Oct 4, 2024 02:33 PM

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം ലോറി ഉടമ മനാഫിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയ രണ്ടുതട്ടിലാണ്. ചിലര്‍ അര്‍ജുന്റെ കുടുംബത്തെ വിമര്‍ശിക്കുമ്പോള്‍ ചിലര്‍ മനാഫിനെതിരെ പ്രതികരിക്കുന്നു. സാമൂഹികമാധ്യമങ്ങളിലെ ആക്രമണത്തിന് അര്‍ജുന്റെ കുടുംബം പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ചെയ്യുകയുമുണ്ടായി. ഇതില്‍ ലോറി ഉടമ മനാഫിനേയും പ്രതിയാക്കി.

ഇതിനിടെ ലോറി ഉടമ മനാഫിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. യുട്യൂബ് ചാനല്‍ തുടങ്ങിയത് മഹാപരാധമായി കാണാന്‍ തനിക്ക് കഴിയില്ലെന്ന് അഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. താന്‍ കണ്ടകാഴ്ചയില്‍ മനാഫ് മനുഷ്യനാണെന്നും അഖില്‍ മാരാര്‍ അഭിപ്രായപ്പെട്ടു.


അഖില്‍ മാരാരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ശെരിയും തെറ്റും ചര്‍ച്ച ചെയ്യാം... യൂ ടൂബ് ചാനല്‍ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാന്‍ എനിക്ക് കഴിയില്ല.. മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോള്‍ മറക്കുന്ന മനുഷ്യര്‍ ഉള്ള നാട്ടില്‍ 72 ദിവസം ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി മാറ്റി വെച്ചത് ചെറിയ കാര്യമല്ല..

കുഴിയില്‍ വീണ സുഭാഷിനെ നീ എടുത്തില്ലെങ്കില്‍ ഞാന്‍ എടുക്കും എന്ന് പറഞ്ഞ കൂട്ടുകാരന്‍ കാണിച്ച ആത്മാര്‍ത്ഥത ഭാവിയില്‍ സിനിമ ആകും എന്ന ചിന്തയില്‍ അല്ല.. ഉള്ളിലെ സത്യം സിനിമ ആയി സംഭവിച്ചതാണ്..

മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാള്‍ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാര്‍ത്ഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്...

ഇനി അര്‍ജുനെ വിറ്റ് കാശാക്കിയവരെ എതിര്‍ക്കണം എന്നതാണ് ആഗ്രഹം എങ്കില്‍ കേരളത്തിലെ എല്ലാ മാധ്യമങ്ങളേയും നിങ്ങള്‍ വിമര്‍ശിക്കുക..

മനാഫിനെതിരെ നിരവധി പോസ്റ്റുകള്‍ ഞാന്‍ കണ്ടു.. പക്ഷെ ഒരാള്‍ പോലും അയാള്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല...

ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന് ലോകത്തോട് ഉറപ്പിക്കാന്‍ ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ വരുന്നത് അപകടകരമായ കാഴ്ചയാണ്.. ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്...

#Kerala #is #madhouse #in #short #Manaf #is #human #from #what #I #saw #AkhilMarar

Next TV

Top Stories