#priyankaanoop | 'ഇത് വിറ്റ് കാശാക്കാം എന്ന് അയാള്‍ കരുതി, അത് പലരും വിശ്വസിച്ചു; സഹോദരൻ മരിച്ചത് അപ്പോഴാണ്'! പിയങ്ക

#priyankaanoop | 'ഇത് വിറ്റ് കാശാക്കാം എന്ന് അയാള്‍ കരുതി, അത് പലരും വിശ്വസിച്ചു; സഹോദരൻ മരിച്ചത് അപ്പോഴാണ്'! പിയങ്ക
Oct 3, 2024 05:02 PM | By Athira V

കേസില്‍ പെട്ട നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും പിന്നീട് വെളിപ്പെടുത്തുമെന്നും നടി പ്രിയങ്ക അനൂപ്. അവരുടെ കുടുംബത്തെ ഓര്‍ത്തു മാത്രമാണ് താന്‍ ഇപ്പോള്‍ പേരു പറയാത്തതെന്നും പ്രിയങ്ക അനൂപ് പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. കുടുംബത്തെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അതിനാലാണ് താന്‍ പറയാത്തതെന്നും താരം വ്യക്തമാക്കി. 

തന്നോട് മോശമായി പെരുമാറുകയോ വാതിലില്‍ വന്ന് മുട്ടുകയോ ചെയ്താല്‍ അതിനെ നേരിടാനുള്ള ചങ്കൂറ്റം തനിക്കുണ്ടെന്നും താന്‍ നേരിട്ടിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു.

അതേസമയം, അമ്മയില്‍ തരം തിരിവുണ്ടെന്നും പ്രിയങ്ക പറയുന്നു. താരങ്ങള്‍ക്കുള്ള പ്രശ്‌നങ്ങള്‍ അമ്മയില്‍ തന്നെ സംസാരിക്കുകയും പരിഹരിക്കുകയും ചെയ്യാന്‍ സാധിക്കുന്നൊരു സംവിധാനം ഉണ്ടാകണമെന്നും പ്രിയങ്ക പറയുന്നുണ്ട്. പവര്‍ ഗ്രൂപ്പ് ഉണ്ടായിരുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. 

തനിക്ക് ദുരനുഭവങ്ങളുണ്ടായിട്ടില്ല. അവിടെ വച്ച് തന്നെ മറുപടി നല്‍കാനുള്ള ധൈര്യം തനിക്കുണ്ടെന്നും പ്രിയങ്ക പറയുന്നുണ്ട്. അതേസമയം മീടുവും ഡബ്ലുസിസിയുമൊക്കെ വന്നതോടെ ആളുകള്‍ക്ക് പേടിയായിട്ടുണ്ടെന്നും താരം പറയുന്നു. ഡബ്ല്യുസിസിയും ഹേമ കമ്മിറ്റിയുമൊക്കെ പുതിയ ആളുകള്‍ക്ക് ഭയമില്ലാതാക്കുന്നതാണെന്നും പ്രിയങ്ക അഭിപ്രായപ്പെടുന്നുണ്ട്. 


അതേസമയം, നടി കാവേരിയും താനും തമ്മിലുള്ള കേസിന് പിന്നില്‍ ക്രൈം നന്ദകുമാറെന്നും പ്രിയങ്ക പറയുന്നുണ്ട്. കാവേരിയുടെ അമ്മ പ്രിയങ്കയ്‌ക്കെതിരെ നല്‍കിയ കേസില്‍ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ല്‍ കോടതി പ്രിയങ്കയെ കുറ്റവിമുക്തയാക്കിയിരുന്നു. 

'ക്രൈം നന്ദകുമാറിന്റെ ക്രൂക്കഡ് മൈന്റാണ് എല്ലാത്തിനും കാരണം. കാവേരിയോടും അമ്മയോടും എനിക്കിപ്പോഴും സ്‌നേഹമേയുള്ളൂ. കേസിന്റെ സമയത്ത് അമ്മയെ ഒന്ന് രണ്ട് തവണ കണ്ടിരുന്നു. കാവേരിയെ പിന്നെ കണ്ടിട്ടില്ല. എന്റെ മകള്‍ക്ക് ഒരു ബുദ്ധിമുട്ട് വരണ്ട, എന്താണെന്ന് അന്വേഷിക്കാം എന്നേ അവര്‍ കരുതിയിട്ടുണ്ടാകൂ. പക്ഷെ ഇത് വിറ്റ് കാശാക്കാം എന്ന് അയാള്‍ കരുതി. കിട്ടിയ ആയുധം കാശ് ഉണ്ടാക്കാന്‍ ഉപയോഗിച്ചു. അത് പലരും വിശ്വസിച്ചു.'' എന്നാണ് പ്രിയങ്ക പറയുന്നത്. 

എന്റെ സഹോദരന്‍ മരിച്ചുവെന്ന് അയാള്‍ പറഞ്ഞു. കണ്ടവര്‍ കരുതിയത് ഈ കേസ് വന്നതിന് ശേഷമാണ് സഹോദരന്‍ മരിച്ചതെന്ന്. പക്ഷെ എന്റെ സോഹദരന്‍ മരിക്കുന്നത് പതിമൂന്ന് വയസിലാണ്. ഞാന്‍ ഫീല്‍ഡില്‍ വരുന്നതിനും ഒരുപാട് മുമ്പാണതെന്നും പ്രിയങ്ക പറയുന്നുണ്ട്. അതും വിറ്റ് കാശാക്കി. ഇനി അതൊക്കെ അനുവദിച്ചു കൊടുക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സൈബറില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

ഒരു മാസികയില്‍ കാവേരിയെ പറ്റി അപകീര്‍ത്തികരമായ വാര്‍ത്ത വരുമെന്നും, അത് തടയാന്‍ അഞ്ച് ലക്ഷം നല്‍കണമെന്നും പ്രിയങ്ക പറഞ്ഞെന്നായിരുന്നു കാവേരിയുടെ പരാതി. 2004 ഫെബ്രുവരി പത്തിനാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതു. പ്രിയങ്കയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ തന്റെ ഫോണിലേക്ക് ഒരു അജ്ഞാത സന്ദേശം വന്നത് വിളിച്ച് പറയുക മാത്രമായിരുന്നു എന്നായിരുന്നു പ്രിയങ്കയുടെ വാദം. തന്നെ കേസില്‍ പെടുത്തിയതാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു. കേസില്‍ കോടതി പിന്നീട് പ്രിയങ്കയെ കുറ്റവിമുക്തയാക്കുകായിരുന്നു. 


#He #thought #he #could #sell #it #make #money #which #many #believed #That's #when #the #brother #died #Piankaanoop

Next TV

Related Stories
Top Stories










News Roundup






https://moviemax.in/- //Truevisionall