#Diyakrishna | ഞാൻ കേറി വന്നപ്പോൾ അയാൾ വണ്ടി നീക്കി,ഇന്നോവയുടെ ബാക്കിൽ ബസ് ഇടിച്ചു

#Diyakrishna | ഞാൻ കേറി വന്നപ്പോൾ അയാൾ വണ്ടി നീക്കി,ഇന്നോവയുടെ ബാക്കിൽ ബസ് ഇടിച്ചു
Sep 14, 2024 11:25 AM | By ShafnaSherin

(moviemax.in)സോഷ്യൽമീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ട്രെന്റിങ്ങാകുന്ന കപ്പിൾ ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ​ഗണേഷുമാണ്. പത്ത് ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.

തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ ആളും ബഹളുമില്ലാതെ വളരെ ഇന്റിമേറ്റായ ഒരു ചടങ്ങായിരുന്നു ഇരുവരുടെയും വിവാഹം. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളെല്ലാം ഇപ്പോഴും സോഷ്യൽമീഡിയയിൽ വൈറലാണ്.

വലിയൊരു പ്രണയ പരാജയത്തിന്റെ വിഷമതകൾ അനുഭവിക്കുന്ന സമയത്താണ് ദിയ അശ്വിനുമായി പ്രണയത്തിലായത്.തന്റെ ഏറ്റവും മോശമായ സമയത്ത് ഒപ്പം നിന്ന് കരകയറ്റിയളാണ് അശ്വിനെന്ന് ദിയ പലപ്പോഴായി പറയാറുണ്ട്.

താരപുത്രിയുടെ ബിസിനസ് അടക്കമുള്ള ഇപ്പോൾ നോക്കി നടത്തുന്നതും അശ്വിനാണ്. സോഫ്റ്റ്വെയർ ഡെവലപ്പറായ അശ്വിൻ വളരെ വർഷങ്ങളായി ദിയയുടെ സുഹൃത്താണ്. സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്.

തന്റെ സന്തോഷം പോലും അശ്വിനെ കേന്ദ്രീകരിച്ചാണെന്ന് ദിയ പറയാറുണ്ട്. അതുപോലെ അശ്വിൻ കൂടെയില്ലെങ്കിൽ താൻ എടുക്കുന്ന തീരുമാനങ്ങളെല്ലാം തെറ്റാകുമെന്നും ദിയ പറയുന്നു.

 ദിയയുടെ നെ​ഗറ്റീവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് എടുത്തചാട്ടത്തെ കുറിച്ച് അശ്വിൻ പറഞ്ഞത്.ദിയയുടെ നെ​ഗറ്റീവ് എന്താണെന്ന് ചോ​ദിച്ചാൽ പറയാനുള്ളത് എടുത്ത് ചാട്ടം അല്ലെങ്കിൽ ആലോചനയില്ലാതെ തീരുമാനമെടുക്കുന്നത് എന്നാണ് പറയാനുള്ളതെന്ന് അശ്വിൻ പറഞ്ഞു. പിന്നീട് ദിയ കാര്യങ്ങൾ കുറച്ച് കൂടി വിശദമാക്കി.

അശ്വിൻ കൂടെയില്ലെങ്കിൽ ഞാൻ എടുക്കുന്ന തീരുമാനങ്ങളെല്ലാം തെറ്റാകും. വണ്ടി ഓവർ ടേക്ക് ചെയ്യുന്നത് പോലും അതിൽ പെടും.എനിക്കൊപ്പം അശ്വിനുണ്ടെങ്കിൽ ഡ്രൈവ് ചെയ്യുമ്പോൾ എന്നോട് പറയും അവർ പോക്കോട്ടെ... ഓവർ ടേക്ക് ചെയ്യേണ്ട... പതിയെ പോയാൽ മതിയെന്ന്. അങ്ങനെ ഒരിക്കൽ ചെന്ന് ഓവർ ടേക്ക് ചെയ്ത് കെഎസ്ആർടിസി ബസ്സുമായി ഇടിയുണ്ടാക്കി ഇന്നോവയുടെ ബാക്ക് മുഴുവൻ അടിച്ച് തെറിച്ച് സീനായിട്ടുണ്ട്.

കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ഈ​ഗോയായിരുന്നു കാരണം. അയാൾ നോക്കുമ്പോൾ ഇന്നോവ പോലൊരു വലിയ കാറിൽ ഒരുത്തി ഇതാ എന്നെ ഓവർ ടേക്ക് ചെയ്യാൻ വരുന്നുവെന്ന തോന്നലുണ്ടായിട്ടുണ്ടാകും.

ഞാൻ കേറി വന്നപ്പോൾ അയാൾ വണ്ടി നീക്കി. അതിനാൽ ഇന്നോവയുടെ ബാക്കിൽ ബസ് ഇടിച്ചു. പിറകിലിടിച്ചതിനാൽ ഞങ്ങൾ രണ്ടുപേർക്കും ഒന്നും പറ്റിയില്ല. അശ്വിന്റെ സൈഡിലാണ് ബസിന്റെ മുൻ വശം ഇടിച്ചത്. കാറിന്റെ ബാക്കിലാണ് ഇടിച്ചത് എന്നതാണ് ഭാ​ഗ്യം. മുൻവശത്താണ് ഇടിച്ചതെങ്കിൽ പരിക്ക് ഏൽക്കുമായിരുന്നുവെന്ന് ദിയ പറഞ്ഞു.

വണ്ടി സ്പീഡിൽ ഓടിക്കുന്നത് തനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു. വീഡിയോ വൈറലായതോടെ കെഎസ്ആർടിസി ഡ്രൈവറുടെ മേൽ പഴി ചാരിയതിന് ദിയയ്ക്ക് വിമർശനം കേൾക്കുന്നുണ്ട്.

കൃഷ്ണകുമാർ കുടുംബത്തിൽ ഡ്രൈവിങ്ങിനോട് കമ്പമുള്ളവരിൽ ഒരാൾ ദിയയാണ്. സംരംഭക കൂടിയായതിനാൽ സ്വന്തം ആവശ്യങ്ങൾക്ക് അനുസരണം കൊണ്ടുപോകാനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡ്രൈവിങ് ചെയ്യുന്നുണ്ട് ദിയ.

വിവാഹത്തിന് മുന്നോടിയായി അശ്വിന് ഒരു സ്കൂട്ടി ദിയ സമ്മാനിച്ചതും വൈറലായിരുന്നു. സോഫ്റ്റ്വെയർ ഡെവലപ്പറായ അശ്വിനും തിരുവനന്തപുരം സ്വദേശിയാണ്. ജീവിതത്തിൽ ഇതുവരെ ആരോടും പങ്കുവെയ്ക്കാതിരുന്ന ഒരു വലിയ രഹസ്യം വെളിപ്പെടുത്തി ദിയ കൃഷ്ണയും അശ്വിൻ ഗണേഷും അടുത്തിടെ എത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം തന്നെ തങ്ങള്‍ ഇരുവരുടേയും വിവാഹം കഴിഞ്ഞെന്നും കഴിഞ്ഞയാഴ്ച്ച നടന്നത് ഔദ്യോഗിക വിവാഹം മാത്രമാണെന്നുമാണ് ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.ക്ഷേത്രത്തിന് മുന്നില്‍ നിന്ന് അശ്വിന്‍ ദിയയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതും നെറ്റിയില്‍ സിന്ദൂരം അണിയുന്നതുമെല്ലാം റീലില്‍ കാണാം.

പിങ്ക് നിറത്തിലുള്ള സാരിയാണ് ദിയ ധരിച്ചിരിക്കുന്നത്. മുണ്ടും ഷര്‍ട്ടുമാണ് അശ്വിന്റെ ഔട്ട്ഫിറ്റ്. ഞങ്ങളുടെ കുഞ്ഞ് രഹസ്യം എന്ന അടിക്കുറിപ്പോടെയാണ് രഹസ്യ വിവാഹത്തിന്റെ റീൽ ഇരുവരും പങ്കുവെച്ചത്.

#moved #car #bus #hit #back #Innova

Next TV

Related Stories
Top Stories










News Roundup






News from Regional Network