#Radhikaapte | ഇത്ര ദൈര്‍ഘ്യമുള്ള ഇടവേള പതിവുള്ളതല്ല, നെറ്റ്ഫ്‌ളിക്‌സിന്റെ കാമുകി രാധിക ആപ്‌തെക്ക് സംഭവിച്ചതെന്ത്?

#Radhikaapte | ഇത്ര ദൈര്‍ഘ്യമുള്ള ഇടവേള പതിവുള്ളതല്ല, നെറ്റ്ഫ്‌ളിക്‌സിന്റെ കാമുകി രാധിക ആപ്‌തെക്ക്  സംഭവിച്ചതെന്ത്?
Sep 7, 2024 07:56 PM | By Jain Rosviya

(moviemax.in)ബോളിവുഡിലെ മുഖ്യധാരയില്‍ നിന്നും ഒടിടിയിലേക്ക് ചുവടുമാറ്റിയവരില്‍ മുന്നിലാണ് രാധിക ആപ്‌തെ. ബോളിവുഡില്‍ തനിക്ക് എത്താന്‍ സാധിക്കാതിരുന്ന താരപരിവേഷം ഒടിടി ലോകത്ത് നേടിയെടുക്കാന്‍ രാധിക ആപ്‌തെയ്ക്ക് സാധിച്ചിട്ടുണ്ട്.

ലസ്റ്റ് സ്റ്റോറീസ്, സേക്രഡ് ഗെയിംസ്, ഗൗള്‍, ഒകെ കംപ്യൂട്ടര്‍, രാത് അകേലി ഹേ, ഫോറന്‍സിക്, മോണിക ഓ മൈ ഡാര്‍ലിംഗ്, മെയ്ഡ് ഇന്‍ ഹെവന്‍ തുടങ്ങി ഒടിടി ലോകത്ത് രാധിക തിളങ്ങിയ ഷോകള്‍ നിരവധിയാണ്.

നെറ്റ്ഫ്‌ളിക്‌സ് ഷോകളിലെ സ്ഥിരം സാന്നിധ്യം ആയതോടെ സോഷ്യല്‍ മീഡിയ രാധികയ്ക്ക് ഇട്ട പേര് നെറ്റ്ഫ്‌ളിക്‌സിന്റെ കാമുകി എന്നായിരുന്നു.

നല്ല അഭിനേത്രിയെന്ന് തെളിയിച്ചിട്ടും ബോളിവുഡിലെ മുന്‍നിര നായികയായി മാറാന്‍ രാധികയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഒടിടി ലോകം രാധികയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ഹോളിവുഡില്‍ നിന്നു വരേയും രാധികയെ തേടി ഓഫറുകള്‍ എത്തി. 19 വര്‍ഷം നീണ്ടു നില്‍ക്കുന്ന കരിയറില്‍ രാധിക അഭിനയിച്ചത് 46 സിനിമകളിലാണ്.

ഹിന്ദിയ്ക്ക് പുറമെ മറാത്തിയിലും ഇംഗ്ലീഷിലും തെലുങ്കിലും മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുണ്ട് രാധിക ആപ്‌തെ. ബാംഗാളി സിനിമയിലൂടെയായിരുന്നു തുടക്കം.

പിന്നീട് വാഹ് ലൈഫ് ഹോ തോ ഐസിയിലൂടെയാണ് ബോളിവുഡിലെത്തിയത്. ഹരം എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായാണ് മലയാളത്തിലെത്തുന്നത്. 

എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി രാധിക ആപ്‌തെയെ എവിടേയും കാണാറില്ല. സിനിമകള്‍ തുടര്‍ച്ചയായി ചെയ്യുന്ന ശീലമില്ലാത്ത രാധിക പക്ഷെ ഒടിടിയില്‍ നിരന്തരം ഷോകള്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒടിടിയിലും രാധികയെ കാണാനില്ല.

അഭിനയത്തില്‍ നിന്നും ഇടയ്ക്കിടയ്ക്ക് ഇടവേളയെടുക്കുന്ന ശീലക്കാരിയാണ് രാധിക ആപ്‌തെ. പക്ഷെ ഇത്ര ദൈര്‍ഘ്യമുള്ള ഇടവേള പതിവുള്ളതല്ല.

കോവിഡിന് ശേഷമാണ് രാധിക ദൈര്‍ഘ്യമേറിയ ഇടവേളകള്‍ എടുത്തു തുടങ്ങിയത്. 2019 ല്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് രാധിക ബ്രേക്ക് എടുക്കുന്നത്.

രണ്ട് വര്‍ഷത്തേക്കാണ് താരം ഇടവേളയെടുത്തത്. നിരന്തരം സിനിമകളും സീരീസുകളുമെല്ലാം അഭിനയിച്ച് താന്‍ ക്ഷീണിതയായെന്നും അല്‍പം വിശ്രമം വേണമെന്നുമായിരുന്നു ഇടവേളയെക്കുറിച്ച് രാധിക ആപ്‌തെ പറഞ്ഞത്.

തിരക്കഥ തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തുന്ന സെലക്ടീവ്‌നെസും രാധികയുടെ ഇടവേള നീളാന്‍ കാരണമാകുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് രാധിക ആപ്‌തെ. പ്രത്യേകിച്ചും ഒടിടി രംഗത്ത്. രാധികയുടെ സ്വത്ത് 66 കോടി വിലമതിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഒരു ഷോയ്ക്ക് രാധിക വാങ്ങുന്നത് നാല് കോടിയാണ്. സോഷ്യല്‍ മീഡിയയിലും താരമാണ് രാധിക. 3.7 മില്യണ്‍ ആണ് ഇന്‍സ്റ്റഗ്രാമിലെ രാധികയുടെ ഫോളോവേഴ്‌സിന്റെ എണ്ണം.

ലണ്ടന്‍ സ്വദേശിയായ ബെനഡിക്റ്റ് ടെയ്‌ലര്‍ ആണ് രാധികയുടെ ഭര്‍ത്താവ്. 2012 ലായിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍ തന്റെ വ്യക്തി ജീവിതം സ്വകാര്യമാക്കി വെക്കാനാണ് രാധികയ്ക്ക് ഇഷടം.

അതുകൊണ്ട് തന്നെ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് താരം എവിടേയും സംസാരിക്കാറില്ല. രാധിക വിവാഹതിയാണെന്ന കാര്യം ഈയ്യടുത്താണ് പലരും അറിയുന്നത് പോലും.

അധികം വൈകാതെ രാധിക തിരികെ വരുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകവും ആരാധകരും. 

#Such #long #break #not #usual #what #happened #Netflixs #girlfriend #RadhikaApte

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall