#ShilpShinde | അശ്ലീലരം​ഗം അഭിനയിച്ചുകാണിക്കാൻ ആവശ്യപ്പെട്ടു, അയാളെ തള്ളിയിട്ട് ഓടി; ദുരനുഭവം വിവരിച്ച് ശിൽപ ഷിൻഡേ

 #ShilpShinde |  അശ്ലീലരം​ഗം അഭിനയിച്ചുകാണിക്കാൻ ആവശ്യപ്പെട്ടു, അയാളെ തള്ളിയിട്ട് ഓടി; ദുരനുഭവം വിവരിച്ച് ശിൽപ ഷിൻഡേ
Sep 6, 2024 09:22 PM | By ShafnaSherin

(moviemax.in)സിനിമാമേഖലയിൽനിന്ന് തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് നടി ശിൽപ ഷിൻഡേ. കരിയറിന്റെ തുടക്കകാലത്ത് ഒരു ബോളിവുഡ് നിർമാതാവിൽനിന്ന് മോശം അനുഭവം ഉണ്ടായതായാണ് താരം തുറന്നുപറഞ്ഞത്.

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് തന്നോട് അശ്ലീലരം​ഗം അഭിനയിച്ചുകാണിക്കാൻ ആവശ്യപ്പെട്ടുവെന്ന് ശിൽപ ഷിൻഡേ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിനുപിന്നിലെ കള്ളത്തരം മനസിലാവാതെ അഭിനയിക്കാൻ തുടങ്ങിയപ്പോൾ നിർമാതാവിന്റെ പെരുമാറ്റം അതിരുവിട്ടെന്നും അവിടെ നിന്ന് ഓടിപ്പോരുകയായിരുന്നെന്നും അവർ പറഞ്ഞു

1998-99 കാലഘട്ടത്തിലാണ് സംഭവം നടന്നത്. ഇത് തന്നെ ഏറെ ഭയപ്പെടുത്തിയെന്നും ശിൽപ ഷിൻഡേ പറഞ്ഞു. കരിയർ പച്ചപിടിപ്പിക്കാൻ ശ്രമിക്കുന്ന സമയമായിരുന്നു അത്.സീനിൽ ധരിക്കേണ്ടതാണെന്നുപറഞ്ഞ് ഏതാനും വസ്ത്രങ്ങൾ തന്നു.

പക്ഷേ അത് ധരിക്കാൻ താൻ മടിച്ചുവെന്നും അവർ പറഞ്ഞു. "ബോസ് ആയാണ് അയാൾ അഭിനയിക്കുന്നത്. അയാളെ വശീകരിക്കുന്നതായാണ് ഞാൻ അഭിനയിക്കേണ്ടത്.

നിഷ്കളങ്കയായ ഞാൻ അയാൾ പറഞ്ഞതുപോലെ ചെയ്തു. പക്ഷേ അയാൾക്ക് വിടാൻ ഉദ്ദേശമില്ലായിരുന്നു. ഞാൻ ഭയന്നുപോയി. അയാളെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് കാര്യം പിടികിട്ടിയിരുന്നു.

എന്നോട് അവിടെ നിന്ന് എത്രയും വേ​ഗം പോകാൻ അവർ നിർദേശിച്ചു", അവർ പറഞ്ഞു. ഹിന്ദി ചലച്ചിത്ര മേഖലയിൽനിന്നുള്ളയാളാണ് നിർമാതാവെന്ന് പറഞ്ഞ ശിൽപ്പ അ​ദ്ദേഹം ഒരു നടൻകൂടിയായതുകൊണ്ടാണ് താൻ ആ രം​ഗം ചെയ്യാൻ സമ്മതിച്ചതെന്നും വ്യക്തമാക്കി.

താൻ പറയുന്നത് കള്ളമല്ലെന്നും നിർമാതാവിന്റെ പേര് പറയില്ലെന്നും ശിൽപ പറഞ്ഞു. അദ്ദേഹത്തിന്റെ കുട്ടികൾക്ക് തന്നേക്കാൾ പ്രായം കുറവായിരിക്കും. ആ പേര് പുറത്തുവന്നാൽ അത് ആ കുട്ടികളേയും ബാധിക്കും.

വർഷങ്ങൾക്കുശേഷം ഈ നിർമാതാവിനെ വീണ്ടും കണ്ടപ്പോൾ വളരെ മാന്യമായാണ് പെരുമാറിയത്. തന്നെ തിരിച്ചറിയാതിരുന്ന അദ്ദേഹം സിനിമയിൽ വേഷം തരാമെന്ന് പറയുകപോലും ചെയ്തെന്നും ശിൽപ പറഞ്ഞു.

#asked #Gum #act #obscene #pushed #away #ran #away #ShilpShinde #recounts #ordeal

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall