#sreevidyamullachery | 'അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം...'; ഹണിമൂണ്‍ യാത്രയ്ക്കിടെ താരം

#sreevidyamullachery | 'അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം...'; ഹണിമൂണ്‍ യാത്രയ്ക്കിടെ താരം
Sep 28, 2024 07:59 AM | By Athira V

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. കാസര്‍ഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞു.

ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും കഴിഞ്ഞ ആഴ്ചയാണ് വിവാഹിതരാവുന്നത്. ഏറെ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ വിവാഹം കഴിച്ചത്. ശേഷം കല്യാണവുമായി ബന്ധപ്പെട്ട വിശേഷങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്.

ഇപ്പോഴിതാ ഹണിമൂണിന് പോവുന്നതിനെ കുറിച്ച് പറഞ്ഞാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. ഹണിമൂണ്‍ യാത്രയ്ക്കിടെ എയര്‍പോര്‍ട്ടിലെത്തിയ ദമ്പതിമാര്‍ തങ്ങളുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് എഴുതിയ അടിക്കുറിപ്പാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. 'നിങ്ങള്‍ കമന്റ് ഒക്കെ ഇട്ട് ഇരിക്ക്, ഞങ്ങള്‍ ഹണിമൂണ്‍ പോയിട്ട് വരാം'... എന്നായിരുന്നു ശ്രീവിദ്യ പോസ്റ്റിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

എന്നാല്‍ അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം... രണ്ടാളും പോയാല്‍ നല്ല ചിലവ് അല്ലെ ഒറ്റക്ക് പോയാല്‍ പോരെ? അടുത്ത വെടികെട്ട് ഫോട്ടോയുമായിട്ട് വരൂ... എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്.

ചിലര്‍ ദമ്പതിമാരുടെ യാത്രയ്ക്ക് ആശംസകള്‍ അറിയിച്ചും എത്തിയിരുന്നു. രണ്ടാള്‍ക്കും അടിപൊളിയായൊരു ഹണിമൂണ്‍ ആയിരിക്കട്ടെ... തിരികെ വന്നിട്ട് വേഗം സിനിമയുടെ ഷൂട്ടിങ് ഒക്കെ തുടങ്ങാന്‍ ഉള്ളതാണ്. അവിടെ തന്നെ അങ്ങ് നിന്ന് കളയല്ലേ എന്നൊക്കെയുള്ള മുന്‍കരുതലുകളും ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ആറ് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു ശ്രീവിദ്യയും രാഹുലും. ശേഷം വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചിയില്‍ വച്ചാണ് ഈ മാസം സെപ്റ്റംബര്‍ എട്ടിന് താരങ്ങള്‍ വിവാഹിതരാവുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രണയകഥ വെളിപ്പെടുത്തുന്നത്.

#Tell #him #understand #I #will #come #with #the #lawyer #The #actress #during #his #honeymoon

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories