---
title: "ധനുഷുമായുള്ള വിവാഹവാർത്ത: നിശബ്ദത വെടിഞ്ഞ് മൃണാൾ ഠാക്കൂർ; 'ധനുഷ് എനിക്ക് സഹോദരനെപ്പോലെ'"
english_title: "Actress Mrinal Thakur denies reports that she and Dhanush are getting married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339606/actress-mrinal-thakur-denies-reports-that-she-and-dhanush-are-getting-married"
published_at: "2026-02-02T11:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698042a93bb25_moviemax1.jpg"
keywords: []
---

# ധനുഷുമായുള്ള വിവാഹവാർത്ത: നിശബ്ദത വെടിഞ്ഞ് മൃണാൾ ഠാക്കൂർ; 'ധനുഷ് എനിക്ക് സഹോദരനെപ്പോലെ'

> **Lead Summary:** **[[moviemax.in]]** നടൻ ധനുഷും താനും വിവാഹിതരാകുന്നു എന്ന വാർത്തകൾ നിഷേധിച്ച് നടി മൃണാൾ ഠാക്കൂർ രംഗത്ത്. വലന്റൈൻസ് ദിനത്തിൽ വിവാഹം നടക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വെറും കെട്ടുകഥയാണെന്ന് താരത്തിന്റെ ഔദ്യോഗിക ഫാൻ പേജിലൂടെ വ്യക്തമാക്കുന്നു.

## Article Content

**[[moviemax.in]]** നടൻ ധനുഷും താനും വിവാഹിതരാകുന്നു എന്ന വാർത്തകൾ നിഷേധിച്ച് നടി മൃണാൾ ഠാക്കൂർ രംഗത്ത്. വലന്റൈൻസ് ദിനത്തിൽ വിവാഹം നടക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വെറും കെട്ടുകഥയാണെന്ന് താരത്തിന്റെ ഔദ്യോഗിക ഫാൻ പേജിലൂടെ വ്യക്തമാക്കുന്നു.

ധനുഷ് തനിക്ക് ഒരു സഹോദരനെപ്പോലെയാണെന്നും തങ്ങൾക്കിടയിലുള്ളത് കേവലം പ്രൊഫഷണൽ ബന്ധം മാത്രമാണെന്നും മൃണാൾ പ്രതികരിച്ചു. തന്റെ കഠിനാധ്വാനത്തെ ഗോസിപ്പുകളിലേക്ക് ചുരുക്കരുതെന്നും താൻ നടത്താത്ത സംഭാഷണങ്ങളിലും തീരുമാനങ്ങളിലും പേര് വലിച്ചിഴയ്ക്കപ്പെടുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും താരം കുറിപ്പിലൂടെ അറിയിച്ചു.

തന്റെ സ്വകാര്യ ജീവിതത്തേക്കാൾ പ്രവൃത്തിയിലൂടെ അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നത് നിരുത്തരവാദപരമാണെന്നും മൃണാൾ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/339606/actress-mrinal-thakur-denies-reports-that-she-and-dhanush-are-getting-married)