(moviemax.in) നിരവധി ആരാധകരുള്ള നടനാണ് ജയം രവി . വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ജയം രവി. വേര്‍പിരിയാനുള്ള നടന്റെ തീരുമാനത്തെ തള്ളി ഭാര്യ ആര്‍തി രംഗത്തെത്തിയതോടെ പല വെളിപ്പെടുത്തലുമായി ജയം രവി രംഗത്തെത്തിയിരുന്നു.
ഇതിനിടെ നടന്റെ ഒരു വിവാഹ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നടി പ്രിയങ്ക മോഹനെ വിവാഹം ചെയ്തതായി തോന്നിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.
എന്നാല്‍ ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായ ഈ വിവാഹ ചിത്രം ജയം രവിയും പ്രിയങ്കയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബ്രദര്‍’ എന്ന സിനിമയിലേതാണ് എന്നതാണ് സത്യം.
വിവാഹം ചെയ്ത രീതിയില്‍ നില്‍ക്കുന്ന താരങ്ങളുടെ ചിത്രം ക്യാപ്ഷനൊന്നുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ആരാധകരെ ആശയക്കുഴപ്പത്തില്‍ ആക്കുകയായിരുന്നു.
ഒക്ടോബര്‍ 13ന് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ബ്രദര്‍. എം രാജേഷ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
#Jayamravi #Priyanka #married #Mohanan? #film #being #discussed