---
title: "'തൊട്ടതൊക്കെ പൊന്നാക്കി, സംഗീതലോകത്തിന് വലിയൊരു തീരാനഷ്ടമാണ്' -  എസ് പി വെങ്കിടേഷിനെ അനുസ്മരിച്ച് സുജാത"
english_title: "Music director SPVenkatesh remembers singer Sujatha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339879/music-director-spvenkatesh-remembers-singer-sujatha"
published_at: "2026-02-03T14:42:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981bd500c69e_sujstha.jpg"
keywords: []
---

# 'തൊട്ടതൊക്കെ പൊന്നാക്കി, സംഗീതലോകത്തിന് വലിയൊരു തീരാനഷ്ടമാണ്' -  എസ് പി വെങ്കിടേഷിനെ അനുസ്മരിച്ച് സുജാത

> **Lead Summary:** ** **തൊട്ടതൊക്കെ പൊന്നാക്കിയ അദ്ദേഹം കുറെ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിനെ അനുസ്മരിച്ച് ഗായിക സുജാത. എസ് പി വെങ്കിടേഷിന്റെ വിയോഗം സംഗീതലോകത്തിന് വലിയൊരു തീരാനഷ്ടമാണെന്ന് സുജാത പറഞ്ഞു.

## Article Content

** **തൊട്ടതൊക്കെ പൊന്നാക്കിയ അദ്ദേഹം കുറെ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിനെ അനുസ്മരിച്ച് ഗായിക സുജാത. എസ് പി വെങ്കിടേഷിന്റെ വിയോഗം സംഗീതലോകത്തിന് വലിയൊരു തീരാനഷ്ടമാണെന്ന് സുജാത പറഞ്ഞു.

ഒരു ഗിറ്റാറിസ്റ്റ് കൂടിയായ അദ്ദേഹത്തിന്റെ പാട്ടുകളിൽ ഓർക്കസ്ട്രയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാറുണ്ട് അതുകൊണ്ട് തന്നെ പൂർണതയുള്ള പാട്ടുകളായിരുന്നു എല്ലാം സുജാത അനുസ്മരിച്ചു.

ചെന്നൈയിലെ വസതിയിലായിരുന്നു എസ് പി വെങ്കിടേഷിന്റെ അന്ത്യം. 70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ മാത്രം 150ഓളം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/339879/music-director-spvenkatesh-remembers-singer-sujatha)