(moviemax.in)വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ദളപതി 69. കാരണം വിജയ് അവസാനമായി വേഷമിടുന്ന സിനിമ എന്നതാണ്. സംവിധാനം നിര്‍വഹിക്കുന്നത് എച്ച് വിനോദാണ്.
ദളപതി 69ല്‍ മലയാളത്തിന്റെ ഒരു താരമായ നരേനും വേഷമിടുന്ന ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. തമിഴകത്തിന്റെ ലക്കി താരമാണ് നരേൻ.
കമല്‍ഹാസന്റെ വിക്രമടക്കമുള്ള സിനിമകളില്‍ ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രമായി നരേനുണ്ടായിരുന്നു. നരേൻ വേഷമിടുന്ന കഥാപാത്രങ്ങള്‍ തമിഴ് സിനിമാ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്.
ദളപതി 69ലും ഒരു പ്രധാന കഥാപാത്രമായി നരേനുണ്ടാകുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയിലും ആണ്. നിരവധി ഹിറ്റ് പാട്ടുകളുടെ സംഗീത സംവിധായകൻ അനിരുരുദ്ധ് രവിചന്ദറും ദളപതി 69ന്റെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ട്.
മമിതയും വിജയ് നായകനാകുന്ന ചിത്രത്തില്‍ കഥാപാത്രമായി ഉണ്ടാകും. ഗൗതം വാസുദേവ് മേനോനും പ്രിയാമണിയും ചിത്രത്തില്‍ ഉണ്ടാകുമ്പോള്‍ പൂജ ഹെഗ്‍ഡെ നായികയുമാകുമ്പോള്‍ പ്രഖാസ് രാജും ഒരു പ്രധാന കഥാപാത്രമാകും.
നിര്‍മാണം വെങ്കട് കെ നാരായണയാണ്. ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിജയ് രാഷ്‍ട്രീയക്കാരനായതിനാല്‍ സ്വാഭാവികമായും രണ്ടാം ഭാഗത്തില്‍ ഉണ്ടാകാനിടയില്ല.
ദ ഗോട്ട് എന്ന സിനിമയെ കുറിച്ച് നടൻ അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടതും സംവിധായകൻ വെങ്കട് പ്രഭു സൂചിപ്പിച്ചിരുന്നു. മങ്കാത്തയുടെ ചിത്രീകരണ സമയത്ത് പലപ്പോഴും തന്നോട് അടുത്തത് വിജയ് നായകനാകുന്ന ഒരു ചിത്രം ചെയ്യുമെന്ന് അജിത്ത് സൂചിപ്പിക്കുമായിരുന്നു എന്ന് പറഞ്ഞിരുന്നു അദ്ദേഹം.
ഒടുവില്‍ ഞാൻ വിജയ് നായകനാകുന്ന ദ ഗോട്ട് ചെയ്യുന്നത് അജിത്തിനോട് വ്യക്തമാക്കിയപ്പോഴും പറഞ്ഞ മറുപടി ആവേശം നല്‍കുന്നതാണ്.
വര്‍ഷങ്ങളായി നിങ്ങളോട് ഞാൻ പറയുന്നതല്ലേ. സൂപ്പര്‍ എന്നായിരുന്നു അജിത്തിന്റെ മറുപടി. മങ്കാത്തയേക്കാള്‍ 100 മടങ്ങ് മികച്ചതായിരിക്കണം ദ ഗോട്ട് എന്നും അജിത്ത് കുമാര്‍ പറഞ്ഞതായി വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു.
#Tamil #lucky #star #thalapathy69 #Malayalam #actor #Vijay #film