#radhikasarathkumar | ‘തമിഴ് സിനിമയിലെ സൂപ്പർ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി’; വീണ്ടും തുറന്നടിച്ച് രാധിക ശരത്കുമാർ

#radhikasarathkumar | ‘തമിഴ് സിനിമയിലെ സൂപ്പർ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി’; വീണ്ടും തുറന്നടിച്ച് രാധിക ശരത്കുമാർ
Sep 3, 2024 09:27 AM | By Athira V

ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമമേഖലയിൽ വലിയ തുറന്നു പറച്ചിലുകളാണ് ഉണ്ടാകുന്നത്. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലെയും സിനിമകളിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ചില നടിമാർ വെളുപ്പെടുത്തി.

സിനിമാ മേഖലയിലുണ്ടാകുന്ന അതിക്രമങ്ങളെ വീണ്ടും കുറിച്ച് തുറന്നടിച്ച് വീണ്ടും രാധിക ശരത്കുമാർ. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് രാധിക ശരത്കുമാർ വെളിപ്പെടുത്തി.


ചെന്നൈയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് പ്രതികരണം. യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്‍റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാൻ ആ നടനോട് കയർത്തു. പിന്നാലെ ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു.

ആ പെൺകുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേർത്തു.

#Tamil #film #superstar #sexually #assaulted #young #actress #RadhikaSarathkumar #opens #up #again

Next TV

Related Stories
'ഇതാ പഴയ മാസ്സ് പരിപാടി തന്നെ'; വിജയ്‌യുടെ അവസാന ചിത്രം 'ജനനായകന്റെ' പുതിയ പോസ്റ്റർ പുറത്ത്

Nov 7, 2025 10:30 AM

'ഇതാ പഴയ മാസ്സ് പരിപാടി തന്നെ'; വിജയ്‌യുടെ അവസാന ചിത്രം 'ജനനായകന്റെ' പുതിയ പോസ്റ്റർ പുറത്ത്

ജനനായകന്റെ' പുതിയ പോസ്റ്റർ പുറത്ത്, വിജയ്‌യുടെ അവസാനം ചിത്രം...

Read More >>
Top Stories










News Roundup






https://moviemax.in/-