ഡിംപലിനെയും സഹോദരിയെയും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് മജ്‌സിയ

ഡിംപലിനെയും സഹോദരിയെയും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് മജ്‌സിയ
Oct 4, 2021 09:49 PM | By Truevision Admin

ബിഗ് ബോസില്‍ ഇത്തവണ അടുത്ത സുഹൃത്തുക്കളായ മല്‍സരാര്‍ത്ഥികളായിരുന്നു ഡിംപല്‍ ഭാലും മജ്‌സിയ ഭാനുവും. ഷോയുടെ തുടക്കം മുതല്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു ഇരുവരും. മജ്‌സിയ പുറത്തായ സമയത്ത് എറ്റവും കൂടുതല്‍ വിഷമമുണ്ടായതും ഡിംപലിനായിരുന്നു. അടുത്തിടെയാണ് പിതാവിന്‌റെ വിയോഗത്തിന് പിന്നാലെ ഡിംപല്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഡിംപല്‍ നാട്ടിലെത്തിയ ശേഷം ഫോണിലൂടെ സംസാരിക്കാനായി മജ്‌സിയ ശ്രമിച്ചിരുന്നു. എന്നാല്‍ നിരന്തരം വിളിച്ചിട്ടും ഡിംപല്‍ ഫോണ്‍ എടുത്തില്ലെന്ന് പരാതിപ്പെട്ട് മജ്‌സിയ രംഗത്തെത്തിയിരുന്നു.


സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറലായ ഒരു വോയിസ് ക്ലിപ്പിലൂടെയാണ് മജ്‌സിയ ഇക്കാര്യം പറഞ്ഞത്. ഡിംപല്‍ തന്നെ പരിഗണിക്കുന്നില്ലെന്നും വിളിച്ചപ്പോഴൊന്നും മറുപടി തന്നില്ലെന്നുമാണ് മജ്‌സിയ പറഞ്ഞത്. ഡിംപലിന്‌റെ ആരാധകര്‍ തന്നോടാണ് അവളുടെ വിശേഷങ്ങള്‍ തിരക്കുന്നതെന്നും എന്നാല്‍ താന്‍ ആകെ ധര്‍മ്മസങ്കടത്തിലാണെന്നും മജ്‌സിയ പറഞ്ഞിരുന്നു. ഡിംപലിന്റെ സഹോദരി തിങ്കള്‍ തന്നെ ചീത്ത പറഞ്ഞ കാര്യവും വോയിസ് ക്ലിപ്പില്‍ മജ്‌സിയ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഡിംപലിനെയും സഹോദരിയെയും അണ്‍ഫോളോ ചെയ്തിരിക്കുകയാണ് മജ്‌സിയ.

മജ്സിയ നാട്ടിലെത്തിയ ശേഷം ആദ്യം പോയത് ഡിംപലിന്‌റെ വീട്ടിലേക്കായിരുന്നു. അന്ന് ഡിംപലിന്‌റെ സഹോദരി തിങ്കളിനൊപ്പം എടുത്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇപ്പോള്‍ ഡിംപലിന്‌റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഇല്ലാത്തതിന്‌റെ വിഷമത്തിലാണ് മജ്‌സിയ. ബിഗ് ബോസ് വീട്ടിലുളള സമയത്ത് അത്രയ്ക്കും ബെസ്റ്റ് ഫ്രണ്ട്‌സായിരുന്നു ഇരുവരും. മജ്‌സിയ പോയതിന് ശേഷമാണ് മണിക്കുട്ടന്‍ ഡിംപലിന്‌റെ അടുത്ത സുഹൃത്തായി മാറിയത്. മജ്‌സിയയ്ക്ക് പുറമെ മണിക്കുട്ടനും ഇപ്പോള്‍ തന്‌റെ അടുത്ത സുഹൃത്താണെന്ന് അടുത്തിടെ ഡിംപല്‍ ബിഗ് ബോസ് ഷോയില്‍ വെച്ച് പറഞ്ഞിരുന്നു.


Majlisia unfollowed Dimple and his sister on Instagram

Next TV

Related Stories
'അസൂയ മൂത്ത കട്ടപ്പ, വക്കീലാണത്രെ.... പക്ഷെ നാലാം ക്ലാസ് നിലവാരം പോലുമില്ല'; അനു ജയിച്ചപ്പോള്‍ ശൈത്യയ്ക്ക് സംഭവിച്ചത്?

Nov 16, 2025 04:41 PM

'അസൂയ മൂത്ത കട്ടപ്പ, വക്കീലാണത്രെ.... പക്ഷെ നാലാം ക്ലാസ് നിലവാരം പോലുമില്ല'; അനു ജയിച്ചപ്പോള്‍ ശൈത്യയ്ക്ക് സംഭവിച്ചത്?

ബിഗ്ബോസ് മലയാളം സീസൺ ഏഴ് , മത്സരാർത്ഥി ശൈത്യയ്ക്ക് വിമർശനം, അനുമോൾ ശൈത്യ...

Read More >>
Top Stories










https://moviemax.in/-