#parveendabas | ബോളിവുഡ് നടൻ പർവീൺ ദബസിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്

#parveendabas | ബോളിവുഡ് നടൻ പർവീൺ ദബസിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്
2024-09-21T15:40:00 | By Athira V

പ്രശസ്ത ബോളിവുഡ് നടൻ പർവീൺ ദബസിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നടികൂടിയായ ഭാര്യ പ്രീതി ഝാം​ഗിയാനിയാണ് അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുള്ളത്.

പർവീൺ ദബസിന് കാറപകടമുണ്ടായതായി അദ്ദേഹത്തിന്റെ പ്രോ പഞ്ചാ ലീ​ഗ് സ്പോർട്സ് ടീം സ്ഥിരീകരിച്ചു. പ്രോ പഞ്ചാ ലീ​ഗിന്റെ സഹ-സ്ഥാപകൻ കൂടിയാണ് താരം.

പർവീണിന് സംഭവിച്ച അപകടവാർത്ത വളരെ വിഷമത്തോടെയാണ് അറിയിക്കുന്നതെന്ന് ടീം പറഞ്ഞു. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലാണ് അദ്ദേഹമുള്ളത്.

ശനിയാഴ്ച അതിരാവിലെയാണ് അപകടം നടന്നതെന്നും അവർ അറിയിച്ചു. "അപകടത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളുടെ മനസ്സ് പർവീണിനും കുടുംബത്തിനുമൊപ്പമാണ്.

പ്രോ പഞ്ചാ ലീ​ഗ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിവരങ്ങൾ അപ്പപ്പോൾ പുറത്തുവിടും. പർവീണിന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടേയും സ്വകാര്യതയെ ഏവരും മാനിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. അദ്ദേഹത്തിന് അതിവേ​ഗത്തിൽ പൂർണാരോ​ഗ്യത്തിലേക്ക് തിരിച്ചുവരട്ടേ." പ്രോ പഞ്ചാ ലീ​ഗ് അം​ഗങ്ങൾ വ്യക്തമാക്കി.

Content Highlight: #Bollywood #actor #ParveenDabas #was #seriously #injured #car #accident

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup