---
title: "'നമുക്ക് നമ്മൾ മാത്രമേയുള്ളൂ, ക്യാമറ കൺമുന്നിൽ നിന്ന് മാറിയപ്പോൾ പലരും മാറി'; ബിഗ് ബോസിന് പിന്നാലെ തകർന്ന ബന്ധങ്ങളെക്കുറിച്ച് ആദില"
english_title: "Adila on broken relationships after Bigg Boss"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339867/adila-on-broken-relationships-after-bigg-boss-NEW-UPDATE"
published_at: "2026-02-03T14:10:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981b62e1f347_relationships_after_Bigg_Boss.jpg"
keywords: []
---

# 'നമുക്ക് നമ്മൾ മാത്രമേയുള്ളൂ, ക്യാമറ കൺമുന്നിൽ നിന്ന് മാറിയപ്പോൾ പലരും മാറി'; ബിഗ് ബോസിന് പിന്നാലെ തകർന്ന ബന്ധങ്ങളെക്കുറിച്ച് ആദില

> **Lead Summary:** **[**ബിഗ് ബോസ് മലയാളം സീസൺ 7-ൽ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥികളായിരുന്നു ആദിലയും നൂറയും. ഷോയിലെ ആദ്യത്തെ 'ലെസ്ബിയൻ കപ്പിൾസ്' എന്ന നിലയിൽ വലിയ ജനപ്രീതി നേടിയ ഇരുവരും അവസാന വാരത്തോട് അടുത്താണ് പുറത്തായത്. ആദില 95-ാം ദിവസവും നൂറ 99-ാം ദിവസവുമാണ് ഷോയിൽ നിന്ന് എവിക്ട് ആയത്.

## Article Content

**[**ബിഗ് ബോസ് മലയാളം സീസൺ 7-ൽ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥികളായിരുന്നു ആദിലയും നൂറയും. ഷോയിലെ ആദ്യത്തെ 'ലെസ്ബിയൻ കപ്പിൾസ്' എന്ന നിലയിൽ വലിയ ജനപ്രീതി നേടിയ ഇരുവരും അവസാന വാരത്തോട് അടുത്താണ് പുറത്തായത്. ആദില 95-ാം ദിവസവും നൂറ 99-ാം ദിവസവുമാണ് ഷോയിൽ നിന്ന് എവിക്ട് ആയത്.

ഷോയ്ക്ക് ശേഷം തന്റെ ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും ഉണ്ടായ അപ്രതീക്ഷിത മാറ്റങ്ങളെക്കുറിച്ച് ആദില പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'ബിഗ് ബോസും തകർന്ന ബന്ധങ്ങളും' എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയിലൂടെ ബിഗ് ബോസ് യാത്രയ്ക്ക് ശേഷം തന്റെ പല ബന്ധങ്ങളും തകർന്നതിനെക്കുറിച്ച് ആദില മനസ്സുതുറക്കുന്നു. കൊച്ചി സ്വദേശിയായ ആദിലയും കോഴിക്കോട്ടുകാരിയായ നൂറയും ബിഗ് ബോസിനുള്ളിലും പുറത്തും വലിയ പിന്തുണ നേടിയിരുന്നു.

> "ഞങ്ങളോടുള്ള ആളുകളുടെ സ്നേഹം കണ്ട് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നുണ്ട്, 'നിങ്ങൾ ഇപ്പോഴും പി.ആർ  വർക്ക് ചെയ്യുന്നുണ്ടോ' എന്ന്. ഇതിനെ ഒരു 'ലവ് പി.ആർ' എന്ന് വേണമെങ്കിൽ വിളിക്കാം. പണം നൽകി വാങ്ങുന്ന സ്നേഹമല്ല ഇത്. പണം കൊടുക്കുമ്പോൾ അവിടെ നടക്കുന്നത് ഒരു ജോലി മാത്രമാണ്, ആ ഇടപാടോടെ അത് അവസാനിക്കുകയും ചെയ്യും. എന്നാൽ ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെയും പണം നൽകാതെയും ആളുകളിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന സ്നേഹത്തിന് എത്രത്തോളം വിലയുണ്ടെന്ന് എനിക്ക് ഇപ്പോൾ ബോധ്യപ്പെടുന്നുണ്ട്."

ജീവിതത്തിൽ നമുക്ക് കുറേപ്പേരുണ്ട് എന്നാണ് ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ സമയത്ത് തോന്നിയിരുന്നത്. പക്ഷേ ബിഗ് ബോസ് ഹൗസിൽ വെച്ച് ഞാൻ എന്നോട് തന്നെ പറഞ്ഞിരുന്നു നമുക്ക് നമ്മൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന്. ഞാൻ ആ പറഞ്ഞത് എവിടെയൊക്കെയോ കറക്ട് ആയി. ക്യാമറാ റോളിങ് നിർത്തിയപ്പോൾ നമ്മളോടുള്ള പലരുടേയും അടുപ്പവും സ്നേഹവും എവിടെയോ നിന്നു. ആളുകൾ അങ്ങനെയാണ്. അങ്ങനെ കുറേ വേദനകൾ ഉള്ളിലുണ്ടായിരുന്നു. ഈ സമയം നമ്മളെ അറിയാത്ത ആൾക്കാർ നമ്മളോട് കാണിക്കുന്ന സ്നേഹവും കരുതലുമെല്ലാം ആ മുറിവുകളെ ഉണക്കാൻ സഹായിക്കും'', ആദില വീഡിയോയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/339867/adila-on-broken-relationships-after-bigg-boss-NEW-UPDATE)