#sobhavishwanath | ബാത്റൂമിലാണ് കിടന്നുറങ്ങിയത്, അന്ന് ജീവൻ നഷ്ടമായേനെ; ആദ്യം വിളിച്ചത് സഹോദരനെയാണ് -ശോഭ

#sobhavishwanath | ബാത്റൂമിലാണ് കിടന്നുറങ്ങിയത്, അന്ന് ജീവൻ നഷ്ടമായേനെ; ആദ്യം വിളിച്ചത് സഹോദരനെയാണ് -ശോഭ
Sep 10, 2024 01:52 PM | By Athira V

ബി​ഗ്ബോസ് സീസൺ 5ലെ മത്സരാർത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. ബി​ഗ്ബോസിൽ പോവുന്നതിനു മുന്നേ തന്നെ നിരവധി വിവാദങ്ങൾ ശോഭ നേരിട്ടിട്ടുണ്ട്. 100 സാരിയുമായി 100 ദിവസം വിജയകരമായി പൂർത്തിയാക്കുവാൻ വേണ്ടിയാണ് ശോഭ ബി​ഗ്ബോസിൽ എത്തിയത്. എന്നാൽ അവസാന 2 പേരിൽ എത്താൻ ശോഭക്കു സാധിച്ചില്ല. ജീവിതത്തിലെ വേദനിപ്പിക്കുന്ന അനുഭവങ്ങളെ കുറിച്ചും ഉയർച്ച താഴ്ചകളെ കുറിച്ചും മൈൽസ്റ്റോൺ മെയ്ക്കേഴ്സ് ചാനലിലൂടെ ശോഭ വിശ്വനാഥ് സംസാരിക്കുന്നു. 

"ബി​ഗ്ബോസ് സീസൺ 4 ലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷേ അതിനും മുന്നേ ആദ്യ സീസൺ കണ്ടപ്പോൾ മുതൽ എനിക്ക് ബി​ഗ്ബോസിൽ എത്തണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു. ​ഗ്രാന്റ് ഫിനാലെയിൽ ലാലേട്ടൻ കൈപിടിച്ച് പൊക്കുന്നത് കണ്ട സമയത്ത് അത് വല്ലാതെ എന്റെ മനസിൽ നിറഞ്ഞു നിന്നു. അതൊരു സ്വപ്നമായി എപ്പോഴും എന്റെ മനസിൽ ഉണ്ടായിരുന്നു. ആ സ്വപ്നത്തിന്റെ ബാക്കിയായിട്ടാണ് ബി​ഗ്ബോസിൽ നിന്ന് വിളിച്ചത്. 

ശോഭയുടെ ജീവിതകഥ എല്ലാവർക്കും അറിയുന്നതാണ്. ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ശോഭ ഇന്ന് മികച്ചൊരു ബിസിനസ് വുമൺ തന്നെയാണ്. വിവാഹവും വിവാഹ ജീവിതത്തിലെ പാകപ്പിഴകളുമെല്ലാം ബി​ഗ്ബോസിൽ വെച്ച് ശോഭ തുറന്നു പറഞ്ഞിരുന്നു.

എന്നാൽ അതിന്റെ പേരിൽ തനിക്ക് ആരോടും വെറുപ്പില്ലെന്നാണ് ശോഭ പറയുന്നത്. അത്തരമൊരു പഴയകാലം ഉണ്ടായതു കൊണ്ടാണ് ഇപ്പോൾ സ്ത്രീകൾക്കു വേണ്ടി സംസാരിക്കാൻ സാധിക്കുന്നത്. ശോഭയുടെ ലൈഫിൽ ഡ്ര​ഗ് കേസ് വന്നിരുന്നു, പക്ഷേ അത് തെറ്റാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു.


"വിവാഹത്തിൽ സംഭവിച്ച പ്രശ്നങ്ങൾ ആളുകൾ അറിഞ്ഞിട്ട് അതുപോലെ അവരുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കാൻ വേണ്ട കാര്യങ്ങൾ എടുക്കാൻ തുടങ്ങി. എന്റെ ജീവിത കഥ ആളുകളിലേക്ക് ഇത്രയും വേ​ഗത്തിൽ എത്തി എന്നതാണ് വലിയ കാര്യം. എന്റെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ തുറന്നു പറയാൻ സാധിക്കുന്നത് എനിക്ക് അതെല്ലാം സംഭവിച്ചത് കൊണ്ടാണ്. 

എന്റെ ലൈഫിൽ ഒരേയൊരു തീരുമാനം മാത്രമാണ് ഫാമിലിക്ക് വിട്ടു കൊടുത്തത്. അതായിരുന്നു വിവാഹം. പക്ഷേ അതെല്ലൊം ഇങ്ങനെ സംഭവിച്ചു. അതിൽ കൂടുതൽ ഒന്നും ഇനി ചെയ്യാനോ പറയാനോ സാധിക്കില്ല. ഞാൻ പലപ്പോഴും ബാത്റൂമിലാണ് കിടന്നുറങ്ങിയത്. ഈ ബന്ധത്തിൽ ഉറച്ച് നിൽക്കാൻ സാധിക്കില്ലെന്ന് തോന്നിയത് അന്ന് എന്റെ ജീവൻ നഷ്ടമാവും എന്ന ഘട്ടമെത്തിയപ്പോഴാണ്. അന്ന് ആദ്യം സഹോദരനെ വിളിച്ചു. പിന്നീടാണ് പോലീസിനെ വിളിക്കുന്നത്." 

ഫാഷൻ ഡിസൈനർ, സംരംഭക, സോഷ്യൽ ആക്ടിവിസ്റ്റ് എന്നീ രീതിയിൽ ശോഭ വിശ്വനാഥ് ഫെയ്മസാണ്. വീവേഴ്സ് വില്ലേജ് എന്ന കൈത്തറി വസ്ത്രനിർമാണ സ്ഥാപനത്തിന്റെ ഉടമയാണ് ശോഭ.

താൻ ഒരു മാരിറ്റൽ റേപ്പിന്റെ ഇരയായിരുന്നുവെന്നാണ് തന്റെ വിവാഹമോചനത്തിനു പിന്നിലെ കാരണത്തെ കുറിച്ച് ശോഭ ഒരിക്കൽ പറഞ്ഞത്. മദ്യത്തിന് അടിമയായിരുന്നു തന്റെ ഭർത്താവെന്നും മദ്യപിച്ചെത്തി തന്നെ സ്ഥിരമായി ലൈംഗികമായി ഉപദ്രവിക്കുമായിരുന്നുവെന്നും ശോഭ വെളിപ്പെടുത്തിയിരുന്നു. 

അത്രയും ഭീകരമായ വിവാഹ ജീവിതം നേരിട്ട ശോഭ ഒടുവിൽ ഡിവോഴ്സിലൂടെ രക്ഷപ്പെട്ടു. പക്ഷേ എന്നിട്ടും ശോഭക്ക് നേരെയുള്ള പ്രശ്നങ്ങൾ അവസാനിച്ചില്ല. 2021ൽ തിരുവനന്തപുരത്തെ ശോഭയുടെ വീവേഴ്‌സ് വില്ലേജിൽ നിന്നും 400 ഗ്രാം കഞ്ചാവ് പിടികൂടി. അതിനെ തുടർന്ന് ശോഭയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു.

ഇത് വലിയ വാർത്തയായി മാറി. ഈ വാർത്ത പ്രചരിച്ചതോടെ ശോഭയുടെ ബിസിനസിനെ അത് സാരമായി ബാധിച്ചു. പക്ഷേ താൻ നിരപരാധിയാണെന്ന് തെളിയുന്ന വരെ ശോഭ പോരാടി. ഒടുവിൽ ശോഭ നിരപരാധിയാണെന്ന് തെളിഞ്ഞു. 

#Sleeping #bathroom #would #have #cost #him #his #life #Sobha #first #call #her #brother

Next TV

Related Stories
'ചികഞ്ഞ് പോകേണ്ട....താൻ  മറ്റൊരു വിവാഹം ചെയ്തിട്ടുണ്ട്' ; പുതിയ വെളിപ്പെടുത്തലുമായി രേണു സുധി

Jul 17, 2025 03:23 PM

'ചികഞ്ഞ് പോകേണ്ട....താൻ മറ്റൊരു വിവാഹം ചെയ്തിട്ടുണ്ട്' ; പുതിയ വെളിപ്പെടുത്തലുമായി രേണു സുധി

ആദ്യവിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് കൊല്ലം സുധിയുടെ ഭാര്യ രേണു...

Read More >>
അഭിഷേകും നന്ദനയും പ്രണയത്തിൽ?  തന്റെ പ്രണയത്തെ കുറിച്ച് വീട്ടുകാർക്കൊക്കെ അറിയാം; പ്രതികരണവുമായി നന്ദന

Jul 17, 2025 02:25 PM

അഭിഷേകും നന്ദനയും പ്രണയത്തിൽ? തന്റെ പ്രണയത്തെ കുറിച്ച് വീട്ടുകാർക്കൊക്കെ അറിയാം; പ്രതികരണവുമായി നന്ദന

ബിഗ്‌ബോസ് മുൻ താരങ്ങളായ നന്ദന അഭിഷേക് ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ നന്ദന...

Read More >>
'ഒന്നും എനിക്ക് മറക്കാനാകില്ല, ജീവിതം കുറച്ചേ ഉളളൂ'; രേണു ചെയ്യുന്നതിൽ എന്താണ് തെറ്റ്? -തങ്കച്ചൻ വിതുര

Jul 16, 2025 01:51 PM

'ഒന്നും എനിക്ക് മറക്കാനാകില്ല, ജീവിതം കുറച്ചേ ഉളളൂ'; രേണു ചെയ്യുന്നതിൽ എന്താണ് തെറ്റ്? -തങ്കച്ചൻ വിതുര

കലാകാരൻ കൊല്ലം സുധിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് തങ്കച്ചൻ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall