#diyakrishna | ഭര്‍ത്താവ് അല്ലെ കുറച്ചെങ്കിലും ബഹുമാനം കൊടുക്കുക;അശ്വിനെ 'അടിമ'യാക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

#diyakrishna | ഭര്‍ത്താവ് അല്ലെ കുറച്ചെങ്കിലും ബഹുമാനം കൊടുക്കുക;അശ്വിനെ 'അടിമ'യാക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ
Sep 14, 2024 08:12 PM | By ADITHYA. NP

(moviemax.in) സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായി മാറിയിരിക്കുകയാണ് ദിയ കൃഷ്ണയുടേയും അശ്വിന്‍ ഗണേഷിന്റേയും വിവാഹം. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ജോഡിയാണ് ദിയയും അശ്വിനും.

നടന്‍ കൃഷ്ണകുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ദിയ. അശ്വിന്റേയും ദിയയുടേയും പ്രണയവും സൗഹൃദവുമൊക്കെ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതാണ .

അതിനാല്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.വിവാഹത്തിന് പിന്നാലെ ഡല്‍ഹിയില്‍ വച്ച് നടന്ന റിസപ്ഷന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ദിയ.

അച്ഛന്റെ ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ള ഡിന്നര്‍ പാര്‍ട്ടിയായിരുന്നു.ദിയയേയും അശ്വിനേയും സ്വീകരിക്കാന്‍ സിന്ധുവും കൃഷ്ണകുമാറും ഡല്‍ഹിയില്‍ എത്തിയിരുന്നു.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അടക്കമുള്ളവരെ പാര്‍ട്ടിയില്‍ വച്ച് ദിയയും അശ്വിനും കാണുന്നുണ്ട്.ദിയ പങ്കുവച്ച വ്‌ളോഗ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

അതേസമയം വീഡിയോയ്ക്ക് താഴെ എത്തുന്ന കമന്റുകള്‍ പറയുന്നത് ദിയ അശ്വിനെ ബഹുമാനിക്കുന്നില്ലെന്നാണ്. പങ്കാളിയെന്ന വില നല്‍കാതെ അശ്വിനോട് ദിയ പരുഷമായി പെരുമാറുന്നുവെന്നാണ് ആരോപണം.

നേരത്തേയും അശ്വിനോട് ദിയ ബോസിയാണെന്ന ആരോപണം ഉയര്‍ന്നു വന്നിരുന്നു.''ദിയ, ദയവ് ചെയ്ത് വാങ്ങിച്ചു കൊടുത്തതാ എന്ന് പറയുന്നത് നിര്‍ത്തണം.

അവന്‍ നിങ്ങളുടെ ജീവിത പങ്കാളിയാണ്. അതിനാല്‍ വാക്കുകള്‍ ചിട്ടപ്പെടുത്തുന്ന രീതി മാറ്റുക. ഞാന്‍ അവന് വാങ്ങിക്കൊടുത്ത പാന്റ്‌സ് എന്ന് പറയുന്നതിന് പകരം ഞങ്ങള്‍ വാങ്ങിയത് എന്ന് വേണം പറയാന്‍, ഈ പെണ്‍കുട്ടി വല്ലാതെ ഓവര്‍ പവറിംഗ് ആണ്.

ആ പയ്യനെ നിയന്ത്രിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. തന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് അവനെ മാറ്റിയെടുക്കുകയാണ്. ദാമ്പത്യ ജീവിതം മുന്നോട്ട് പോകണമെങ്കില്‍ അവന് അവന്റേതായൊരു വ്യക്തിത്വം ഉണ്ടാകണം, എനിക്കിവളെ ഇഷ്ടമല്ല.

എപ്പോഴും ഞാന്‍ കാശുകാരിയെന്ന ഭാവം. അവനെ കൊച്ചാക്കും. അവന് ജീവിതം കൊടുത്തത് ഇവളാണെന്ന തരത്തിലാണ് സംസാരം.'' എന്നാണ് ചില കമന്റുകള്‍.

ആദ്യത്തെ കാമുകന്‍ ദിയയെ ട്രീറ്റ് ചെയ്തത് പോലെയാണ് അശ്വിനെ ദിയ ഇപ്പോള്‍ ട്രീറ്റ് ചെയ്യുന്നത്, സുകണുള്ളൊരു അടിമ ജീവിതം. അല്ലേ? ആദ്യത്തെയാള്‍ ഓടി രക്ഷപ്പെട്ടു, പങ്കാളിയെ ബഹുമാനിക്കാന്‍ പഠിക്കൂ, ഈ പെണ്‍കുട്ടി വളരെ ഉപരിപ്ലവമായ ജീവിതം നയിക്കുന്നതായി തോന്നുന്നു.

പയ്യന്‍ കുടുങ്ങിയതായി തോന്നുന്നു, പല്ല് തേക്കുന്നത് പോലെ ലളിതമായ എന്തെങ്കിലും ചെയ്യുമ്പോഴും അവള്‍ അവനെ സമാധാനപരമായി ചെയ്യാന്‍ പോലും അനുവദിക്കാതെ അപമാനിക്കുകയാണ്.

അത് ആ ഒരു സീനില്‍ നിന്ന് വ്യക്തമാണ്. അവളുടെ പ്രവൃത്തികളില്‍ അനാദരവിന്റെ സ്ഥിരമായ അടിയൊഴുക്കുണ്ട് എന്നും ചിലര്‍ പറയുന്നു.ദിയ, അശ്വിന്‍ നല്ലൊരു പയ്യനാണ്. മിക്കവാറും പേര്‍ക്കും അതുപോലാരു പയ്യനെ കിട്ടില്ല.

അവനെ നന്നായി ട്രീറ്റ് ചെയ്യൂ, ദിയ ബോസിയായി മാറുകയാണ്. അശ്വിന്‍ സ്വന്തമായിട്ട് തന്നെ അത് തിരിച്ചറിയണം. വ്യക്തിത്വമില്ലാതെയാവരുത്, പാവം അശ്വിനോട് അങ്ങനെ ചെയ്യണ്ടായിരുന്നു. പല്ല് തേച്ചിട്ട് വീഡിയോ എടുത്താ പോരേ വാശി എന്തിനാ.

അശ്വിന്റെ ആ നില്‍പ് കാണുമ്പോള്‍ സങ്കടം ആയി.തനെക്കാളും പണകുറവ് ഉണ്ടെങ്കിലും തന്റെ ഭര്‍ത്താവ് അല്ലെ കുറച്ചെങ്കിലും ബഹുമാനം കൊടുക്കുക എന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. അതേസമയം വിമര്‍ശനങ്ങളോടൊന്നും ദിയയും അശ്വിനും പ്രതികരിച്ചിട്ടില്ല.

മുമ്പും അശ്വിനോടുള്ള ദിയയുടെ സമീപനം വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ അത്തരം സാഹചര്യങ്ങളിലെല്ലാം ദിയയെ പ്രതിരോധിച്ച് മുന്നിലെത്താറുള്ളത് അശ്വിനായിരുന്നു.

#Don #give #husband #little #respect #social #media #making #Ashwin slave#

Next TV

Related Stories
രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

Jul 12, 2025 04:20 PM

രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

രേണുവിന്റെ രണ്ട് മക്കളുടെ പേരിലാണ് താൻ സ്ഥലം നൽകിയതെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ്...

Read More >>
ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Jul 11, 2025 05:46 PM

ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്, പ്രതികരണവുമായി ദിയയും...

Read More >>
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall