#patrioticmovies | രാജ്യ സ്‌നേഹം ഇത്ര തുളുമ്പണ്ട! നിലം തൊടാതെ പൊട്ടിയ രാജ്യസ്‌നേഹ സിനിമകള്‍

#patrioticmovies | രാജ്യ സ്‌നേഹം ഇത്ര തുളുമ്പണ്ട! നിലം തൊടാതെ പൊട്ടിയ രാജ്യസ്‌നേഹ സിനിമകള്‍
Aug 12, 2024 08:12 PM | By Jain Rosviya

(moviemax.in)ദേശ സ്‌നേഹം എല്ലാ കാലത്തും ബോളിവുഡില്‍ തീയേറ്ററില്‍ ആളെ നിറച്ചിരുന്ന ഘടകമാണ്. ബോളിവുഡില്‍ മാത്രമല്ല, ലോകത്ത് ഏതൊരു ഭാഷയിലേയും പോപ്പുലര്‍ സിനിമകളില്‍ പ്രധാനപ്പെട്ടതാണ് ഇത്തരം സിനിമകള്‍.

എന്നാല്‍ സമീപകാലത്തായി ദേശ സ്‌നേഹ സിനിമകള്‍ക്ക് പ്രതീക്ഷിക്കുന്ന സ്വീകാര്യത ബോക്‌സ് ഓഫീസില്‍ നിന്നും നേടാന്‍ സാധിക്കുന്നില്ല.

ജിങ്കോയിസവും ആവര്‍ത്തന വിരസതയും പ്രൊപ്പഗണ്ടകളുമൊക്കെയാണ് ആളുകളെ ഇത്തരം സിനിമകളില്‍ നിന്നും അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്നത്.

 സമീപകാലത്തിറങ്ങിയ ബോളിവുഡ് സിനിമകളില്‍ ദേശ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുകയും പരാജയപ്പെടുകയും ചെയ്ത ചിലത് പരിചയപ്പെടാം.

ഫൈറ്റര്‍

ഹൃത്വക് റോഷനെ നായകനാക്കി സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയ സിനിമ. ദീപിക പദുക്കോണ്‍ ആയിരുന്നു നായിക.

പഠാന് ശേഷം സിദ്ധാര്‍ത്ഥ് ഒരുക്കിയ സിനിമ. വാറിന് ശേഷം ഹൃത്വിക്കും സിദ്ധാര്‍ത്ഥും ഒരുമിച്ച, ഹൃത്വിക്കും ദീപികയും ആദ്യമായി ഒരുമിച്ച ചിത്രം.

പക്ഷെ സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. അതിദേശീയതയും യുക്തിയില്ലായ്മയുമൊക്കെ സിനിമയ്ക്ക് കനത്ത തിരിച്ചടിയായി മാറി.

കണ്ടു പഴകിച്ച കഥാതന്തുവും, ഓവര്‍ ദ ടോപ് ആക്ഷന്‍ രംഗങ്ങളും സിനിമയുടെ വിധിയെ ശരിവെക്കുകയും ചെയ്തു. 

തേജസ്

ഈ ജോണര്‍ സിനിമകളില്‍ സ്ഥിരമായി അഭിനയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്ന നടിയാണ് കങ്കണ.

കങ്കണയുടെ ആക്ഷന്‍ അവതാര്‍ എന്ന നിലയില്‍ വന്ന സിനിമ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായി മാറി. കങ്കണയുടെ തുടര്‍ പരാജയങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ പരാജയമായിരുന്നു തേജസ്.

ജിങ്കോയിസവും അതിനാടകീയതയുമൊക്കെയാണ് ചിത്രത്തിന് തിരിച്ചടിയായത്. 

ഭൂജ്

അജയ് ദേവ്ഗണ്‍, സഞ്ജയ് ദത്ത്, സൊനാക്ഷി സിന്‍ഹ, നോറ ഫത്തേഹി, തുടങ്ങി വലിയൊരു താരനിരയുണ്ടായിരുന്നു സിനിമ. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമ കൂടിയായിരുന്നു ഭുജ്.

അഭിഷേക് ധധുനിയയായിരുന്നു സംവിധാനം. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. തിരക്കഥയും യുക്തിയില്ലായ്മയും ഫോര്‍മുലിസ്റ്റിക് അവതരണവുമാണ് സിനിമയുടെ പരാജയ കാരണമായി മാറിയത്.

മണികര്‍ണിക

ദേശ സ്‌നേഹം ഊട്ടാനുള്ള കങ്കണയുടെ ഏറ്റവും മോശം ശ്രമങ്ങളിലൊന്നായിരുന്നു മണികര്‍ണിക. ചിത്രത്തിലെ പ്രകടനത്തിന് കങ്കണയെ തേടി ദേശീയ പുരസ്‌കാരം എത്തിയതെന്ന് മറ്റൊരു വസ്തുത.

പക്ഷ ചിത്രത്തിലെ ജിങ്കോയിസം മുതല്‍ ചരിത്രത്തോട് നീതിപുലര്‍ത്താന്‍ സാധിക്കാതെ പോയതും ഗ്രാഫിക്‌സിലെ മണ്ടത്തരങ്ങളുമെല്ലാം ചിത്രത്തിലെ ട്രോള്‍ മെറ്റീരിയല്‍ ആക്കി മാറ്റുന്നതായിരുന്നു.

 രാം സേതു

ബോളിവുഡില്‍ സ്ഥിരമായി ബയോപിക്കുകളും ദേശ സ്‌നേഹ സിനിമകളും ഒരുക്കുന്ന നടനാണ് അക്ഷയ് കുമാര്‍. തുടര്‍ പരാജയങ്ങള്‍ക്കിടയിലും തന്റെ ഫോര്‍മുല വിടാന്‍ അദ്ദേഹം ഒരുക്കമായിട്ടില്ല.

അതുകൊണ്ട് തന്നെ ഇന്ന് അക്ഷയ് കുമാര്‍ സിനിമ തന്നെ ഒരു സബ് ജോണര്‍ ആയി മാറിയിരിക്കുകയാണ്. ചരിത്രത്തെ വളച്ചൊടിക്കുക, പ്രൊപ്പഗാണ്ട പ്രചരിപ്പിക്കുക, ജിങ്കോയിസം വളര്‍ത്തുക തുടങ്ങിയ ആരോപണങ്ങള്‍ ഏറ്റുവാങ്ങിയ സിനിമയായിരുന്നു രാം സേതു.

സാമ്രാട്ട് പൃഥ്വിരാജ്

മറ്റൊരു അക്ഷയ് കുമാര്‍ സിനിമ.

മുമ്പിറങ്ങിയ സിനിമകളിലേ അതേ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു സാമ്രാട്ട് പൃഥ്വിരാജിന്റേയും പരാജയ കാരണം. വലിയ ബജറ്റില്‍ ഒരുക്കിയ സിനിമ മാനുഷി ചില്ലറിന്റെ അരങ്ങേറ്റ സിനിമ കൂടിയായിരുന്നു.

കേവലം സ്‌കൂള്‍ നാടകത്തിന്റെ സെറ്റപ്പില്‍ വലിയൊരു എപ്പിക് പറയാന്‍ ശ്രമിച്ച സിനിമ, പക്ഷെ പ്രൊപ്പഗാണ്ട സിനിമയായി മാറുകയായിരുന്നു.

നിലയില്‍ അക്ഷയ് കുമാര്‍ സിനിമകളുടെ പൊതു സ്വഭാവമായി മാറിയിരിക്കുകയാണ് ഈ പ്രശ്‌നങ്ങളെല്ലാം.

#patriotic #movies #that #flopped #boxoffice

Next TV

Related Stories
തുടര്‍ച്ചയായി സല്‍മാന്‍  ചെയ്തു , മുറിഞ്ഞ് ചോര വന്നു; ഉറക്കമായിരുന്നുവെന്ന് ഐശ്വര്യ; കാമുകനെ രക്ഷിക്കാനുള്ള കള്ളം?

Apr 20, 2025 07:21 PM

തുടര്‍ച്ചയായി സല്‍മാന്‍ ചെയ്തു , മുറിഞ്ഞ് ചോര വന്നു; ഉറക്കമായിരുന്നുവെന്ന് ഐശ്വര്യ; കാമുകനെ രക്ഷിക്കാനുള്ള കള്ളം?

പ്രണയം തകരുന്നതിന് മുമ്പായി ഐശ്വര്യയുടെ വീട്ടിലെത്തി സല്‍മാന്‍ ഖാന്‍ ബഹളമുണ്ടാക്കിയെന്നും ഐശ്വര്യ വാതിലില്‍ മുട്ടിയെന്നും...

Read More >>
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
Top Stories