#deepikapadukone | ഗര്‍ഭം വ്യാജമല്ല, ഒടുവില്‍ അത് സംഭവിച്ചു! പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായി രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും

#deepikapadukone |  ഗര്‍ഭം വ്യാജമല്ല, ഒടുവില്‍ അത് സംഭവിച്ചു! പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായി രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും
Sep 8, 2024 02:27 PM | By Athira V

നടന്‍ രണ്‍വീര്‍ കപൂറും ദീപിക പദുക്കോണും മാതാപിതാക്കളായി. ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ചത് മുതല്‍ ഇന്ത്യന്‍ സിനിമാലോകം കാത്തിരുന്ന നിമിഷമായിരുന്നു. സെപ്റ്റംബര്‍ ആദ്യ ആഴ്ചകളില്‍ കണ്മണിയെത്തുമെന്ന് താരദമ്പതിമാര്‍ സൂചിപ്പിച്ചിരുന്നു. അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ കുഞ്ഞതിഥി എത്തിയെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

ദീപികയ്ക്ക് ആണ്‍കുഞ്ഞാണെന്നും കുഞ്ഞ് ജനിച്ചുവെന്ന തരത്തില്‍ പലതരം ന്യൂസുകള്‍ വന്നിരുന്നു. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദമ്പതിമാര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തതായിട്ടാണ്. പ്രമുഖ വിനോദ സൈറ്റുകളിലടക്കം ദീപിക അമ്മയായെന്ന വാര്‍ത്ത വന്നിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം ദീപികയെ ആശുപത്രിയില്‍ പ്രസവത്തിന് വേണ്ടി പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ആഡംബര കാറില്‍ മുംബൈയിലെ ഒരു ആശുപത്രിയില്‍ എത്തുന്നത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ നടിയുടെ ഡെലിവറിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. 

വാര്‍ത്ത പുറത്ത് വന്നെങ്കിലും ഔദ്യോഗികമായി ദമ്പതികള്‍ ഈ സന്തോഷ വാര്‍ത്ത പ്രഖ്യാപിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ഏവരും. അതേ സമയം താരദമ്പതിമാര്‍ക്ക് ആശംസാപ്രവാഹമാണ്. പ്രസവസമയത്ത് വരുന്ന വാര്‍ത്തകളും നെഗറ്റീവ് കമന്റുകളൊന്നും നിങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നാണ് ആരാധകര്‍ താരങ്ങളോട് പറയുന്നത്. അമ്മയും കുഞ്ഞും ആരോഗ്യമുള്ളവരായിരിക്കണം അതാണ് മുന്‍ഗണനയെന്നും ചിലര്‍ പറയുന്നു. 

ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ചത് മുതല്‍ ദീപികയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇടയ്ക്ക് നടി ഗര്‍ഭിണിയല്ലെന്നും എന്തോ കെട്ടിവെച്ച് നടക്കുന്നതാണെന്നും വരെ കമന്റുകള്‍ വന്നു. മുന്‍പ് പല നടിമാരെ കുറിച്ചും വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും കള്ള ഗര്‍ഭമാണെന്ന പഴി കേള്‍ക്കേണ്ടി വന്നത് ദീപികയ്ക്ക് മാത്രമാണ്. 

എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം കാറ്റില്‍ പറത്തി കൊണ്ടാണ് കഴിഞ്ഞ ദിവസം രണ്‍വീറും ദീപികയും രംഗത്ത് വന്നത്. നിറവയറിലുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ പുറത്ത് വിട്ടു. വസ്ത്രമില്ലാതെയും ദീപികയുടെ നിറവയര്‍ കാണുന്ന തരത്തിലുമാണ് ഫോട്ടോസ് പകര്‍ത്തിയത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് തങ്ങളുടെ ജീവിതം മറ്റൊരു തലത്തിലേക്ക് എത്തിയെന്നും ഞങ്ങള്‍ മാതാപിതാക്കളാവാന്‍ പോവുകയാണെന്നും താരദമ്പതിമാര്‍ പുറംലോകത്തോട് പരയുന്നത്. കുഞ്ഞിന്റെ ജനനം സെപ്റ്റംബറില്‍ ആയിരിക്കുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഗര്‍ഭിണിയായ ദീപികയുടെ പെരുമാറ്റവും രീതികളും പലവിധം അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കി.

നടി യഥാര്‍ഥത്തില്‍ ഗര്‍ഭിണിയാണെന്ന് അഭിനയിക്കുകയാണെന്നും ഗര്‍ഭിണികള്‍ ഹൈഹീല്‍സ് ധരിച്ച് സ്പീഡില്‍ നടക്കില്ലെന്നും വരെ ചിലര്‍ കണ്ടെത്തി. ഇത്തരം പ്രചരണങ്ങളോടൊന്നും പ്രതികരിക്കാന്‍ ദമ്പതിമാര്‍ തയ്യാറായില്ല. മാത്രമല്ല ദീപികയ്ക്ക് ജനിക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടി കുഞ്ഞിന്റെ ജെന്‍ഡര്‍ എന്താണെന്ന് നേരത്തെ അറിഞ്ഞെന്നും അതിനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിയെന്നുമാണ് പ്രചരിച്ചത്. 

#deepikapadukone #ranveersingh #blessed #with #baby #girl

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall