(moviemax.in)നടൻ ബാലയും മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള പ്രശ്നം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി തുടരുകയാണ്.
ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മകൾ അവന്തികയും പിന്നാലെ അമൃതയും എത്തിയതോടെ പ്രശ്നം കൂടുതൽ വഷളായി. മകളെ തന്നിൽ നിന്ന് അകറ്റുന്നു എന്നാണ് ബാലയുടെ ആരോപണമെങ്കിൽ അച്ഛനെ തനിക്ക് കാണേണ്ടെന്ന് മകൾ പറയുന്നു.
ബാലയിൽ നിന്നും ക്രൂര മർദ്ദനം തനിക്കേൽക്കേണ്ടി വന്നെന്നും സഹിക്കാൻ പറ്റാതായപ്പോൾ ആ വീട്ടിൽ നിന്നും താൻ രക്ഷപ്പെടുകയായിരുന്നെന്നും അമൃത കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
അമൃതയ്ക്ക് പിന്തുണയുമായി നിരവധി പേർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. എന്നാൽ ചിലർ എതിരഭിപ്രായവും പറയുന്നു.
മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ ഈ വിഷയത്തിൽ നടത്തിയ പ്രതികരണം ഇതിനോടകം ചർച്ചയാവുന്നുണ്ട്. അമൃതയ്ക്ക് മകളെ പൊതുമധ്യത്തിലേക്ക് കൊണ്ട് വരാതെ താൻ നേരിട്ട പ്രശ്നങ്ങൾ നേരത്തെ തുറന്ന് പറയാമായിരുന്നെന്ന് സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.
ബാലയെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ് നിരവധി പേരാണ് സായ് കൃഷ്ണയെ വിമർശിക്കുന്നത്. ഇപ്പോഴിതാ സായ് കൃഷ്ണയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് അമൃത സുരേഷ്.
സായ് കൃഷ്ണയെ വിമർശിക്കുന്ന യൂട്യൂബറുടെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് അമൃതയുടെ പ്രതികരണം. 'ഡിയർ സായ്, എന്തിനാണ് ഞങ്ങളെ ഉപദവ്രിക്കുന്നത്. ആർക്ക് വേണ്ടി... കഷ്ടം!, ഡിപ്ലോമാറ്റിക്കായ പക്ഷപാതിത്വമുള്ള വീഡിയോകൾ താങ്കളുടെ ഭാഗത്ത് നിന്നും ഇനിയും പ്രതീക്ഷിക്കുന്നു,' അമൃത സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.
അതേസമയം ബാലയെ പിന്തുണച്ച് സായ് കൃഷ്ണ തന്റെ വീഡിയോയിൽ സംസാരിക്കുന്നില്ല. അമൃതയും മകളും പറഞ്ഞ കാര്യങ്ങളെ തള്ളിപ്പറയുന്നില്ല. ബാല അങ്ങനെയൊക്കെ ചെയ്യുമോ എന്ന് ചോദിച്ചാൽ ചെയ്യുമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്ന് സായ് പറയുന്നു.
ബാലയുടെ നല്ല വശങ്ങൾക്കപ്പുറം ഇങ്ങനെയൊരു മുഖവുമുണ്ട്. എന്നാൽ മകളെ ഇതിലേക്ക് കൊണ്ട് വരാതെ നേരത്തെ താൻ നേരിട്ട അനുഭവങ്ങൾ അമൃത തുറന്ന് പറയേണ്ടതായിരുന്നു എന്നാണ് സായ് കൃഷ്ണ പറയുന്നത്.
അമൃതയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ സഹോദരി അഭിരാമി സുരേഷ് നിരന്തരം സംസാരിക്കുന്നുണ്ട്. അമൃതയുടെ മകൾ മൂന്ന് വയസിൽ നടന്ന കാര്യങ്ങൾ ഓർത്തെടുത്ത് പറയുന്നത് കള്ളമാണെന്ന വാദം ശക്തമാണ്.
ഇതിനെതിരെ അഭിരാമി കഴിഞ്ഞ ദിവസം പ്രതികരിച്ചു. രണ്ടോ മൂന്നോ വയസ്സുള്ള ഒരു കുട്ടിക്ക് ആഘാതകരമായ സംഭവങ്ങൾ ഓർക്കാൻ കഴിയില്ലെന്ന് പറയുന്നു. എന്നാൽ ഇത് ശരിയല്ല.
മനഃശാസ്ത്രത്തിന്റെയും സൈക്യാട്രിയുടെയും പിന്തുണയോടെ, ചെറുപ്പത്തിൽ തന്നെ ഉണ്ടാകുന്ന ആഘാതകരമായ അനുഭവങ്ങൾ കുട്ടിയുടെ മനസ്സിൽ ശാശ്വതമായ സ്വാധീനം ചെലുത്തുന്നു എന്നത് രേഖപ്പെടുത്തപ്പെട്ട ഒരു വസ്തുതയാണെന്ന് അഭിരാമി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും ഒരിക്കൽ അച്ഛൻ തന്റെ നേർക്ക് ഗ്ലാസ് എടുത്തെറിഞ്ഞെന്നുമാണ് ബാലയുടെ മകൾ കഴിഞ്ഞ ദിവസം പറഞ്ഞത്. ബാലയുടെ വീട്ടിൽ നിന്നും അമൃത ഇറങ്ങുന്ന സമയത്ത് മകൾക്ക് മൂന്ന് വയസാണ്.
#advise #whom # Expecting #more #Amrita #against #Sai #Krishna