സിനിമാ മേഖലയിലുണ്ടാവുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേരളത്തില്‍ കോളിക്കം സൃഷ്ടിച്ചെങ്കില്‍ അതിന്റെ അലയൊളികള്‍ മറ്റ് ഇന്‍ഡസ്ട്രികളെയും ബാധിച്ചിരിക്കുകയാണ്. തമിഴ്, തെലുങ്ക് മേഖലകളില്‍ നിന്നും നടിമാര്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ ചര്‍ച്ചയായി തുടങ്ങി.
ഇതിനിടെ നടിമാര്‍ക്കെതിരെ ഗുരുതരമായ അധിഷേപവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ഡോ.കന്ദരാജ്. കമല്‍ ഹാസന്റെ 'ദശാവതാരം' ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഡോക്ടര്‍ കൂടിയായ കന്ദരാജ്. ഇടയ്ക്ക് വിവാദപരമായ പരാമര്‍ശങ്ങളിലൂടെ അദ്ദേഹം വാര്‍ത്തകളില്‍ നിറയാറുണ്ട്. അത്തരത്തില്‍ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടിമാരെ അടച്ചാക്ഷേപിച്ചിരിക്കുകയാണ് താരം.
'എല്ലാ നടിമാരും ലൈംഗിക തൊഴിലാളികളാണ്, ഇതൊക്കെ വളരെ സാധാരണമാണെന്നായിരുന്നു' കന്ദരാജിന്റെ പരാമര്‍ശം. നടിമാരെ കുറിച്ച് വളരെ അശ്ലീലമായി പറയുകയും സ്ത്രീകളെ ഒരുമിച്ച് ആക്ഷേപിക്കുകയും ചെയതോടെ ഡോക്ടര്‍ക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നു. അപമര്യാദയായി സംസാരിച്ച ഡോക്ടര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ഒപ്പം ആ പരിപാടിയുടെ അവതാരകനെതിരെയും കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
ഇയാള്‍ക്കെതിരെ ആദ്യം രംഗത്ത് വന്നത് മുതിര്‍ന്ന നടി രോഹിണിയാണ്. നടിമാരെ കുറിച്ച് അടിസ്ഥാനരഹിതവും അറപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് രോഹിണി ആവശ്യപ്പെട്ടത്. കൂടാതെ ഡോ. കന്ദരാജിനെതിരെ ചെന്നൈ കമ്മീഷണറുടെ ഓഫീസില്‍ രോഹിണി നേരിട്ടെത്തി പരാതി നല്‍കുകയും ചെയ്തു. ഇതോടെ വിഷയം വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങി.
ഒരു ഡോക്ടര്‍ ഇങ്ങനെ സംസാരിക്കുന്നത് നാണക്കേടാണെന്നും ഇയാള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും പറഞ്ഞ് രോഹിണി വിഷയത്തില്‍ ആഞ്ഞടിച്ചു. ഈ ഘട്ടത്തിലാണ് ഡോ. കന്ദരാജിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതിന് പിന്നാലെ ഈ സംഭവത്തെക്കുറിച്ച് തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ് ഡോ. കന്ദരാജ്.
'ഞാന്‍ നടിമാരെ കുറിച്ച് മനപ്പൂര്‍വ്വം ഒന്നും സംസാരിച്ചിട്ടില്ല. പക്ഷേ ഒരു സ്വകാര്യ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ ഞാന്‍ നടിമാരെ കുറിച്ച് തെറ്റായ രീതിയില്‍ സംസാരിച്ച് പോയി. ആരുടെയും ഹൃദയം മുറിപ്പെടുത്താന്‍ വേണ്ടിയല്ല ഞാന്‍ അങ്ങനെ സംസാരിച്ചത്. എന്നിരുന്നാലും, എന്റെ അഭിപ്രായം തെറ്റായി പോയി. ഞാനതില്‍ ഞാന്‍ ഖേദിക്കുന്നു.' എന്നുമാണ് നടിമാരോട് ക്ഷമ പറഞ്ഞ് ഡോക്ടര്‍ സംസാരിച്ചത്.
അതേ സമയം ഈ വിഷയത്തളില്‍ ശക്തമായി പ്രതികരിച്ച നടി രോഹിണിയെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ഇത്തരക്കാരെ തുടക്കത്തിലെ നിയന്ത്രിച്ചാല്‍ അപകീര്‍ത്തികരമായ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടതായി വരില്ലെന്നാണ് ആളുകള്‍ പറയുന്നത്. അടുത്തിടെ, കേരളത്തിലെ സിനിമാ മേഖലയില്‍ നിന്നുണ്ടായ തുറന്ന് പറച്ചിലുകളാണ് ഈ വിഷയങ്ങള്‍ക്കെല്ലാം കാരണമായിരിക്കുന്നത്.
ജസ്റ്റിസ് ഹേമ നിയോഗിച്ച സമിതി നല്‍കിയ വിവരങ്ങളും പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മലയാള സിനിമ പ്രതിസന്ധിയിലാവുകയും ചെയ്തു. പിന്നാലെ കോളിവുഡിലും തുറന്ന് പറച്ചിലുകള്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചേക്കുമെന്നാണ് അറിയുന്നത്.
മാത്രമല്ല തമിഴ്നാട്ടിലെ അഭിനേതാക്കളുടെ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍, ''നടിമാരെ ലൈംഗികമായി ഉപദ്രവിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍, അവരെ 5 വര്‍ഷം വരെ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കുമെന്നും പറഞ്ഞു.' മാത്രമല്ല നടിമാരെ പൊതുസ്ഥലത്തും യൂട്യൂബ് ചാനലുകളിലൂടെയും തെളിവില്ലാതെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ പരാതി നല്‍കാന്‍ അഭിനേതാക്കളുടെ സംഘടന ആവശ്യമായ സഹായം നല്‍കുമെന്നും നടികര്‍ സംഘം അറിയിച്ചിരിക്കുകയാണ്.
#Accusation #that #actresses #are #all #sex #workers #Doctor #apologizes #for #Rohini #reaction