---
title: "സിനിമാ ലോകം കാത്തിരിക്കുന്നു; ഐഎംഡിബി 'മോസ്റ്റ് ആന്റിസിപ്പേറ്റഡ്' പട്ടികയിൽ 'ടോക്‌സിക്' തലപ്പത്ത്"
english_title: "'Toxic' tops IMDB's 'Most Anticipated' list"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339736/toxic-tops-imdbs-most-anticipated-list"
published_at: "2026-02-02T21:45:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980cf087838f_13.jpg"
keywords: []
---

# സിനിമാ ലോകം കാത്തിരിക്കുന്നു; ഐഎംഡിബി 'മോസ്റ്റ് ആന്റിസിപ്പേറ്റഡ്' പട്ടികയിൽ 'ടോക്‌സിക്' തലപ്പത്ത്

> **Lead Summary:** ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' ഇന്ത്യൻ സിനിമയിൽ വൻ ചർച്ചയാകുന്നു.

## Article Content

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' ഇന്ത്യൻ സിനിമയിൽ വൻ ചർച്ചയാകുന്നു.

പുറത്തിറങ്ങാനിരിക്കുന്ന ഇന്ത്യൻ സിനിമകളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐ എം ഡി ബി പട്ടികയിൽ 28 ശതമാനം ജനപ്രീതിയോടെ 'ടോക്‌സിക്' ഒന്നാം സ്ഥാനം സ്വന്തമാക്കി.

കെ.ജി.എഫ് താരം യാഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാണ്. 'രായ' എന്ന മാസ്സ് കഥാപാത്രമായാണ് യാഷ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

കെ.ജി.എഫ് സീരീസുകൾ കേരളത്തിൽ സൃഷ്ടിച്ച വൻ ചലനം ടോക്‌സിക്കിന്റെ വിജയപ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

ഗീതു മോഹൻദാസിന്റെ സംവിധാന മികവും യാഷിന്റെ താരമൂല്യവും ഒത്തുചേരുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഇരുവരും ചേർന്നാണ്. ദേശീയ പുരസ്കാര ജേതാവ് രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/339736/toxic-tops-imdbs-most-anticipated-list)