---
title: "'നിന്റെ ഭർത്താവിന്റെ ഭാര്യമാരുടെ എണ്ണത്തേക്കാൾ കുറവ്!' പരിഹസിച്ചവൾക്ക് കിടിലൻ മറുപടി നൽകി ദിയ കൃഷ്ണ "
english_title: "Diya Krishna gave a brilliant reply to the one who mocked her."
publisher: "moviemax.in"
canonical_url: "https://moviemax.in/news/339868/diya-krishna-gave-a-brilliant-reply-to-the-one-who-mocked-her"
published_at: "2026-02-03T14:10:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981b4b01ba9c_MOVIEMAX2.jpg"
keywords: []
---

# 'നിന്റെ ഭർത്താവിന്റെ ഭാര്യമാരുടെ എണ്ണത്തേക്കാൾ കുറവ്!' പരിഹസിച്ചവൾക്ക് കിടിലൻ മറുപടി നൽകി ദിയ കൃഷ്ണ 

> **Lead Summary:** **[**വിമർശകർക്കും പരിഹാസങ്ങൾക്കും സ്വന്തം ശൈലിയിൽ മറുപടി നൽകി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ വീണ്ടും വാർത്തകളിൽ നിറയുന്നു. സൈബർ ഇടങ്ങളിൽ തന്റെ വ്യക്തിജീവിതം നിരന്തരം പങ്കുവെക്കാറുള്ള ദിയ, ഇടക്കാലത്ത് നേരിട്ട അനാവശ്യ ഇടപെടലുകളെ തുടർന്ന് സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങിയിരുന്നു.

## Article Content

**[**വിമർശകർക്കും പരിഹാസങ്ങൾക്കും സ്വന്തം ശൈലിയിൽ മറുപടി നൽകി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ വീണ്ടും വാർത്തകളിൽ നിറയുന്നു. സൈബർ ഇടങ്ങളിൽ തന്റെ വ്യക്തിജീവിതം നിരന്തരം പങ്കുവെക്കാറുള്ള ദിയ, ഇടക്കാലത്ത് നേരിട്ട അനാവശ്യ ഇടപെടലുകളെ തുടർന്ന് സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങിയിരുന്നു.

> പ്രത്യേകിച്ച്, കുഞ്ഞിനെ വളർത്തുന്ന കാര്യത്തിൽ വരെ ഉപദേശങ്ങളുമായി എത്തുന്നവരോടുള്ള വിയോജിപ്പ് ദിയ പരസ്യമാക്കിയിട്ടുണ്ട്. അടുത്തിടെ ഭർത്താവ് അശ്വിൻ ഗണേശിനൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവെച്ചപ്പോൾ, "ഇത് എത്രാമത്തെ ഭർത്താവാണ്?" എന്ന പരിഹാസവുമായി എത്തിയ സ്ത്രീക്ക് ദിയ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

> "നിന്റെ ഭർത്താവിന്റെ ഭാര്യമാരുടെ എണ്ണത്തേക്കാൾ കുറവാണ്" എന്ന ദിയയുടെ കുറിക്കുകൊള്ളുന്ന മറുപടി ആരാധകർക്കിടയിൽ വലിയ ചർച്ചയായി. അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് ഇത്തരത്തിൽ തന്നെ മറുപടി നൽകണമെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

തന്റെ ജീവിതത്തിലെ പ്രണയപരാജയങ്ങളെക്കുറിച്ചും അതിൽ നിന്ന് താൻ എങ്ങനെ കരകയറി എന്നതിനെക്കുറിച്ചും ദിയ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. പലരും തന്നെ വഞ്ചിച്ചിട്ടുണ്ടെന്നും മാനസികമായി തളർത്തിയിട്ടുണ്ടെന്നും പറഞ്ഞ ദിയ, നൂറ് ശതമാനം ആത്മാർത്ഥതയോടെ പ്രണയിച്ചതുകൊണ്ടാണ് ബ്രേക്കപ്പുകൾക്ക് ശേഷം വേഗത്തിൽ ജീവിതം 'റീസ്റ്റാർട്ട്' ചെയ്യാൻ തനിക്ക് സാധിച്ചതെന്നും വ്യക്തമാക്കി.

മുൻപത്തെ കയ്പ്പേറിയ അനുഭവങ്ങളെല്ലാം മറികടന്ന് അശ്വിനുമായി പുതിയൊരു ജീവിതം തുടങ്ങിയ തനിക്ക്, മറ്റുള്ളവരെ ഇനിയും സ്നേഹിക്കാനും വിശ്വസിക്കാനും കഴിയുന്നതിൽ അഭിമാനമുണ്ടെന്നും ദിയ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/339868/diya-krishna-gave-a-brilliant-reply-to-the-one-who-mocked-her)