#Viduthalai | പെരുമാൾ’ വീണ്ടും എത്തുന്നു ; വിടുതലൈ 2 റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

#Viduthalai | പെരുമാൾ’ വീണ്ടും എത്തുന്നു ; വിടുതലൈ 2 റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ
Sep 4, 2024 07:18 AM | By VIPIN P V

വിജയ് സേതുപതി, സൂരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി വെട്രിമാരൻ സംവിധാനം നിർവഹിച്ച്‌ 2023 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിടുതലൈ.

തമിഴ്‌നാട്ടിൽ മികച്ച വിജയം നേടിയ സിനിമ, മലയാളികളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. രാജ്യമെമ്പാടും, ഭാഷാ ഭേദമന്യേ പ്രേക്ഷക-നിരൂപക പ്രശംസ കരസ്ഥമാക്കിയ ചിത്രമായിരുന്നു വിടുതലൈ.

വിടുതലൈ പുറത്തിറങ്ങിയതിനോടൊപ്പം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുമെന്ന് അറിയിച്ചിരുന്നു.

രണ്ടാം ഭാഗത്തിനായി കേരളത്തിലുൾപ്പെടെ വലിയൊരു വിഭാഗം സിനിമാ പ്രേമികൾ കാത്തിരിക്കുമ്പോഴാണ് ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്.

മഞ്ജു വാര്യരും, വിജയ് സേതുപതിയും, സൂരിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട് രണ്ടിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 2024 ഡിസംബർ 20ന് തിയറ്ററുകളിലേക്കെത്തുമെന്നാണ് ഔദ്യോ​ഗിക റിപ്പോർട്ട്.

വിജയ് സേതുപതിയെയും , മഞ്ജു വാര്യരെയും, സൂരിയെയും കൂടാതെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്ന മറ്റ് താരങ്ങൾ.

ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

ഇളയരാജയാണ് വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആദ്യഭാഗത്തിന്റെയും സംഗീതം നിർവഹിച്ചത് ഇളയരാജ ആയിരുന്നു.

നിലവിൽ വിടുതലൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

അതേസമയം അധികാരത്തിന്റെയും, അടിച്ചമർത്തലിന്റെയും രാഷ്ട്രീയം പറഞ്ഞ വിടുതലൈയുടെ മൂന്നാം ഭാഗവും ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

വിടുതലൈ 2 രണ്ടായി വിഭജിക്കാൻ ആണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നതെന്നാണ് ഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്തത്. കൂടാതെ ആരാധകരുടെ പ്രതികരണത്തെ ആശ്രയിച്ചായിരിക്കും ചിത്രം ഒരുക്കുക എന്നും റിപ്പോർട്ടുകളുണ്ട്.

#Perumal #returns #makers #Viduthalai #release #date #announced

Next TV

Related Stories
ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത് വീണു

Dec 29, 2025 08:25 AM

ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത് വീണു

ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത്...

Read More >>
Top Stories










News Roundup