#viral | ലേ പാമ്പ്: ആരടാ ഇത്, ഒരു ബഹുമാനമൊക്കെ വേണ്ടേ? പാമ്പുകൾ നിറഞ്ഞ മുറിയിലൊരാൾ, ഭയപ്പെടുത്തും വീഡിയോ

#viral | ലേ പാമ്പ്: ആരടാ ഇത്, ഒരു ബഹുമാനമൊക്കെ വേണ്ടേ? പാമ്പുകൾ നിറഞ്ഞ മുറിയിലൊരാൾ, ഭയപ്പെടുത്തും വീഡിയോ
Aug 6, 2024 10:30 AM | By Athira V

പാമ്പുകളുടെ വീഡിയോ വൈറലായി മാറാത്ത ഒരു ദിവസം പോലും ഇപ്പോൾ ഉണ്ടാകാറില്ല. എപ്പോൾ സോഷ്യൽ മീഡിയ തുറന്നാലും അത്തരത്തിലുള്ള എന്തെങ്കിലും ഒരു വീഡിയോ നമ്മുടെ കണ്ണിൽ പെടാറുണ്ട്.

പാമ്പിനെ പേടിയുള്ള മനുഷ്യരാണ് ലോകത്തിൽ കൂടുതലെങ്കിൽ സോഷ്യൽ മീഡിയയിൽ അങ്ങനെയല്ല എന്ന് തോന്നും. പാമ്പുകളെ പേടിയില്ലാത്ത ആളുകളാണ് അധികവും. ഇതും അതുപോലെ ഒരു വീഡിയോയാണ്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് ali_gholami5752 എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് നിറയെ പാമ്പുകളുള്ള ഒരു മുറിയിൽ യാതൊരു ഭയമോ സങ്കോചമോ ഇല്ലാതെ ഇരിക്കുന്ന ഒരാളെയാണ്. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് ആരും ഭയന്ന് കണ്ണടച്ചു പോകുന്ന ഒരു രം​ഗമാണ്. ഒരു മുറിയിൽ നിറയെ പാമ്പുകൾ. അതിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ വരേയും ഉണ്ട്.

പിന്നെ കാണുന്നത് ഒരാൾ ഒരു വടിയും കുത്തി ആ കൊച്ചുമുറിക്കുള്ളിലേക്ക് ഒരു കുഞ്ഞുവാതിലിലൂടെ കടന്നു വരുന്നതാണ്. അയാൾ പാമ്പുകളുടെ തൊട്ടടുത്തെത്തിയ ശേഷം അവിടെ ഇരിക്കുന്നതും കാണാം.

പാമ്പിനെ യാതൊരു പേടിയുമില്ല എന്ന് മാത്രമല്ല, അവയെ കയ്യിലെടുക്കുന്നതും ഒക്കെ വീഡിയോയിൽ വളരെ വ്യക്തമായി തന്നെ കാണാവുന്നതാണ്. അത്യന്തം ഭയം തോന്നുന്ന ഈ വീഡിയോ നിരവധിപ്പേരാണ് കണ്ടതും അതിന് കമന്റുകൾ നൽകിയതും. ഇയാൾക്ക് എന്തൊരു ധൈര്യമാണ് എന്ന് തന്നെയാണ് ഭൂരിഭാ​ഗം പേരും വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്.

അതേസമയം, അടുത്തിടെ മധ്യപ്രദേശിൽ നിന്നും ഒരു വിചിത്രമായ വാർത്ത പുറത്ത് വന്നിരുന്നു. ഒരു മൂർഖൻ യുവാവിനെ കടിക്കുകയും യുവാവ് ആശുപത്രിയിലാവുകയും ചെയ്തു. ഈ സമയത്ത് യുവാവിനെ കടിച്ച മൂർഖൻ ചത്തുപോയി എന്നതായിരുന്നു വാർത്ത.

#man #sitting #room #full #snakes #video

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-