#sreereddy | 'സ്ത്രീലമ്പടനായ വിശാൽ അങ്കിൾ,നിങ്ങളുടെ വിവാഹ നിശ്ചയം മുടങ്ങിപ്പോയത് എന്തുകൊണ്ടാണ്?' പരിഹസിച്ച് നടി ശ്രീ റെഡ്ഡി

#sreereddy | 'സ്ത്രീലമ്പടനായ വിശാൽ അങ്കിൾ,നിങ്ങളുടെ വിവാഹ നിശ്ചയം മുടങ്ങിപ്പോയത് എന്തുകൊണ്ടാണ്?' പരിഹസിച്ച് നടി ശ്രീ റെഡ്ഡി
Sep 1, 2024 08:27 PM | By Athira V

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ വിശാൽ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് നടി ശ്രീ റെഡ്ഡി. മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ സ്ത്രീലമ്പടനായ വിശാൽ തന്റെ വാക്കുകൾ സൂക്ഷിക്കണമെന്ന് നടി പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സിനിമാ മോഖലയിൽ ആരെങ്കിലും മോശമായി പെരുമാറുകയാണെങ്കിൽ ചെരുപ്പ് കൊണ്ട് അടിക്കണമെന്നുൾപ്പടെ വിശാൽ പറഞ്ഞിരുന്നു. മുൻപ് വിശാലിനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടിയാണ് ശ്രീ റെഡ്ഡി.

‘സ്ത്രീലമ്പടനും നരച്ച മുടിയുമുള്ള വളരെ പ്രായമായ അങ്കിൾ, നിങ്ങൾ ഒരു സ്ത്രീയെക്കുറിച്ച് മാധ്യമങ്ങൾക്ക് സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ വളരെയധികം സൂക്ഷിക്കണമെന്ന് ഞാൻ കരുതുന്നു.

ഒരു സ്ത്രീയെക്കുറിച്ച് നിങ്ങൾ വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന രീതി, നല്ല ആളുകൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന രീതി ഒക്കെ എല്ലാവർക്കും അറിയാം. നിങ്ങൾ എക്കാലത്തേയും വഞ്ചകനാണ്. നിങ്ങൾ ഒരു വലിയ വഞ്ചകനാണെന്ന് ലോകത്തിന് അറിയാം.

നിങ്ങൾ ബഹുമാന്യനായ വ്യക്തിയാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ജീവിതത്തിൽ എല്ലാ സ്ത്രീകളും നിങ്ങളെ വിട്ടു പോയത് എന്തുകൊണ്ടാണ്? നിങ്ങളുടെ വിവാഹ നിശ്ചയം മുടങ്ങിപ്പോയത് എന്തുകൊണ്ടാണ്? അടുത്ത തവണ ഈ ചോദ്യത്തിന് ഉത്തരം പറയൂ.

ഒരു സംഘടനയിൽ സ്ഥാനമുള്ളത് വലിയ കാര്യമല്ല, കുറച്ചെങ്കിലും മര്യാദയുണ്ടോ. കർമ്മഫലം നിങ്ങൾക്ക് കിട്ടും. എന്റെ കയ്യിൽ ധാരാളം ചെരുപ്പുകൾ ഉണ്ട്. ആവശ്യമുണ്ടെങ്കിൽ അറിയിക്കൂ‘, ശ്രീ റെഡ്ഡി പറഞ്ഞു.

https://x.com/SriReddyTalks/status/1829103619284586975

കേരളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെത്തുടർന്ന് മുൻനിരനടന്മാർക്ക് നേരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പ്രത്യേകസമിതി രൂപവത്കരിക്കാൻ നടികർസംഘം തീരുമാനിച്ചിരുന്നു.

പത്തുപേരടങ്ങുന്ന സമിതി രൂപവത്കരിക്കാൻ നടപടി ആരംഭിച്ചുവെന്നും അധികംവൈകാതെ ഇത് നിലവിൽവരുമെന്നും നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ അറിയിച്ചിരുന്നു. സംഘടന നടന്മാർക്കുവേണ്ടി മാത്രമുള്ളതല്ലെന്നും നടിമാരെസംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും വിശാൽ പറഞ്ഞു.

‘സിനിമാഭിനയമോഹവുമായി എത്തുന്നവരിൽ 20 ശതമാനം പേർക്ക് മാത്രമാണ് അവസരം ലഭിക്കുന്നത്. അതിനാൽ തന്നെ അവസരം നൽകാമെന്ന വാഗ്ദാനം നൽകി കബളിപ്പിക്കൽ നടക്കാൻ സാധ്യതയുണ്ട്. അഭിനയിക്കുന്നതിന് അവസരം തേടിയെത്തുന്ന സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കണം. ആരെങ്കിലും മോശമായി പെരുമാറിയാൽ ഉടൻ ചെരിപ്പുകൊണ്ട് അടിക്കണം.’- വിശാലിന്റെ വാക്കുകൾ.

#actress #sreereddy #criticize #actor #vishal

Next TV

Related Stories
#jeeva | നടൻ ജീവയുടെ കാർ അപകടത്തിൽപ്പെട്ടു; അപകടത്തിൽ നടനും ഭാര്യയ്ക്കും പരിക്ക്

Sep 11, 2024 06:54 PM

#jeeva | നടൻ ജീവയുടെ കാർ അപകടത്തിൽപ്പെട്ടു; അപകടത്തിൽ നടനും ഭാര്യയ്ക്കും പരിക്ക്

എതിരെ അപ്രതീക്ഷിതമായി ഒരു ഇരുചക്ര വാഹനം വന്നപ്പോള്‍ ജീവ കാര്‍...

Read More >>
#aartiravi | ഞാന്‍ ശരിക്കും ഞെട്ടി പോയി, ഭര്‍ത്താവിനോട് സംസാരിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല! ജയം രവിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

Sep 11, 2024 04:42 PM

#aartiravi | ഞാന്‍ ശരിക്കും ഞെട്ടി പോയി, ഭര്‍ത്താവിനോട് സംസാരിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല! ജയം രവിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

നടന്റെ വാക്കുകള്‍ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. എന്നാല്‍ വിവാഹമോചനമെന്നത് തന്റെ അറിവോടും സമ്മതത്തോടും കൂടെ ഉണ്ടായതല്ലെന്ന് പറയുകയാണ്...

Read More >>
#jayamravi |  പിറന്നാൾ ദിനത്തിൽ വേദനാജനകമായ വാർത്തയുമായി താരം

Sep 10, 2024 09:09 PM

#jayamravi | പിറന്നാൾ ദിനത്തിൽ വേദനാജനകമായ വാർത്തയുമായി താരം

ജയം രവിയുടെ കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് ആരതി രവി എന്നും...

Read More >>
#tamannaahbhatia | വിജയ് വർമയെ വിവാഹം ചെയ്യുമോയെന്ന് ഉറപ്പില്ല, ആദ്യ പ്രണയങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് തമന്ന

Sep 10, 2024 01:54 PM

#tamannaahbhatia | വിജയ് വർമയെ വിവാഹം ചെയ്യുമോയെന്ന് ഉറപ്പില്ല, ആദ്യ പ്രണയങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് തമന്ന

തെന്നിന്ത്യൻ ഭാഷ അറിയാതെ തമിഴിലും തെലു​ഗിലും തിളങ്ങിയ തമന്ന മലയാളത്തിലും ഒരു സിനിമ...

Read More >>
Top Stories










News Roundup