‘സുരേഷേട്ടൻ അടുത്ത തവണ സ്വതന്ത്രനായി മൽസരിക്കൂ തൃശ്ശൂർ ഞങ്ങൾ തരും-ഒമര്‍ ലുലു

‘സുരേഷേട്ടൻ അടുത്ത തവണ സ്വതന്ത്രനായി മൽസരിക്കൂ തൃശ്ശൂർ ഞങ്ങൾ തരും-ഒമര്‍ ലുലു
Oct 4, 2021 09:49 PM | By Truevision Admin

ചലച്ചിത്ര താരം സുരേഷ് ഗോപിയോട് സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപെട്ട് സംവിധായകന്‍ ഒമര്‍ ലുലു.നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സുരേഷ് ​ഗോപിയുടെ പോസ്റ്റിന് താഴെയാണ് ഒമര്‍ ലുലു കമന്റ്  ചെയ്തത്.

‘സുരേഷേട്ടൻ അടുത്ത തവണ സ്വതന്ത്രനായി മൽസരിക്കൂ തൃശ്ശൂർ ഞങ്ങൾ തരും Love u sureshetta‘, എന്നായിരുന്നു ഒമറിന്റെ കമന്റ്. തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചായിരുന്നു സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കി.


"തൃശൂരിന് എന്റെ നന്ദി!എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!", എന്നായിരുന്നു സുരേഷ് ​ഗോപിയുടെ പോസ്റ്റ്.

‘Sureshettan will contest next time as an independent. We will give Thrissur-Omar Lulu

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
Top Stories