ പറഞ്ഞത്. ഒട്ടും സമയം കളയാതെ ഞാൻ ആശുപത്രിയിൽ എത്തി. ഓപ്പറേഷൻ തിയേറ്ററിൽ വെച്ചാണ് ഞാൻ ലക്ഷ്മിയെ കണ്ടത്. ഞാൻ എത്തി കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങളുടെ മൂത്ത മകൻ ജനിച്ചു. 

എന്തെങ്കിലും കാരണം കൊണ്ട് വിമാനം വൈകിയിരുന്നുവെങ്കിൽ കുഞ്ഞ് പിറക്കുമ്പോൾ‌ ലക്ഷ്മിക്കൊപ്പം ഉണ്ടാകാൻ എനിക്ക് സാധിക്കുമായിരുന്നില്ലെന്നാണ് മകന്റെ ജനനത്തെ കുറിച്ച് സംസാരിക്കവെ ജൂനിയർ എൻടിആർ പറഞ്ഞത്. 

#If #you #give #birth #before #I #come #I #will #kill #you #Actor's #wife #lied #NTR #about #birth #their #son

Next TV

Related Stories
'ഇതാ പഴയ മാസ്സ് പരിപാടി തന്നെ'; വിജയ്‌യുടെ അവസാന ചിത്രം 'ജനനായകന്റെ' പുതിയ പോസ്റ്റർ പുറത്ത്

Nov 7, 2025 10:30 AM

'ഇതാ പഴയ മാസ്സ് പരിപാടി തന്നെ'; വിജയ്‌യുടെ അവസാന ചിത്രം 'ജനനായകന്റെ' പുതിയ പോസ്റ്റർ പുറത്ത്

ജനനായകന്റെ' പുതിയ പോസ്റ്റർ പുറത്ത്, വിജയ്‌യുടെ അവസാനം ചിത്രം...

Read More >>
Top Stories










News Roundup






https://moviemax.in/-