---
title: "ആ ഈണങ്ങൾ ഇനി ഓർമ്മകളിൽ; സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു"
english_title: "Music director S.P. Venkatesh passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339830/music-director-sp-venkatesh-passes-away"
published_at: "2026-02-03T12:24:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69819c336343b_Music_director_S.jpg"
keywords: []
---

# ആ ഈണങ്ങൾ ഇനി ഓർമ്മകളിൽ; സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു

> **Lead Summary:** ചെന്നൈ: മലയാള സിനിമയിലെ പ്രിയ സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമാ സംഗീത രംഗത്ത് വിസ്മയകരമായ മാറ്റങ്ങൾ കൊണ്ടുവന്ന അദ്ദേഹം, മലയാളികൾക്ക് മറക്കാനാവാത്ത നിരവധി ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്.

## Article Content

ചെന്നൈ: മലയാള സിനിമയിലെ പ്രിയ സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമാ സംഗീത രംഗത്ത് വിസ്മയകരമായ മാറ്റങ്ങൾ കൊണ്ടുവന്ന അദ്ദേഹം, മലയാളികൾക്ക് മറക്കാനാവാത്ത നിരവധി ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്.

കിലുക്കം, മിന്നാരം, ജോണി വാക്കർ, ധ്രുവം, മണിച്ചിത്രത്താഴ് (പശ്ചാത്തല സംഗീതം), ഇന്ദ്രജാലം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഗീതത്തിൽ പിറന്നവയാണ്. പ്രിയദർശൻ-എസ്.പി. വെങ്കിടേഷ് കൂട്ടുകെട്ടിലെ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ടവയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/339830/music-director-sp-venkatesh-passes-away)