#GopiSundar | അവരെ ജീവിക്കാന്‍ അനുവദിക്കൂ, ഏറ്റവും മികച്ചവളും കരുത്തയുമാണ് നിങ്ങള്‍; അമൃതയുടെ കൂടെ ഉണ്ടെന്ന് ഗോപി സുന്ദര്‍

 #GopiSundar  | അവരെ ജീവിക്കാന്‍ അനുവദിക്കൂ, ഏറ്റവും മികച്ചവളും കരുത്തയുമാണ് നിങ്ങള്‍; അമൃതയുടെ കൂടെ ഉണ്ടെന്ന് ഗോപി സുന്ദര്‍
Oct 4, 2024 09:44 AM | By ADITHYA. NP

(moviemax.in)ഗായിക അമൃത സുരേഷും മുന്‍ ഭര്‍ത്താവും നടനുമായ ബാലയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ബാലയ്‌ക്കെതിരെ മകള്‍ രംഗത്ത് എത്തുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബാല തനിക്കെതിരേയും അമ്മയ്‌ക്കെതിരേയും നടത്തിയ ക്രൂരതകള്‍ തുറന്ന് പറയുകയായിരുന്നു മകള്‍.

തന്നേയും അമ്മയേയും ബാല ഉപദ്രവിച്ചതായി മകള്‍ തുറന്ന് പറഞ്ഞുപിന്നാലെ മകള്‍ക്ക് മറുപടിയുമായി ബാല രംഗത്തെത്തി. മകള്‍ക്ക് അന്ന് നടന്നത് ഓര്‍മ്മയില്ലെന്നായിരുന്നു ബാലയുടെ വിശദീകരണം.

ഇതിനിടെ മകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് അമൃതയും രംഗത്തെത്തി. പതിനാല് വര്‍ഷം മുമ്പത്തെ ബന്ധത്തിന്റെ പേരില്‍ തന്നെ ഇപ്പോഴും വേട്ടയാടുകയാണെന്ന് അമൃത വികാരഭരിതയായി.

ബാല തന്നേയും മകളേയും ഉപദ്രവിച്ചിട്ടുണ്ടെന്നും അമൃത തുറന്നടിച്ചു. താന്‍ വിവാഹിതനായിരുന്നു എന്ന കാര്യം മറച്ചുവച്ചാണ് ബാല തന്നെ വിവാഹം കഴിച്ചതെന്നും അമൃത വെൡപ്പെടുത്തി.അമൃതയുടെ ഗുരുതര ആരോപണങ്ങള്‍ക്കെല്ലാം ബാലയുടെ മറുപടി മൗനമായിരുന്നു.

താന്‍ ഇനിയൊന്നുമില്ലെന്നായിരുന്നു ബാലയുടെ പ്രതികരണം. ഇതിനിടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അമൃതയ്ക്കും കുടുംബത്തിനും പിന്തുണയുമായി എത്തിയത്. അമൃത പങ്കുവച്ച കുറിപ്പിന് കമന്റുമായി എത്തിയത് ധാരാളം പേരാണ്.

അമൃതയുടെ പോസ്റ്റിന് ഗോപി സുന്ദര്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.''നിങ്ങള്‍ ഏറ്റവും മികച്ചവളും കരുത്തയുമാണ്.

മുന്നോട്ട് പോവുക. ഒരു അമ്മയുടെ ശക്തി''എന്നായിരുന്നു അമൃതയുടെ പോസ്റ്റിലെ ഗോപി സുന്ദറിന്റെ കമന്റ്. അധികം വൈകാതെ ഈ കമന്റും ശ്രദ്ധ നേടി. ബാലയുമായി പിരിഞ്ഞ ശേഷമാണ് അമൃത ഗോപി സുന്ദറുമായി അടുപ്പത്തിലാകുന്നത്.

എന്നാല്‍ അധികനാള്‍ കഴിയും മുമ്പ് തന്നെ ഇരുവരും പിരിയുകയായിരുന്നു. പക്ഷെ ഈ ബന്ധത്തിന്റെ പേരില്‍ ഇപ്പോഴും അമൃത സുരേഷും ഗോപി സുന്ദറും പഴി കേള്‍ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയില്‍ ഗോപി സുന്ദറുമായി പിരിഞ്ഞതിനെക്കുറിച്ചും അമൃത സംസാരിക്കുന്നുണ്ട്. തങ്ങള്‍ പരസ്പര ധാരണയോടെ പിരിഞ്ഞതാണെന്നായിരുന്നു അമൃത പറഞ്ഞത്.

എന്നാല്‍ ഇപ്പോഴും അതിന്റെ പേരില്‍ തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു.ഇതിനിടെ ഇപ്പോഴിതാ അമൃത സുരേഷ് ആശുപത്രിയില്‍ ആണെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

സഹോദരി അഭിരാമി സുരേഷ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള അമൃതയുടെ ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അഭിരാമി ഈ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

അതിനാല്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ ആശങ്ക ഉടലെടുത്തിരിക്കുകയാണ്.

മതിയായി, എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ നിങ്ങളെ വെറുക്കുന്നു, ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവരെ ജീവിക്കാന്‍ അനുവദിക്കൂ.

നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായില്ലേ''എന്ന കുറിപ്പോടെയാണ് അഭിരാമി ചിത്രം പങ്കുവച്ചത്. കാര്‍ഡിയാക് ഐസിയുവിന് മുന്നില്‍ നിന്നുള്ള ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരുമെന്നാണ് കരുതപ്പെടുന്നത്.

#Let #them #live #you #best #strongest #GopiSundar #Amrita

Next TV

Related Stories
#diyakrishna | അത് കേട്ടതും ദിയ ഫ്ലാറ്റായി;ഞങ്ങൾ അവരെപോലെയല്ല, ക്ലബ്ബും പബ്ബുമൊന്നും എനിക്കും അശ്വിനും ഇഷ്ടമല്ല

Oct 4, 2024 08:46 AM

#diyakrishna | അത് കേട്ടതും ദിയ ഫ്ലാറ്റായി;ഞങ്ങൾ അവരെപോലെയല്ല, ക്ലബ്ബും പബ്ബുമൊന്നും എനിക്കും അശ്വിനും ഇഷ്ടമല്ല

സമൂഹമാധ്യമങ്ങളിൽ പങ്കിടുന്ന ഫോട്ടോയും വീഡിയോയുമെല്ലാം വളരെ പെട്ടന്നാണ് മില്യൺ കണക്കിന് വ്യൂസ് നേടുന്നത്....

Read More >>
#priyankaanoop | 'ഇത് വിറ്റ് കാശാക്കാം എന്ന് അയാള്‍ കരുതി, അത് പലരും വിശ്വസിച്ചു; സഹോദരൻ മരിച്ചത് അപ്പോഴാണ്'! പിയങ്ക

Oct 3, 2024 05:02 PM

#priyankaanoop | 'ഇത് വിറ്റ് കാശാക്കാം എന്ന് അയാള്‍ കരുതി, അത് പലരും വിശ്വസിച്ചു; സഹോദരൻ മരിച്ചത് അപ്പോഴാണ്'! പിയങ്ക

തന്നോട് മോശമായി പെരുമാറുകയോ വാതിലില്‍ വന്ന് മുട്ടുകയോ ചെയ്താല്‍ അതിനെ നേരിടാനുള്ള ചങ്കൂറ്റം തനിക്കുണ്ടെന്നും താന്‍ നേരിട്ടിട്ടുണ്ടെന്നും...

Read More >>
#kishorsathya | ഈ വിഴുപ്പെല്ലാം അലക്കിയിട്ടത്  അർജുന്റെ ആത്മാവിന് മേലേക്കാണ്, ഇരു കൂട്ടരോടുമായി പറയട്ടെ....; കുറിപ്പുമായി കിഷോർ സത്യ

Oct 3, 2024 03:49 PM

#kishorsathya | ഈ വിഴുപ്പെല്ലാം അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്, ഇരു കൂട്ടരോടുമായി പറയട്ടെ....; കുറിപ്പുമായി കിഷോർ സത്യ

തെറ്റ് ചെയ്തെന്ന് കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും മനാഫ്...

Read More >>
#sreevidhyamullachery | 'കളിയുടെ വീഡിയോ ഇടൂ'...., നിങ്ങള്‍ എഴുതി തരു, ഞങ്ങള്‍ എന്തൊക്കെ ചെയ്യണം എന്ന്! കമന്റിന് മാസ് മറുപടി നല്‍കി നടി ശ്രീവിദ്യ

Oct 3, 2024 11:54 AM

#sreevidhyamullachery | 'കളിയുടെ വീഡിയോ ഇടൂ'...., നിങ്ങള്‍ എഴുതി തരു, ഞങ്ങള്‍ എന്തൊക്കെ ചെയ്യണം എന്ന്! കമന്റിന് മാസ് മറുപടി നല്‍കി നടി ശ്രീവിദ്യ

ഹണിമൂണിന് മലേഷ്യയിലേക്ക് പോയതിന്റെ വിശേഷങ്ങള്‍ പുറത്ത് വിട്ട് കൊണ്ടിരിക്കുകയാണ് ശ്രീവിദ്യയും രാഹുലും. ഇന്‍സ്റ്റാഗ്രാമിലൂടെ രസകരമായൊരു...

Read More >>
#amruthasuresh | എന്തിനാണ് ഞങ്ങളെ ഉപദവ്രിക്കുന്നത്, ആർക്ക് വേണ്ടി! താങ്കളുടെ ഭാ​ഗത്ത് നിന്നും ഇനിയും പ്രതീക്ഷിക്കുന്നു;സായ് കൃഷ്ണയ്ക്കെതിരെ അമൃത

Sep 30, 2024 01:31 PM

#amruthasuresh | എന്തിനാണ് ഞങ്ങളെ ഉപദവ്രിക്കുന്നത്, ആർക്ക് വേണ്ടി! താങ്കളുടെ ഭാ​ഗത്ത് നിന്നും ഇനിയും പ്രതീക്ഷിക്കുന്നു;സായ് കൃഷ്ണയ്ക്കെതിരെ അമൃത

അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും ഒരിക്കൽ അച്ഛൻ തന്റെ നേർക്ക് ​ഗ്ലാസ് എടുത്തെറിഞ്ഞെന്നുമാണ് ബാലയുടെ മകൾ കഴിഞ്ഞ ദിവസം...

Read More >>
#DiyaKrishna  | അത് ശരിയാവില്ലെന്ന് അച്ഛനും അമ്മയ്ക്കും മനസിലായി,ഞങ്ങൾക്ക് വേറെ റൂം ലഭിച്ചു; ദിയ കൃഷ്ണ

Sep 29, 2024 05:32 PM

#DiyaKrishna | അത് ശരിയാവില്ലെന്ന് അച്ഛനും അമ്മയ്ക്കും മനസിലായി,ഞങ്ങൾക്ക് വേറെ റൂം ലഭിച്ചു; ദിയ കൃഷ്ണ

ദിയയുടെ ബ്രെെഡൽ ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി. ദിയയുടെ സബ്ക്രെെെബേർസ് കാത്തിരുന്ന വിവാഹമായിരുന്നു...

Read More >>
Top Stories










News Roundup