(moviemax.in)മലയാളികൾക്ക് പ്രത്യേക മമതയുള്ള ഗായികയാണ് സുജാത മോഹൻ. ചിത്ര, സുജാത എന്നീ ഗായികമാരുടെ കരിയറിലെ സുവർണ കാലഘട്ടം ആരാധകർക്ക് മറക്കാൻ കഴിയില്ല. പലപ്പോഴും ചിത്രയെയും സുജാതെയയും ആരാധകർ താരതമ്യം ചെയ്തിട്ടുണ്ട്.
മലയാളത്തിൽ കുറേക്കൂടി വലിയ അവസരങ്ങൾ തുടരെ ലഭിച്ചത് ചിത്രയ്ക്കാണ്. എന്നാൽ തനിക്ക് ലഭിക്കുന്ന ഗാനങ്ങൾ അനശ്വരമാക്കി തീർക്കാൻ സുജാതയ്ക്ക് സാധിച്ചു.
പിന്നണി ഗാന രംഗത്ത് സുജാതയിപ്പോൾ പഴയത് പോലെ സജീവമല്ല.ഇപ്പോഴിതാ കരിയറിൽ അനുഭവങ്ങളെക്കുറിച്ച് സുജാത പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
പ്രണയ ഗാനങ്ങൾക്കാണ് തന്നെ കൂടുതലും വിളിച്ചിട്ടുള്ളതെന്നും തന്റെ ശബ്ദം പ്രണയ ഗാനങ്ങൾക്കാണ് അനുയോജ്യമെന്ന് തോന്നിയിട്ടുണ്ടെന്നും സുജാത പറയുന്നു.
മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. എന്റേത് ബബ്ലി വോയ്സ് ആണ്. സ്ക്രീനിൽ അങ്ങനത്തെ ക്യാരക്ടറുകൾക്കാണ് ചേരുന്നത്.
ഭക്തി ഗാനങ്ങൾ കുറേ പാടിയിട്ടുണ്ട്. എന്ത് രസമായിട്ടാ നീ കർണാട്ടിക് പാടുന്നതെന്ന് ജയൻ മാസ്റ്റർ പറയും.പക്ഷെ സിനിമയിൽ എനിക്കങ്ങനത്തെ പാട്ടുകൾ കിട്ടിയിട്ടില്ല.
സ്ക്രീനിലെ കഥാപാത്രത്തിനായി പാടുമ്പോൾ പക്വതക്കുറവ് തോന്നിയിട്ടുണ്ടാവും. പ്രണയ, കുറുമ്പ് ഗാനങ്ങൾക്കാണ് എന്റെ ശബ്ദം കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്.
തമിഴിൽ തോഴാ തോഴാ എന്ന പാട്ട് പാടാൻ പോയി. ആ പാട്ട് സൗഹൃദത്തെക്കുറിച്ചാണ്. പക്ഷെ ഞാൻ പാടുമ്പോൾ പ്രണയം വരുന്നു. അങ്ങനെ ആ പാട്ട് താൻ പാടാതെ വിട്ടെന്നും സുജാത ഓർത്തു.
പ്രണയവർണങ്ങൾ എന്ന ചിത്രത്തിലെ വരമഞ്ഞളാടിയ എന്ന ഗാനം പാടിയതിനെക്കുറിച്ചും സുജാത സംസാരിച്ചു. ചൂളമടിച്ച് കറങ്ങി നടക്കും പോലത്തെ പാട്ടാണ് പൊതുവെ സംഗീത സംവിധായകർ എനിക്ക് തരുന്ന പാട്ട്.
എപ്പോഴും ഹാപ്പിയായ പാട്ടുകളാണ് ലഭിക്കാറ്. പക്ഷെ വരമഞ്ഞളാടിയ എന്ന പാട്ട് കുറച്ച് സീരിയസാണ്. തന്റെ ശബ്ദവും ഗാന രംഗത്തിലെ മഞ്ജു വാര്യരുടെ ഭാവങ്ങളും ഒരുപോലെ ഒത്തിണങ്ങിയെന്നും സുജാത ചൂണ്ടിക്കാട്ടി.
ആ സമയത്തെ അഭിമുഖങ്ങളിലെല്ലാം ഞാനത് പറയുമായിരുന്നു. പേടിയുള്ള ക്യാരക്ടറാണ്.പല്ലവി തുടങ്ങുമ്പോൾ എന്റെ ശബ്ദത്തിൽ ഒരു പേടി ഉണ്ടാകും. ആ പേടി മഞ്ജുവിന്റെ സീനിലും കണ്ടു.
ഒരുപക്ഷെ തന്റെ ഈ പേടി കൂടി ഉദ്ദേശിച്ചായിരിക്കും വിദ്യാജി വിളിച്ചതെന്ന് താൻ കരുതുന്നെന്നും സുജാത പറയുന്നു. മീശമാധവനിൽ പാടിയ പാട്ടുകളെക്കുറിച്ചും സുജാത സംസാരിച്ചു.
കരിമിഴിക്കുരുവിയിൽ എനിക്ക് പ്രശംസയും ഒപ്പം തെറിയും കേട്ടിട്ടുണ്ട്. അധികം കൊഞ്ചിയിട്ടുണ്ടെന്ന് പറഞ്ഞു. അങ്ങനെയൊരു ഭാവം കൊടുക്കണമെന്ന് പറഞ്ഞിട്ടാണ് കൊടുത്തത്.
പക്ഷെ അതിന് ശേഷം കുറേപ്പേർ ചേച്ചീ, ആ കൊഞ്ചൽ വേണം എന്ന് പറഞ്ഞു. കുറേ പാട്ടിൽ കൊഞ്ചൽ ആയിപ്പോയി. ആ സീനുമായത് ചേർത്ത് പോകും. അല്ലാതെ നമ്മൾ പാടുമ്പോൾ അത്രയും കൊഞ്ചി പാടില്ല.
എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്. ഹമ്മിംഗും പിക്ചറെെസേഷനും രസമാണ്. മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് പോലെ കാവ്യയുടെ സീനുകളും ഭയങ്കര രസമാണ്. ലാൽ ജോസിന് ഒരു പാട്ട് കിട്ടിയാൽ അത് മിനുക്കിയെടുക്കുമെന്നും സുജാത പറഞ്ഞു.
സുജാതയുടെ മകൾ ശ്വേത മോഹൻ പിന്നണി ഗാന രംഗത്ത് ഇന്ന് സജീവമാണ്. അമ്മയെ പോലെ മെലഡി ഗാനങ്ങളിൽ തന്റേതായ ഭാവം കൊണ്ട് വരാൻ ശ്വേത മോഹനും കഴിയുന്നു. തമിഴിലും മലയാളത്തിലും ശ്രദ്ധേയമായ ഗാനങ്ങൾ ശ്വേത മോഹന് പാടാനായി.
#song #Manjuand #fear #reason #heard #sparrow #blackbird #Sujata