#ishaanikrishna | നിങ്ങള്‍ തമ്മില്‍ ലവ് ആണോന്ന് ചോദിക്കുന്നില്ല, അങ്ങനെ ആണെന്ന് അറിയാം; താരകുടുംബത്തിലെ അടുത്ത വിവാഹം ഇവരുടേത്

#ishaanikrishna | നിങ്ങള്‍ തമ്മില്‍ ലവ് ആണോന്ന് ചോദിക്കുന്നില്ല, അങ്ങനെ ആണെന്ന് അറിയാം; താരകുടുംബത്തിലെ അടുത്ത വിവാഹം ഇവരുടേത്
Oct 6, 2024 10:58 AM | By ADITHYA. NP

(moviemax.in)നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ വിവാഹം വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. സുഹൃത്തായ അശ്വിന്‍ ഗണേശുമായി സ്വന്തം ഇഷ്ടപ്രകാരമാണ് ദിയ വിവാഹിതയായത്.

മൂത്ത മകളും നടിയുമായ അഹാന കൃഷ്ണയെ ഓവര്‍ടേക്ക് ചെയ്താണ് ദിയ കുടുംബ ജീവിതത്തിലേക്ക് പോയത്.നാല് സഹോദരിമാരില്‍ ഒരാള്‍ വിവാഹിതയായി.

അവശേഷിക്കുന്ന മൂന്ന് പേരില്‍ അടുത്ത വിവാഹം ആരുടേതായിരിക്കും എന്ന ചോദ്യം പലപ്പോഴും വരാറുണ്ട്. അഹാനയുടെ ആവാനാണ് സാധ്യത എന്നാണ് അമ്മ സിന്ധു കൃഷ്ണയുടെ അഭിപ്രായം.

എന്നാല്‍ അഹാനയെ പിന്തള്ളി ഇഷാനി കൃഷ്ണ വിവാഹിതയായേക്കും എന്നാണ് പുതിയ പ്രചരണം.

അഹാനയുടെ രണ്ടാമത്തെ അനിയത്തിയാണ് ഇഷാനി. സോഷ്യല്‍ മീഡിയയിലൂടെ വലിയ ആരാധകരുള്ള ഇഷാനി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയതായി താരപുത്രി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോയാണ് വിവാഹ കഥകള്‍ക്ക് കാരണമായിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട സുഹൃത്ത് അര്‍ജുന്‍ നായര്‍ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയതായിരുന്നു ഇഷാനി.

എന്നാല്‍ ഇരുവരുടെയും നില്‍പ്പും ഭാവവും പ്രണയിതാക്കളുടെ അതുപോലെ ആണെന്നാണ് കമന്റുകള്‍.

ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമക്കെ അഭിപ്രായം പറഞ്ഞു എത്തിയിരിക്കുകയാണ് ആരാധകര്‍. 'ചിയേഴ്‌സ് ടു 25, ഒന്നിച്ചുള്ള കൂടുതല്‍ ചിരികളും സാഹസികതകളും മറക്കാനാവാത്ത നിമിഷങ്ങളും ഇവിടെയുണ്ട്...

കൂടാതെ, നിങ്ങള്‍ എല്ലാം കണ്ടുപിടിച്ചതായി നടിക്കാന്‍ തുടങ്ങേണ്ട സമയമാണെന്നുമാണ്' അര്‍ജുനെ ടാഗ് ചെയ്ത് ഇഷാനി കുറിച്ചത്.

ഇതിന് താഴെ കമന്റുകളുമായി നിരവധി പേര്‍ എത്തിയെങ്കിലും ഇഷാനിയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണയുടെ കമന്റ് ശ്രദ്ധേയമാവുകയാണ്.'നടിക്കാന്‍ തുടങ്ങണോ അതോ നടിക്കുന്നത് നിര്‍ത്തണോ?' എന്നായിരുന്നു അഹാന ചോദിച്ചത്.

ഇഷാനിയുടെ വാക്കുകള്‍ക്കുള്ള മറുപടിയായിരുന്നു അഹാന നല്‍കിയത്. അത് തുടങ്ങിക്കോളാനാണ് ചേച്ചിയോട് ഇഷാനി മറുപടിയായി പറഞ്ഞത്.അതേ സമയം പിറന്നാള്‍ ആശംസ അറിയിച്ച ഇഷാനിയ്ക്ക് നന്ദി പറഞ്ഞ് അര്‍ജുനും എത്തിയിരുന്നു.

താങ്ക്യൂ ബിച്ചു എന്നായിരുന്നു അര്‍ജുന്റെ കമന്റ്. ഇതോടെ ഇഷാനിയ്ക്ക് അങ്ങനൊരു പേരുണ്ടോ എന്നും ഇനി അര്‍ജുന്‍ മാത്രം അങ്ങനെ വിളിക്കുന്നതാണോ എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ വരാന്‍ തുടങ്ങി.

ദിയയുടെ കല്യാണം കഴിഞ്ഞതിന് പിന്നാലെയായത് കൊണ്ട് അടുത്ത കല്യാണം ലോഡിങ് ആണെന്നാണ് ഇഷാനിയുടെ ഫോട്ടോയുടെ താഴെ ഏറ്റവും കൂടുതല്‍ കമന്റുകളും വന്നിരിക്കുന്നത്. കൃഷ്ണ കുമാറിന്റെ വീട്ടില്‍ നിന്ന് ഫുള്‍ മ്യാരേജ് മോഡ് ആരംഭിച്ചു.

നിങ്ങള്‍ തമ്മില്‍ ലവ് ആണോന്ന് ചോദിക്കുന്നില്ല, അങ്ങനെ ആണെന്ന് കണ്ടാല്‍ തന്നെ അറിയാം. ഇരുവരും അവരുടെ റിലേഷന്‍ഷിപ്പിനെ കുറിച്ച് പതിയ വെളിപ്പെടുത്തുന്ന രീതിയാണിത്.

ഒരു പക്ഷെ മികച്ച ജോഡികള്‍ തങ്ങളുടെ ബന്ധം റീല്‍ ലൈഫില്‍ നിന്ന് അകറ്റി നിര്‍ത്തി വളരെ സാവധാനം വെളിപ്പെടുത്തുന്നതാണ് ഒരു ബന്ധം വളരെ ശുദ്ധവും മാന്യവുമായി നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

#love #between #you #know #that #Theirs #next #marriage #star #family

Next TV

Related Stories
'സുധിയെ വീടിന് ചുറ്റും ഓടിച്ചിട്ട് രേണു തെറി വിളിക്കും,  നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ...'; രേണുവിനെ കുറിച്ച് അയൽവാസി

Jun 22, 2025 07:41 PM

'സുധിയെ വീടിന് ചുറ്റും ഓടിച്ചിട്ട് രേണു തെറി വിളിക്കും, നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ...'; രേണുവിനെ കുറിച്ച് അയൽവാസി

രേണു സുധിയുടെ വ്യാജ വ്യക്തിത്വത്തെക്കുറിച്ചുള്ള അയൽക്കാരിയായ സ്ത്രീകളുടെ ഓഡിയോ ക്ലിപ്പ്...

Read More >>
ഇറങ്ങിപ്പോടീ..ശരീരത്തിന്റെ പലയിടത്തും മുറിവായി, അന്ന് അടിച്ചത് അതുകൊണ്ടാണ്! സംവിധായകന്റെ ഉപദ്രവം തുറന്ന് പറഞ്ഞ് ചിലങ്ക

Jun 14, 2025 05:04 PM

ഇറങ്ങിപ്പോടീ..ശരീരത്തിന്റെ പലയിടത്തും മുറിവായി, അന്ന് അടിച്ചത് അതുകൊണ്ടാണ്! സംവിധായകന്റെ ഉപദ്രവം തുറന്ന് പറഞ്ഞ് ചിലങ്ക

സംവിധായകന്റെ ഉപദ്രവം നേരിട്ടിട്ടും നിയമനടപടി സ്വീകരിക്കാത്തതിന്റെ കാരണം ചിലങ്ക...

Read More >>
Top Stories










https://moviemax.in/-