---
title: "ബിഗ് ബോസിന് ശേഷം അനീഷ് എവിടെയായിരുന്നു? ഇതാ പുതിയ സർപ്രൈസ്"
english_title: "Aneesh Bigg Boss, Bigg Boss Malayalam Season 7"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339910/aneesh-bigg-boss-bigg-boss-malayalam-season-7"
published_at: "2026-02-03T16:12:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981d1e0b0f1d_Aneesh_Bigg_Boss.jpg"
keywords: []
---

# ബിഗ് ബോസിന് ശേഷം അനീഷ് എവിടെയായിരുന്നു? ഇതാ പുതിയ സർപ്രൈസ്

> **Lead Summary:** **[**ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അനീഷ് പുതിയൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്. ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് ബിഗ് ബോസ് ഫിനാലെയിൽ എത്തുകയും, ഷോയുടെ ചരിത്രത്തിൽ തന്നെ ഫസ്റ്റ് റണ്ണറപ്പ് ആകുന്ന ആദ്യ 'കോമണർ' എന്ന റെക്കോർഡ് സ്വന്തമാക്കുകയും ചെയ്ത താരമാണ് അനീഷ്. ഷോയ്ക്ക് ശേഷം ഉദ്ഘാടനങ്ങളും പൊതുപരിപാടികളുമായി സജീവമായ അനീഷ്, തന്റെ എഴുത്തുജീവിതത്തിലും പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്.

## Article Content

**[**ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അനീഷ് പുതിയൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്. ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് ബിഗ് ബോസ് ഫിനാലെയിൽ എത്തുകയും, ഷോയുടെ ചരിത്രത്തിൽ തന്നെ ഫസ്റ്റ് റണ്ണറപ്പ് ആകുന്ന ആദ്യ 'കോമണർ' എന്ന റെക്കോർഡ് സ്വന്തമാക്കുകയും ചെയ്ത താരമാണ് അനീഷ്. ഷോയ്ക്ക് ശേഷം ഉദ്ഘാടനങ്ങളും പൊതുപരിപാടികളുമായി സജീവമായ അനീഷ്, തന്റെ എഴുത്തുജീവിതത്തിലും പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്.

തന്റെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്ത വിവരം സോഷ്യൽ മീഡിയയിലൂടെയാണ് അനീഷ് ആരാധകരെ അറിയിച്ചത്. മികച്ചൊരു എഴുത്തുകാരൻ കൂടിയായ അനീഷിന്റെ പുതിയ കൃതിയെ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

'ഒരുപാട് സന്തോഷത്തിലാണ് ഈ കുറിപ്പെഴുതുന്നത്. കാരണങ്ങൾ പറയാം. എന്റെ നോവൽ 'കതിരാളൻ' ബഹുമാനപ്പെട്ട മണിയൻപിള്ള രാജു സർ മാതൃഭൂമി അക്ഷരോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു. മറ്റൊരു സന്തോഷം മാതൃഭൂമിയുടെ അക്ഷരോത്സവത്തിൽ വിശദമായി തന്നെ സംസാരിക്കാനും, സംവദിക്കാനും കഴിഞ്ഞു എന്നുള്ളതാണ്. മുഖ്യധാരാ മാധ്യമങ്ങളുമായി ഇപ്രകാരം സഹകരിക്കാൻ സാധിക്കുന്നത് സംതൃപ്തി തരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് നിരന്തരം വരാൻ സാധിക്കുന്നതിലും അഭിമാനമുണ്ട്. ഒരുപാട് ആളുകളോട് നേരിട്ട് ഇടപെടാനും, സ്നേഹം അനുഭവിക്കാനും, പുസ്‌തകം ഒപ്പിട്ടു കൊടുക്കാനും കഴിഞ്ഞതിൽ സൂപ്പർ ഹാപ്പി.

ഇതൊരു സ്വപ്നസാഫല്യമാണ്. എഴുത്തിന്റെ മേഖലയിൽ മുന്നോട്ട് പോകാനുള്ള ഊർജമാണ്. കതിരാളൻ നിങ്ങളിലേക്ക് എത്തുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. മാതൃഭൂമി പോലുള്ള ഏറ്റവും മികച്ച പ്രസാധകരുമായി സഹകരിക്കാൻ കഴിഞ്ഞതും, മണിയൻപിള്ള രാജു സർ എന്റെ ബുക്ക്‌ പ്രകാശനം ചെയ്തതും മുന്നോട്ടുള്ള യാത്രയിൽ നാഴികക്കല്ലായി കണക്കാക്കുന്നു. മാതൃഭൂമി അക്ഷരോത്സവത്തിൽ എനിക്കും, എന്റെ പുസ്‌തകത്തിനും നൽകിയ ഹൃദ്യമായ വരവേൽപ്പിന് ഹൃദയം നിറഞ്ഞ നന്ദി... കാണാം... വീണ്ടും കാണാം...'', അനീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/339910/aneesh-bigg-boss-bigg-boss-malayalam-season-7)