---
title: "സ്റ്റേജിൽ നിന്ന് യൂട്യൂബിലേക്ക്; ഭാവനയെ ഒപ്പം കൂട്ടി പേളിയും രഞ്ജിനിയും; സോഷ്യൽ മീഡിയയിൽ 'വ്യൂസ്' യുദ്ധം"
english_title: "Pearle and Ranjini, who has more views on social media?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339877/pearle-and-ranjini-who-has-more-views-on-social-media"
published_at: "2026-02-03T14:37:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981bbfc191fd_moviemax3.jpg"
keywords: []
---

# സ്റ്റേജിൽ നിന്ന് യൂട്യൂബിലേക്ക്; ഭാവനയെ ഒപ്പം കൂട്ടി പേളിയും രഞ്ജിനിയും; സോഷ്യൽ മീഡിയയിൽ 'വ്യൂസ്' യുദ്ധം

> **Lead Summary:** **[ **മലയാളത്തിന്റെ പ്രിയ അവതാരകരായ രഞ്ജിനി ഹരിദാസും പേളി മാണിയും ഡിജിറ്റൽ ലോകത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ്. സ്റ്റേജ് ഷോകളിൽ നിന്ന് യൂട്യൂബ് അഭിമുഖങ്ങളിലേക്ക് കരിയർ റീബ്രാൻഡ് ചെയ്ത രഞ്ജിനി ഹരിദാസ്, വളരെ വേഗത്തിലാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ചുവടുറപ്പിച്ചത്.

## Article Content

**[ **മലയാളത്തിന്റെ പ്രിയ അവതാരകരായ രഞ്ജിനി ഹരിദാസും പേളി മാണിയും ഡിജിറ്റൽ ലോകത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ്. സ്റ്റേജ് ഷോകളിൽ നിന്ന് യൂട്യൂബ് അഭിമുഖങ്ങളിലേക്ക് കരിയർ റീബ്രാൻഡ് ചെയ്ത രഞ്ജിനി ഹരിദാസ്, വളരെ വേഗത്തിലാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ചുവടുറപ്പിച്ചത്.

മറുവശത്ത്, യൂട്യൂബിലെ മുൻനിര താരമായ പേളി മാണി തന്റെ ജനപ്രീതി നിലനിർത്തിക്കൊണ്ട് മുന്നേറുന്നു. അടുത്തിടെ നടി ഭാവനയെ അതിഥിയായി എത്തിച്ചുകൊണ്ടാണ് ഇരുവരും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്.

ഒരേ താരത്തെ തന്നെ രണ്ട് പേരും അഭിമുഖം ചെയ്തതോടെ ഡിജിറ്റൽ സ്പേസിൽ ഇവർ തമ്മിൽ ഒരു ആരോഗ്യകരമായ മത്സരം നടക്കുന്നുണ്ടോ എന്ന ചർച്ചയിലാണ് ആരാധകർ. ഭാവനയെ വിളിച്ചുകൊണ്ടുവരുന്നത് മുതൽ തുടങ്ങുന്ന വ്യത്യസ്തമായ പാറ്റേണിലാണ് രഞ്ജിനിയുടെ അഭിമുഖം ഒരുക്കിയത്.

എന്നാൽ, ആകർഷകമായ ടീസറുകളും എഡിറ്റിംഗ് ശൈലിയും കൊണ്ട് പേളി മാണിയുടെ അഭിമുഖം വ്യൂസിലും ട്രെൻഡിംഗിലും ബഹുദൂരം മുന്നിലെത്തി. സോഷ്യൽ മീഡിയയുടെ സാധ്യതകൾ വർഷങ്ങളായി ഉപയോഗിക്കുന്ന പേളിക്ക് ഡിജിറ്റൽ ഓഡിയൻസിനെ പിടിച്ചിരുത്താൻ സാധിക്കുന്നുണ്ട്.

അതേസമയം, ഓൺലൈൻ മാധ്യമങ്ങളുടെ പൾസ് അറിഞ്ഞ് രഞ്ജിനി ഹരിദാസും മികച്ച രീതിയിൽ സ്വയം പുതുക്കി മുന്നേറുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/339877/pearle-and-ranjini-who-has-more-views-on-social-media)