---
title: "#mohanraj | നടന്‍ മോഹന്‍ രാജ് അന്തരിച്ചു"
english_title: "#actor #mohanraj #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/239925/actor-mohanraj-passed-away"
published_at: "2024-10-03T18:09:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/66fe907411c52_mohanraj.jpg"
keywords: []
---

# #mohanraj | നടന്‍ മോഹന്‍ രാജ് അന്തരിച്ചു

> **Lead Summary:** **പ്രശ്‍**സത നടൻ മോഹൻ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

## Article Content

**പ്രശ്‍**സത നടൻ മോഹൻ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രമാണ് മോഹൻ രാജിനെ പ്രശസ്തനാക്കിയത്. സംസ്കാരം നാളെ.

കെ മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍രാജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ 'കീരിക്കാടൻ ജോസ്' എന്ന വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടാന്‍ മോഹന്‍രാജിനായി.

ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങിയിരുന്നു.

കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/239925/actor-mohanraj-passed-away)