#Diyakrishna | 2023 ല്‍ താലിക്കെട്ടി എന്നിട്ട് 2024 ല്‍ പ്രൊപ്പോസ് വീഡിയോ ഇറക്കി ആളുകളെ പറ്റിച്ചല്ലേ ! ദിയയോട് ആരാധകര്‍

#Diyakrishna | 2023 ല്‍ താലിക്കെട്ടി എന്നിട്ട് 2024 ല്‍ പ്രൊപ്പോസ് വീഡിയോ ഇറക്കി ആളുകളെ പറ്റിച്ചല്ലേ ! ദിയയോട് ആരാധകര്‍
Sep 13, 2024 04:39 PM | By ShafnaSherin

(moviemax.in)ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറ്റവുമധികം ആഘോഷമാക്കിയ താരവിവാഹമാണ് ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേശിന്റെയും. താരപുത്രി എന്നതിലുപരി വ്‌ളോഗറും ബിസിനസുകാരിയുമായ ദിയ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണ് വിവാഹിതയാവുന്നത്.

വരനെ കണ്ടെത്തിയതും വിവാഹം പ്ലാന്‍ ചെയ്തതും അതിന്റെ ചിലവുകളുമൊക്കെ താരപുത്രിയുടേത് തന്നെയായിരുന്നു.അത്തരത്തില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും മാതൃകയാക്കാന്‍ സാധിക്കുന്ന രീതിയിലാണ് ദിയ വിവാഹം പ്ലാന്‍ ചെയ്തത്.

എന്നാല്‍ കഴിഞ്ഞ ദിവസം ദിയ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചൊരു വീഡിയോ ആരാധകരെയും ഞെട്ടിച്ചു. ഒരു വര്‍ഷം മുന്‍പ് തന്റെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞാണ് ദിയ എത്തിയത്.കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലോ മറ്റോ വച്ച് അമ്പലത്തില്‍ വച്ചാണ് ദിയയും അശ്വിനും വിവാഹിതരാവുന്നത്.

അശ്വിന്‍ ദിയയുടെ കഴുത്തില്‍ താലിക്കെട്ടുകയും സിന്ദൂരം അണിയിക്കുകയും ചെയ്യുന്നതാണ് പുറത്ത് വിട്ട വീഡിയോയിലുള്ളത്. എന്നാല്‍ ഇതുവരെ ദിയയെ പിന്തുണച്ചവര്‍ ഈ വീഡിയോ കണ്ടതോടെ നടിയെ വിമര്‍ശിക്കുകയാണ്.

'2023 ല്‍ താലിക്കെട്ടി വീട്ടുകാരോട് പറഞ്ഞ് സെറ്റ് ആക്കി. എന്നിട്ട് 2024 ല്‍ പ്രൊപ്പോസ് വീഡിയോ ഇറക്കി ആളുകളെ പറ്റിച്ചല്ലേ എന്നാണ് ദിയയോട് ചിലരുടെ ചോദ്യം. എന്തൊക്കെ പറഞ്ഞാലും ഇത് കാണുമ്പോള്‍ വീട്ടുകാരുടെ നെഞ്ച് പൊട്ടും.

കാരണം ഫുള്‍ ഫ്രീഡം തന്നു വളര്‍ത്തി എന്നിട്ടും കൂടെ നിന്ന് പാവങ്ങളെ പറ്റിച്ചു. ഇത് വേണ്ടായിരുന്നു മക്കളെ... എല്ലാ പരിപാടികളിലും ദിയയുടെ കുടുംബം ഇത്ര താല്പര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് അതിശയിക്കാനില്ലെന്നാണ്' വിമര്‍ശകരുടെ അഭിപ്രായം.

എന്നാല്‍ ദിയയുടെ വീട്ടുകാര്‍ അത്രയും ഇടുങ്ങിയ ചിന്താഗതിക്കാര്‍ അല്ലെന്നാണ് ആരാധകര്‍ പറയുന്നത്. താരപുത്രിയെ അനുകൂലിച്ച് കൊണ്ടാണ് ബാക്കിയുള്ളവര്‍ എത്തുന്നത്. ദിയയുടെയും അശ്വിന്റെയും വിവാഹ വീഡിയോ കാണുമ്പോള്‍ സ്വന്തം വീട്ടിലെ ഒരാളുടെ വിവാഹം വീണ്ടും വീണ്ടും കാണുന്നത് പോലെയാണ്.

അടിപൊളി ദിയ, ഇത്രയും കാലം കുറെ അവന്മാര്‍ നിങ്ങള്‍ ലിവിംഗ് ടുഗദറായി അഴിഞ്ഞാടി നടക്കുന്നു എന്ന് പറഞ്ഞ് കരഞ്ഞു മെഴുകിയവര്‍ ഉണ്ട്. താലി കെട്ടി കൂടെ കൂട്ടിയിട്ടാണ് രണ്ട് പേരും ഇങ്ങനെ അടിച്ചു പൊളിച്ചു ജീവിച്ചത് അല്ലേ.

ദിയ അശ്വിനെ ഭര്‍ത്താവാക്കിയത് നല്ല തീരുമാനമാണെന്നാണ് ഒരു ആരാധിക ദിയയോട് അവരുടെ അനുഭവം വെച്ച് പറയുന്നത്. 'നമ്മുടെ നാട്ടിലേക്കാളും കൂടുതല്‍ തമിഴ്‌നാട്ടിലുള്ള ആള്‍ക്കാര്‍ നോക്കും.

ഞാന്‍ ചെന്നൈയിലാണ് കല്യാണം കഴിച്ചത്. അതെങ്ങനെ നടന്നു എന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് അതിശയമാണ്. എല്ലാവരും നല്ല സ്‌നേഹമുള്ളവര്‍ ആണ്. 12 വര്‍ഷം സന്തോഷത്തോടെ ജീവിക്കുന്നു.

തമിഴ്‌നാട്ടില്‍ നിന്നും കല്യാണം കഴിക്കുന്നത് നല്ലതാണെന്ന്', ആരാധിക പറയുന്നു. നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളില്‍ രണ്ടാമത്തെ മകളാണ് ദിയ. ഓസി എന്ന് വീട്ടില്‍ വിളിക്കുന്ന ദിയ സ്വന്തമായി ആഭരണങ്ങളുടെ ബിസിനസും വ്‌ളോഗിങ്ങുമായി സ്വന്തം കരിയറുമായി തിരക്കിലാണ് താരപുത്രി.

കരിയറിനെക്കാളും കുടുംബജീവിതത്തിന് പ്രധാന്യം കൊടുക്കുന്ന ദിയ വിവാഹിതയാവുന്നത് ഇഷ്ടമുള്ള കാര്യമാണെന്ന് മുന്‍പേ പറഞ്ഞിട്ടുണ്ട്. അങ്ങനെ വര്‍ഷങ്ങളായി തന്റെ സുഹൃത്ത് ഗ്യാങ്ങിലുണ്ടായിരുന്ന അശ്വിനുമായി ഇഷ്ടത്തിലാവുകയായിരുന്നു.

തന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയുന്ന നല്ലൊരു സുഹൃത്താണ് അശ്വിനെന്ന് ദിയ പറയുന്നു. ഇരുവരുടെയും വിവാഹത്തിന് മുന്‍പുള്ള വീഡിയോയിലൂടെ ആരാധകര്‍ക്കും അത് ബോധ്യപ്പെട്ടിരുന്നു.

നല്ലൊരു കുടുംബജീവിതം ദിയയ്ക്കും അശ്വിനും സാധിക്കുമെന്നാണ് ദിയയുടെ ഫോളോവേഴ്‌സ് പറയുന്നത്. അതിനിടയിലുണ്ടാവുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നാണ് പൊതുഅഭിപ്രായം.

#2023 #Thalikatti #2024 #2024 #releasing #proposal #video #not #fooling #people #Fans #Diya

Next TV

Related Stories
ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു, നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല, ജിഷിൻ പറഞ്ഞത് ശരിയാണ്!

Oct 14, 2025 01:40 PM

ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു, നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല, ജിഷിൻ പറഞ്ഞത് ശരിയാണ്!

ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു, നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല, ജിഷിൻ പറഞ്ഞത്...

Read More >>
മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി ശ്രീകാന്ത്

Oct 14, 2025 12:49 PM

മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി ശ്രീകാന്ത്

മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി...

Read More >>
'കുലസ്ത്രീയായി നടക്കണം, കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്'; തായ്ലന്റിൽ ലേഡി ബോയ്സിനോ‌ട് സംസാരിച്ചതിനെപ്പറ്റി നാദിറ മെഹ്റിൻ

Oct 14, 2025 10:51 AM

'കുലസ്ത്രീയായി നടക്കണം, കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്'; തായ്ലന്റിൽ ലേഡി ബോയ്സിനോ‌ട് സംസാരിച്ചതിനെപ്പറ്റി നാദിറ മെഹ്റിൻ

'കുലസ്ത്രീയായി നടക്കണം, കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്'; തായ്ലന്റിൽ ലേഡി ബോയ്സിനോ‌ട് സംസാരിച്ചതിനെപ്പറ്റി നാദിറ...

Read More >>
ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ

Oct 13, 2025 12:55 PM

ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ

ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ...

Read More >>
'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ

Oct 12, 2025 02:21 PM

'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ

'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall