#AishwaryaRai | ഇല്ലാത്ത അഭിമുഖം വാര്‍ത്തയാക്കി; റിപ്പോര്‍ട്ടറെ തേടിപ്പിടിച്ച് മാപ്പ് പറയിപ്പിച്ച് ഐശ്വര്യ; അന്ന് നടന്നത്‌

#AishwaryaRai |  ഇല്ലാത്ത അഭിമുഖം വാര്‍ത്തയാക്കി; റിപ്പോര്‍ട്ടറെ തേടിപ്പിടിച്ച് മാപ്പ് പറയിപ്പിച്ച് ഐശ്വര്യ; അന്ന് നടന്നത്‌
Sep 7, 2024 08:09 PM | By ShafnaSherin

(moviemax.in)ബോളിവുഡിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് സഞ്ജയ് ലീല ബന്‍സാലി. ബന്‍സാലിയുടെ സിനിമയില്‍ അഭിനയിക്കുക എന്നത് ഓരോ അഭിനേതാവിന്റേയും സ്വപ്‌നമാണ്.

ബോളിവുഡിലെ താരപദവിയുടെ അളവുകോലാണ് ബന്‍സാലി സിനിമയിലെ വേഷം. ബോളിവുഡിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് ബന്‍സാലി. താരങ്ങളില്‍ നിന്നും സൂപ്പര്‍ താരത്തിലേക്കുള്ള പലരുടേയും വളര്‍ച്ചയില്‍ നിര്‍ണായകമായിരുന്നു ബന്‍സാലിയുടെ സിനിമകള്‍.

സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ സൂപ്പര്‍ ഹിറ്റായിരുന്നു ബാജിറാവു മസ്താനി. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, പ്രിയങ്ക ചോപ്ര എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

രണ്‍വീറും ദീപികയുമായിരുന്നു ചിത്രത്തിലെ ടൈറ്റില്‍ റോളിലെത്തിയത്. ബന്‍സാലിയുടെ ഡ്രീം പ്രൊജക്ടായിരുന്നു ബാജിറാവു മസ്താനി. ദീപികയും രണ്‍വീറുമൊക്കെ അഭിനയം തുടങ്ങുന്നതിനും വര്‍ഷങ്ങള്‍ മുമ്പ് തന്നെ ബന്‍സാലി ബാജിറാവു മസ്താനി ഒരുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

സല്‍മാനേയും ഐശ്വര്യയേയും നായകനും നായികയുമാക്കി ബന്‍സാലി ഒരുക്കിയ ചിത്രമായിരുന്നു ഹം ദില്‍ ദേ ചുക്കേ സനം. ഈ സിനിമയ്ക്ക് പിന്നാലെ ഇരുവരും വച്ച് ബാജിറാവു മസ്താനി ഒരുക്കാനായിരുന്നു ബന്‍സാലി തീരുമാനിച്ചിരുന്നത്.

സല്‍മാനും ഐശ്വര്യയും ഓഫ് സ്‌ക്രീനിലും പ്രണയത്തിലായിരുന്നു. എന്നാല്‍ സല്‍മാനും ഐശ്വര്യയും തമ്മിലുണ്ടായ പ്രണയ തകര്‍ച്ച സിനിമ ഉപേക്ഷിക്കുന്നതിലേക്ക് എത്തുകയായിരുന്നു.

അന്ന് ആ ചിത്രം മുടങ്ങിയത് ഐശ്വര്യയും ബന്‍സാലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി മാറുകയും ചെയ്തു. 2004 ല്‍ കോഫി വിത്ത് കരണില്‍ അതിഥികളായി എത്തിയപ്പോള്‍ ബന്‍സാലിയും ഐശ്വര്യയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.

ചെറിയ തെറ്റിദ്ധാരണകളാണ് പിണക്കത്തിന് കാരണമന്നായിരുന്നു ബന്‍സാലി പറഞ്ഞത്. ബന്‍സാലിയെക്കുറിച്ച് താന്‍ പറഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തയും പിണക്കത്തിന് കാരണമായി എന്ന് ഐശ്വര്യയും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

"അപകടത്തിന് ശേഷം ഞാന്‍ ജോലിയിലേക്ക് തിരികെ വന്നതേ ഉണ്ടായിരുന്നുള്ളൂ. വളരെ തിരക്കുള്ള ഷെഡ്യൂളായിരുന്നു എന്റേത്. ഞാന്‍ ഒരിക്കലും അങ്ങനൊരു അഭിമുഖം നല്‍കിയിരുന്നില്ല'' എന്നായിരുന്നു ആ വാര്‍ത്തകളെക്കുറിച്ച് ഐശ്വര്യ പറഞ്ഞത്.

പിന്നീട് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ കൊണ്ടു തന്നെ താന്‍ ബന്‍സാലിയോട് സംസാരിപ്പിച്ചുവെന്നും ഐശ്വര്യ പറയുന്നുണ്ട്. അതേസമയം, തങ്ങള്‍ പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കും മുമ്പ് തന്നെ താനും ബന്‍സാലിയും ബാജിറാവു മസ്താനിയില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണെന്നും ഐശ്വര്യ പറയുന്നുണ്ട്.

''ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം നന്നായിട്ടാണ് ഇടപെട്ടത്. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് അദ്ദേഹം ആഗ്രഹിച്ചു. പക്ഷെ അദ്ദേഹം നോക്കുന്നത് പോലൊരു ടീമിനൊപ്പം എനിക്ക് അഭിനയിക്കുക സാധ്യമായിരുന്നില്ല.

മസ്താനിയാകാന്‍ ഞാന്‍ ഒരുക്കമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്ന ബാജിറാവുവിനൊപ്പമായിരുന്നില്ല'' എന്നാണ് ഐശ്വര്യ അന്ന് പറഞ്ഞത്. ബന്‍സാലിയുടെ മനസിലെ ബാജിറാവു സല്‍മാന്‍ ഖാന്‍ ആയിരുന്നു.

പ്രണയ തകര്‍ച്ചയോടെ സല്‍മാനൊപ്പം അഭിനയിക്കുന്നത് ഐശ്വര്യ അവസാനിപ്പിച്ചിരുന്നു.പക്ഷെ പത്രങ്ങള്‍ ഐശ്വര്യ ചിത്രത്തില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് എഴുതിയത്. ആ തലക്കെട്ട് ബന്‍സാലിയെ സാരമായി തന്നെ വേദനിപ്പിച്ചു.

ഞങ്ങള്‍ക്കിടയില്‍ കമ്യൂണിക്കേഷന്‍ നടന്നില്ല. കാലിന് പരുക്കേറ്റ് ഞാന്‍ ആശുപത്രിയിലായിരുന്നു എന്നും ഐശ്വര്യ പറയുന്നുണ്ട്. തനിക്കുണ്ടായ വിഷമത്തെക്കുറിച്ച് ബന്‍സാലി പറയുന്നത് ഇങ്ങനെയാണ്, ''ഐശ്വര്യ എന്റെ മസ്താനിയാകുന്നില്ലെന്നത് എന്നെ വേദനിപ്പിച്ചു.

അവളായിരുന്നു ഇതിലേറ്റവും പ്രധാനപ്പെട്ട ഘടകം. അതുപോലെ തന്നെയാണ് എനിക്ക് സല്‍മാനുമായുള്ള ബന്ധവും. ഞാന്‍ ആശങ്കയിലായിരുന്നു. എനിക്ക് ഇവള്‍ക്കൊപ്പവും നില്‍ക്കണമായിരുന്നു. ഒന്നര വര്‍ഷത്തേക്ക് ഞങ്ങള്‍ കണ്ടിരുന്നില്ല. ആശുപത്രിയിലായിരുന്നപ്പോള്‍ പോയി കാണാതിരുന്ന ഞാന്‍ നല്ല സുഹൃത്തല്ലെന്ന് അവള്‍ക്ക് തോന്നിക്കാണും''.

#Non #existent #interview #made #news #Aishwarya #sought #reporter #apologized #happened #day

Next TV

Related Stories
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

Apr 15, 2025 11:44 AM

സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി...

Read More >>
Top Stories