#amritasuresh | ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

#amritasuresh |   ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Oct 4, 2024 02:32 PM | By Susmitha Surendran

(moviemax.in) നടൻ ബാലയുമായുള്ള പ്രശ്നങ്ങളെതുടർന്നുള്ള വിവാദങ്ങൾക്ക് പിന്നാലെ ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഹോദരി അഭിമരാമി സുരേഷാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആശുപത്രിയിലെ സ്ട്രച്ചറിൽ അമൃതയെ കാർഡിയാക്ക് ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അഭിരാമി പങ്കുവച്ചിട്ടില്ല. എന്റെ ചേച്ചിയെ ഉപദ്രവിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കൂ എന്ന കുറിപ്പും അഭിരാമി പങ്കുവച്ചിട്ടുണ്ട്.

'ഇത്രയും മതി, എന്റെ ചേച്ചിയെ ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ, ഞാൻ നിങ്ങളെ വെറുക്കുന്നു, ഞാൻ നിങ്ങളെ വെറുക്കുന്നു.

അവൾ ജീവിച്ചോട്ടെ, നിങ്ങൾക്ക് ഇപ്പോൾ സന്തോഷമായല്ലോ'- എന്നാണ് അഭിരാമി സുരേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

വർഷങ്ങൾക്ക് മുമ്പ് വിവാഹ മോചിതരായെങ്കിലും അമൃത സുരേഷും നടൻ ബാലയും തമ്മിലുള്ള വിവാദമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.

#Singer #AmritaSuresh #admitted #hospital

Next TV

Related Stories
എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

Jan 8, 2026 11:18 AM

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം...

Read More >>
മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

Jan 8, 2026 10:16 AM

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി...

Read More >>
Top Stories