#diyakrishna | അത് കേട്ടതും ദിയ ഫ്ലാറ്റായി;ഞങ്ങൾ അവരെപോലെയല്ല, ക്ലബ്ബും പബ്ബുമൊന്നും എനിക്കും അശ്വിനും ഇഷ്ടമല്ല

#diyakrishna | അത് കേട്ടതും ദിയ ഫ്ലാറ്റായി;ഞങ്ങൾ അവരെപോലെയല്ല, ക്ലബ്ബും പബ്ബുമൊന്നും എനിക്കും അശ്വിനും ഇഷ്ടമല്ല
2024-10-04T08:46:00 | By Adithya N P

(moviemax.in)വിവാഹിതയായശേഷം താരപുത്രി ദിയ കൃഷ്ണ പങ്കിടുന്ന ഒരോ ചെറിയ വീഡിയോയും വിശേഷവും പോലും വലിയ ആരാധക ശ്രദ്ധനേടാറുണ്ട്.

സമൂഹമാധ്യമങ്ങളിൽ പങ്കിടുന്ന ഫോട്ടോയും വീഡിയോയുമെല്ലാം വളരെ പെട്ടന്നാണ് മില്യൺ കണക്കിന് വ്യൂസ് നേടുന്നത്. ബെസ്റ്റ് ഫ്രണ്ടിനെയാണ് ഭർത്താവായി സ്വീകരിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ വിവാഹശേഷം ദിയ കൂടുതൽ ഹാപ്പിയാണ്.

വിവാഹം കഴിഞ്ഞതായി തോന്നുന്നില്ലെന്നും തങ്ങൾ ഇപ്പോഴും അടുത്ത സുഹൃത്തുക്കളെപ്പോലെയാണെന്നുമാണ് ദിയ പറയാറുള്ളത്.പലതവണ പ്രണയ പരാജയങ്ങളിലൂടെ കടന്ന് പോയശേഷമാണ് ദിയ അശ്വിനുമായി പ്രണയത്തിലായത്.

കഴിഞ്ഞ ദിവസമാണ് ഇരുവരും ബാലിയിൽ ഹണിമൂൺ ആഘോഷിച്ച് തിരിച്ചെത്തിയത്. കുടുംബത്തോടൊപ്പം ഹണിമൂണിന് പോയ കപ്പിളെന്ന പേരും ഇരുവർക്കും ബാലി വെക്കേഷൻ വീഡിയോകൾ പങ്കുവെച്ചശേഷം ലഭിച്ചിരുന്നു.

കാരണം ദിയയുടെ മാതാപിതാക്കളും സഹോദരിമാരും ഇരുവർക്കും ഒപ്പം ബാലിയിൽ അവധി ആഘോഷിക്കാൻ എത്തിയിരുന്നു. ദിയയുടെ കുടുംബത്തോെടൊപ്പമുള്ള അശ്വിന്റെ ആദ്യ ട്രിപ്പുമായിരുന്നു ബാലിയിലേക്കുള്ളത്.

ഇപ്പോഴിതാ ഭർത്താവ് അശ്വിനൊപ്പം ബാലിയിൽ നടത്തിയ ഒരു ഡേറ്റിങിന്റെ വിശേഷങ്ങൾ വീഡിയോയായി യുട്യൂബിൽ പങ്കിട്ടിരിക്കുകയാണ് ദിയ. പുതിയ വ്ലോ​ഗിൽ അശ്വിനും ദിയയും മാത്രമെയുള്ളു.

അമ്മ സിന്ധുവും ദിയയുടെ സഹോദരിമാരും ബാലിയിലെ പുതിയ ടൂറിസ്റ്റ് പ്ലേസുകൾ എക്സ്പ്ലോർ ചെയ്യാൻ രാവിലെ തന്നെ യാത്ര തിരിച്ചു. അമ്മയുടേയും അമ്മുവിന്റെയും രീതികളല്ല തനിക്കും അശ്വിനുമെന്നും അത് എന്താണെന്നും വീഡിയോയിൽ ദിയ വിശദീകരിച്ചു.

ഇന്ന് മാത്രമാണ് ഞാനും അശ്വിനും നന്നായി ഡ്രസ് ചെയ്ത് പുറത്തേക്കിറങ്ങുന്നത്.മറ്റുള്ള ദിവസങ്ങളിൽ എല്ലാം ഞെട്ടിയാണ് കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നത്. ഇന്ന് നമ്മുടെ കൂടെ അമ്മയോ അമ്മുവോ ഇഷാനിയോ ഹൻസുവോ ഇല്ല.

അവരൊക്കെ പതിവുപോലെ രാവിലെ എഴുന്നേറ്റ് ഓടിയിട്ടുണ്ട്. അശ്വിനും എനിക്കും വെക്കേഷന് വന്നാൽ റിലാക്സ് ചെയ്യാനാണ് ഏറ്റവും ഇഷ്ടം. അല്ലാതെ ഞങ്ങളും വെക്കേഷനും തമ്മിലുള്ള ഒരു യുദ്ധത്തിനൊന്നും താൽപര്യമില്ല.

എല്ലാവർക്കും ഓരോരോ ഇഷ്ടങ്ങളാണല്ലോ.അമ്മുവിനും അമ്മയ്ക്കും ഒരു സ്ഥലത്ത് വന്ന് കഴിഞ്ഞാൽ‌ അതിന്റെ ഓരോ കോർണറും കാണണം. അതിന് എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും അവർ അതിനോട് ഓക്കെയാണ്.

അവർക്ക് അത് ഇഷ്ടമാണ്. രാവിലെ എഴുന്നേറ്റ് അവർ എല്ലാ സൈറ്റ് സീയിങിനും പോകും. ഞാനും അശ്വിനും അങ്ങനെയല്ല. റെസ്റ്റാണ് ഞങ്ങൾക്ക് ഇഷ്ടം. കുറഞ്ഞത് പതിനൊന്ന് മണി വരെയെങ്കിലും ഉറങ്ങണം.

ഫുഡ് കഴിക്കണം. ഷോപ്പ് ചെയ്യണം.ക്ലബ്ബും പബ്ബുമൊന്നും എനിക്കും അശ്വിനും ഇഷ്ടമല്ല. അതൊക്കെയുള്ള സ്ഥലങ്ങളിൽ ചില്ല് ചെയ്ത് ഇരിക്കാൻ ഇഷ്ടമാണെന്നുമാണ് താനും സഹോദരിമാരും തമ്മിലുള്ള വ്യത്യാസം വെളിപ്പെടുത്തി ദിയ പറഞ്ഞത്.

ശേഷം ഇരുവരും ചേർന്ന് ബാലിയിലെ ഒരു മാളിൽ പോയി നല്ലൊരു ഷോപ്പിങും കൂടാതെ സ്പായുമെല്ലാം ചെയ്തു. വ്ലോ​ഗിനിടയിൽ ഒരു റെസ്റ്റോറന്റിൽ കയറി ഫുഡ് കഴിക്കുന്നതിനിടെ ദിയയെ കുറിച്ച് അശ്വിൻ പറഞ്ഞ കമന്റ് ആരാധകർ ഏറ്റെടുത്തു.

ഭക്ഷണം കണ്ട് കഴിഞ്ഞാൽ പിന്നെ ആരെയും മൈന്റ് ചെയ്യില്ലേ... എന്നേ പോലും ശ്രദ്ധിക്കാൻ തോന്നുകയില്ലേയെന്ന് ചോദിച്ചപ്പോഴാണ് അശ്വിൻ പഞ്ച് ഡയലോ​ഗുമായി എത്തിയത്. ഫുഡ് കണ്ടാൽ മതിയാവും നിന്നെ ഒരിക്കലും മതിയാവില്ലെന്നാണ് അശ്വിൻ പറഞ്ഞത്.

അത് കേട്ടതും ദിയ ഫ്ലാറ്റായി എന്നത് വീഡിയോയിലും വ്യക്തമായിരുന്നു.ദിയയേക്കാൾ അശ്വിനാണ് ഓസി ടോക്കീസിൽ ആരാധകർ.

പുതിയ വീഡിയോയ്ക്ക് താഴെയും അശ്വിന്റെ കുടുംബത്തോടൊപ്പമുള്ള വീഡിയോ ചെയ്യാമോയെന്ന് ആവശ്യപ്പെട്ട് ആരാധകർ എത്തിയിട്ടുണ്ട്.

വിവാഹശേഷം ഡൽഹി, ബാലി യാത്രയും മറ്റുമായി ദിയയും അശ്വിനും തിരക്കിലായിരുന്നു. അതുകൊണ്ട് തന്നെ ഇതുവരെയും അശ്വിന്റെ വീട്ടിലെ വിശേഷങ്ങളൊന്നും ദിയ പങ്കിട്ടതുമില്ല.

Content Highlight: #Hearing #Diya #became #flat #Ashwin #clubs #pubs #not #like #them

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup