#DiyaKrishna | അത് ശരിയാവില്ലെന്ന് അച്ഛനും അമ്മയ്ക്കും മനസിലായി,ഞങ്ങൾക്ക് വേറെ റൂം ലഭിച്ചു; ദിയ കൃഷ്ണ

#DiyaKrishna  | അത് ശരിയാവില്ലെന്ന് അച്ഛനും അമ്മയ്ക്കും മനസിലായി,ഞങ്ങൾക്ക് വേറെ റൂം ലഭിച്ചു; ദിയ കൃഷ്ണ
Sep 29, 2024 05:32 PM | By ADITHYA. NP

(moviemax.in)വിവാഹ ജീവിതത്തിലെ സന്തോഷകരമായ ആദ്യ നാളുകളിലാണ് ഇൻഫ്ലുവൻസർ ​ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ​ഗണേശും. അടുത്തിടെയാണ് ആഘോഷപൂർവം ഇരുവരുടെയും വിവാഹം നടന്നത്.

ദിയയുടെ ബ്രെെഡൽ ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി. ദിയയുടെ സബ്ക്രെെെബേർസ് കാത്തിരുന്ന വിവാഹമായിരുന്നു ഇത്.

ഈ താര കുടുംബത്തിലെ വിശേഷങ്ങളറിയാൻ മിക്കവർക്കും കൗതുകമുണ്ട്. കഴിഞ്ഞ ദിവസമാണ് ദിയയും അശ്വിനും കുടുംബ സമേതം ബാലിയിലേക്ക് യാത്ര പോയത്.

ഹണിമൂൺ യാത്ര ഇരുവരും ആഘോഷമാക്കി. ഒപ്പം കുടുംബാം​ഗങ്ങൾക്കൊപ്പവും ഇവർ രസകരമായ നിമിഷങ്ങൾ പങ്കുവെച്ചു. ഇപ്പോഴിതാ യാത്രയിലെ അവസാന ദിവസങ്ങളിലെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള ദിയയുടെ വ്ലോ​ഗാണ് ശ്രദ്ധ നേടുന്നത്.

കുടുംബ സമേതമുള്ള ഹണിമൂൺ യാത്ര മിഥുനം സിനിമയിലേത് പോലെ ഒരു ഘട്ടത്തിൽ തോന്നിയെന്ന് ദിയ തമാശയോടെ പറയുന്നു. തനിക്കും അശ്വിനും മറ്റൊരു റൂം ലഭിച്ചതിനെക്കുറിച്ചും ദിയ സംസാരിച്ചു.

ഒരു സാധാരണ റൂമാണ് ഞങ്ങൾ ചോദിച്ചത്. സെപ്പറേറ്റായിട്ട് വേണമെന്ന് പറഞ്ഞു. അവർ പെട്ടെന്ന് ശരിയാക്കി തന്നതാണ്. ആദ്യം കിട്ടിയത് ഒരുമിച്ചുള്ള റൂമുകളായിരുന്നു. വളരെ അൺകംഫർട്ടബിൾ ആയിരുന്നു.

കാരണം അറ്റാച്ച്ഡ് ബാത്ത് റൂം ഒരു റൂമിലേ ഉണ്ടായിരുന്നുള്ളൂ. ബാക്കി റൂമിലുള്ളവർ ഇറങ്ങി വരണം.അത് ശരിയാവില്ലെന്ന് അച്ഛനും അമ്മയ്ക്കും മനസിലായി.

ശരിക്കും മിഥുനമായിപ്പോയെന്ന് അവർക്ക് തന്നെ പിടികിട്ടി. അവർ തന്നെ റിസപ്ഷനിൽ പോയി പറഞ്ഞു. അങ്ങനെ സെപ്പറേറ്റ് റൂം ലഭിച്ചെന്നും ദിയ കൃഷ്ണ പറഞ്ഞു.

മനോഹരമായ റൂമാണ് ദിയക്കും അശ്വിനും ലഭിച്ചത്. മിഥുനം സ്റ്റെെൽ ഹണിമൂൺ യാത്രയെന്ന് നേരത്തെ സോഷ്യൽ മീഡിയയിൽ കമന്റുകൾ വന്നപ്പോൾ സിന്ധു കൃഷ്ണ പ്രതികരിച്ചിരുന്നു.

മിഥുനം സ്റ്റെെൽ ഹണിമൂൺ യാത്രയെന്ന് പലരും കമന്റ് ചെയ്തു. അത് തമാശയായെടുക്കുന്നു. പക്ഷെ ഞങ്ങൾ ദിയയുടെ വിവാഹത്തിന് മുമ്പേ പ്ലാൻ ചെയ്ത യാത്രയാണിത്. പല കാരണങ്ങളാൽ നീണ്ട് പോയി.

ദിയയുടെ വിവാഹം കഴിഞ്ഞിട്ട് പോകാമെന്ന് പിന്നീട് തീരുമാനിച്ചു. ദിയയെ കൂടി ഉൾപ്പെടുത്തി നേരത്തെ പ്ലാൻ ചെയ്ത യാത്രയാണ്. അതിനാൽ ദിയയെയും അശ്വിനെയും വിളിക്കുകയായിരുന്നെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

സോഷ്യൽ മീഡിയയിലെ മോശം കമന്റുകളോട് പൊതുവെ താര കുടുംബം പ്രതികരിക്കാറില്ല. ദിയയുടെ വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായതാണ്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം ചെയ്തത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

അഹാനയുടെ വിവാഹമായിരിക്കാം ഒരുപക്ഷെ അടുത്തതെന്നാണ് സിന്ധു കൃഷ്ണ അടുത്തിടെ പറഞ്ഞത്. സിനിമാ കരിയറിലേക്കാണ് അഹാനയിപ്പോൾ ശ്രദ്ധ നൽകുന്നത്.

അടിയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഷൈൻ ടോം ചാക്കോ നായകനായ സിനിമ ശ്രദ്ധ നേടി.

#Father #mother #realized #not #right #got #another #room #Diya Krishna

Next TV

Related Stories
തയ്യാറെടുപ്പുകൾ തുടങ്ങി; ആര്യ സിബിൻ വിവാഹം പൊളിച്ചടുക്കാൻ നിരവധി പരിപാടികൾ; വിശേഷങ്ങൾ പങ്കുവച്ച് കൂട്ടുകാരി ശിൽപ ബാല

Aug 9, 2025 03:02 PM

തയ്യാറെടുപ്പുകൾ തുടങ്ങി; ആര്യ സിബിൻ വിവാഹം പൊളിച്ചടുക്കാൻ നിരവധി പരിപാടികൾ; വിശേഷങ്ങൾ പങ്കുവച്ച് കൂട്ടുകാരി ശിൽപ ബാല

ആര്യ സിബിൻ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി ശിൽപ...

Read More >>
അവർ ഇപ്പോൾ സബ് ജയിലിൽ, സത്യം പറഞ്ഞെങ്കില്‍ ഇതൊന്നും വരില്ലായിരുന്നു: തട്ടിപ്പ് കേസില്‍ സിന്ധു കൃഷ്ണ

Aug 8, 2025 04:46 PM

അവർ ഇപ്പോൾ സബ് ജയിലിൽ, സത്യം പറഞ്ഞെങ്കില്‍ ഇതൊന്നും വരില്ലായിരുന്നു: തട്ടിപ്പ് കേസില്‍ സിന്ധു കൃഷ്ണ

ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസില്‍ സിന്ധു കൃഷ്ണ പറയുന്നത്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall