---
title: " #GopiSundar  | അവരെ ജീവിക്കാന്‍ അനുവദിക്കൂ, ഏറ്റവും മികച്ചവളും കരുത്തയുമാണ് നിങ്ങള്‍; അമൃതയുടെ കൂടെ ഉണ്ടെന്ന് ഗോപി സുന്ദര്‍"
english_title: "#Let #them #live #you #best #strongest #GopiSundar #Amrita"
publisher: "moviemax.in"
canonical_url: "https://moviemax.in/news/240039/let-them-live-you-best-strongest-gopisundar-amrita"
published_at: "2024-10-04T09:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ff6bd585fcb_gopi.jpg"
keywords: []
---

#  #GopiSundar  | അവരെ ജീവിക്കാന്‍ അനുവദിക്കൂ, ഏറ്റവും മികച്ചവളും കരുത്തയുമാണ് നിങ്ങള്‍; അമൃതയുടെ കൂടെ ഉണ്ടെന്ന് ഗോപി സുന്ദര്‍

> **Lead Summary:** **[ഗാ**യിക അമൃത സുരേഷും മുന്‍ ഭര്‍ത്താവും നടനുമായ ബാലയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

## Article Content

**[ഗാ**യിക അമൃത സുരേഷും മുന്‍ ഭര്‍ത്താവും നടനുമായ ബാലയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ബാലയ്‌ക്കെതിരെ മകള്‍ രംഗത്ത് എത്തുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബാല തനിക്കെതിരേയും അമ്മയ്‌ക്കെതിരേയും നടത്തിയ ക്രൂരതകള്‍ തുറന്ന് പറയുകയായിരുന്നു മകള്‍.

തന്നേയും അമ്മയേയും ബാല ഉപദ്രവിച്ചതായി മകള്‍ തുറന്ന് പറഞ്ഞുപിന്നാലെ മകള്‍ക്ക് മറുപടിയുമായി ബാല രംഗത്തെത്തി. മകള്‍ക്ക് അന്ന് നടന്നത് ഓര്‍മ്മയില്ലെന്നായിരുന്നു ബാലയുടെ വിശദീകരണം.

ഇതിനിടെ മകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് അമൃതയും രംഗത്തെത്തി. പതിനാല് വര്‍ഷം മുമ്പത്തെ ബന്ധത്തിന്റെ പേരില്‍ തന്നെ ഇപ്പോഴും വേട്ടയാടുകയാണെന്ന് അമൃത വികാരഭരിതയായി.

ബാല തന്നേയും മകളേയും ഉപദ്രവിച്ചിട്ടുണ്ടെന്നും അമൃത തുറന്നടിച്ചു. താന്‍ വിവാഹിതനായിരുന്നു എന്ന കാര്യം മറച്ചുവച്ചാണ് ബാല തന്നെ വിവാഹം കഴിച്ചതെന്നും അമൃത വെൡപ്പെടുത്തി.അമൃതയുടെ ഗുരുതര ആരോപണങ്ങള്‍ക്കെല്ലാം ബാലയുടെ മറുപടി മൗനമായിരുന്നു.

താന്‍ ഇനിയൊന്നുമില്ലെന്നായിരുന്നു ബാലയുടെ പ്രതികരണം. ഇതിനിടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അമൃതയ്ക്കും കുടുംബത്തിനും പിന്തുണയുമായി എത്തിയത്. അമൃത പങ്കുവച്ച കുറിപ്പിന് കമന്റുമായി എത്തിയത് ധാരാളം പേരാണ്.

അമൃതയുടെ പോസ്റ്റിന് ഗോപി സുന്ദര്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.''നിങ്ങള്‍ ഏറ്റവും മികച്ചവളും കരുത്തയുമാണ്.

മുന്നോട്ട് പോവുക. ഒരു അമ്മയുടെ ശക്തി''എന്നായിരുന്നു അമൃതയുടെ പോസ്റ്റിലെ ഗോപി സുന്ദറിന്റെ കമന്റ്. അധികം വൈകാതെ ഈ കമന്റും ശ്രദ്ധ നേടി. ബാലയുമായി പിരിഞ്ഞ ശേഷമാണ് അമൃത ഗോപി സുന്ദറുമായി അടുപ്പത്തിലാകുന്നത്.

എന്നാല്‍ അധികനാള്‍ കഴിയും മുമ്പ് തന്നെ ഇരുവരും പിരിയുകയായിരുന്നു. പക്ഷെ ഈ ബന്ധത്തിന്റെ പേരില്‍ ഇപ്പോഴും അമൃത സുരേഷും ഗോപി സുന്ദറും പഴി കേള്‍ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയില്‍ ഗോപി സുന്ദറുമായി പിരിഞ്ഞതിനെക്കുറിച്ചും അമൃത സംസാരിക്കുന്നുണ്ട്. തങ്ങള്‍ പരസ്പര ധാരണയോടെ പിരിഞ്ഞതാണെന്നായിരുന്നു അമൃത പറഞ്ഞത്.

എന്നാല്‍ ഇപ്പോഴും അതിന്റെ പേരില്‍ തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു.ഇതിനിടെ ഇപ്പോഴിതാ അമൃത സുരേഷ് ആശുപത്രിയില്‍ ആണെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

സഹോദരി അഭിരാമി സുരേഷ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള അമൃതയുടെ ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അഭിരാമി ഈ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

അതിനാല്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ ആശങ്ക ഉടലെടുത്തിരിക്കുകയാണ്.

മതിയായി, എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ നിങ്ങളെ വെറുക്കുന്നു, ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവരെ ജീവിക്കാന്‍ അനുവദിക്കൂ.

നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായില്ലേ''എന്ന കുറിപ്പോടെയാണ് അഭിരാമി ചിത്രം പങ്കുവച്ചത്. കാര്‍ഡിയാക് ഐസിയുവിന് മുന്നില്‍ നിന്നുള്ള ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരുമെന്നാണ് കരുതപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/240039/let-them-live-you-best-strongest-gopisundar-amrita)