#dimplerose | യൂട്യൂബില്‍ നിന്നും ലക്ഷങ്ങള്‍ പ്രതിഫലം കിട്ടുമോ? തനിക്ക് കിട്ടിയ വരുമാനത്തെ പറ്റി ഡിംപിള്‍ റോസ്

#dimplerose | യൂട്യൂബില്‍ നിന്നും ലക്ഷങ്ങള്‍ പ്രതിഫലം കിട്ടുമോ? തനിക്ക് കിട്ടിയ വരുമാനത്തെ പറ്റി ഡിംപിള്‍ റോസ്
Jul 24, 2024 11:30 AM | By ADITHYA. NP

(moviemax.in)മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഡിംപിള്‍ റോസ്. ചന്ദനമഴ അടക്കം നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ കുടുംബിനിയായി കഴിയുകയാണ്.

ഇതിനൊപ്പം യൂട്യൂബ് ചാനലുമായി സജീവമാണ് നടി. വീട്ടിലെ വിശേഷങ്ങളും മക്കളെ പറ്റിയുമൊക്കെയാണ് വീഡിയോയില്‍ കാണിക്കാറുള്ളത്.


ഇപ്പോഴിതാ യൂട്യൂബിലൂടെയും മറ്റും തനിക്കുണ്ടാവുന്ന പ്രതിഫലത്തെ പറ്റി പറയുകയാണ് ഡിംപിള്‍. പുതിയൊരു വീഡിയോയിലൂടെയാണ് പ്രൊമോഷനിലൂടെയും മറ്റും സ്വന്തമാക്കിയ തുകയെ കുറിച്ച് നടി സൂചിപ്പിച്ചിരിക്കുന്നത്.

ഞാന്‍ യൂട്യൂബിലേക്ക് വന്ന തുടക്കത്തില്‍ നല്ല പീക്കില്‍ നില്‍ക്കുയായിരുന്നു. ആ സമയം കൊറോണക്കാലമാണ്. ഇന്നുള്ള അത്രയും ചാനലുകള്‍ അന്നില്ലായിരുന്നു.

ഇപ്പോള്‍ സെലിബ്രിറ്റികളടക്കം യൂട്യൂബുമായി സജീവമാണ്. മുന്‍പത്തേത് വെച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ എന്റെ ചാനല്‍ ഡൗണാണ്. നല്ലൊരു ഹൈപ്പൊന്നും ഇല്ല.

പ്രൊഡക്ടുകളുടെ പ്രൊമോഷന്‍ വരുമ്പോഴാണ് നമുക്ക് പ്രധാനമായി ഇന്‍കം ലഭിക്കുക. അതെങ്ങനെയാണ് ചെയ്യുന്നത്, ആള്‍ക്കാരെ പറ്റിക്കുന്നതല്ലേ എന്നൊക്കെ ഒരുപാട് പേര്‍ ചോദിക്കാറുണ്ട്.

ഇതിന് മുന്‍പൊരു പ്രൊമോഷന്‍ ചെയ്തപ്പോള്‍ എന്തിനാണ് ഇങ്ങനെ ആളുകളെ പറ്റിക്കുന്നതെന്ന് ചോദിച്ച് മെസേജുകള്‍ വന്നിരുന്നു. ലാലേട്ടന്‍, മമ്മൂക്ക തുടങ്ങി എന്തോരം സൂപ്പര്‍താരങ്ങളാണ് പരസ്യത്തില്‍ അഭിനയിക്കുന്നത്.

നമ്മളൊന്ന് ശ്രദ്ധിക്കപ്പെട്ടാല്‍ ആരും ഇത്തരം പരസ്യങ്ങള്‍ ചെയ്യും. അതിന്റെ ജെനുവിനിറ്റി എത്രത്തോളമുണ്ടെന്ന് ഒരു പരിധി വരെയെ നമുക്ക് അറിയാന്‍ സാധിക്കുകയുള്ളു.

ഇങ്ങനൊരു പ്രൊഡക്ട് മാര്‍ക്കറ്റില്‍ അവൈലബിള്‍ ആണെന്ന് പറയുകയാണ് പരസ്യത്തിലൂടെ ഉദ്ദേശിക്കുന്നത്.യൂട്യൂബിലൂടെ എല്ലാവര്‍ക്കും മെയിനായി പണം ലഭിക്കുന്നത് വ്യൂസിനെക്കാളും പ്രൊഡക്ട് പ്രൊമോഷനിലൂടെയാണ്.

ഒരു മില്യണ്‍ വ്യൂസ് കിട്ടുകയാണെങ്കില്‍ അത് എത്ര നേരം ആളുകള്‍ കണ്ടു, എത്ര പരസ്യം കയറി എന്നതിന് അനുസരിച്ചായിരിക്കും പണം ലഭിക്കുക. ചില സമയത്ത് നല്ല രീതിയില്‍ കിട്ടുമെങ്കില്‍ ചിലപ്പോള്‍ പ്രതീക്ഷിച്ചത് പോലുമില്ലാതെ വരും.

യൂട്യൂബിലൂടെ കോടികള്‍ കിട്ടുന്നവരുണ്ടാകാം. പക്ഷേ അത് കുറച്ച് ബുദ്ധിമുട്ടാണ്. യൂട്യൂബിലെ കാര്യങ്ങള്‍ പ്രവചിക്കാന്‍ പറ്റില്ല. ചില മാസങ്ങളില്‍ കൂടുതല്‍ കിട്ടിയാല്‍ തൊട്ടടുത്ത മാസം തീരെ ഉണ്ടാവില്ല.

യൂട്യൂബിലേക്ക് വന്നതിന് ശേഷമാണ് ബ്യൂട്ടി പ്രൊഡക്ടുകളും മറ്റുമൊക്കെ ഞാന്‍ മനസിലാക്കുന്നത്. പിന്നെ ഞാന്‍ സ്വരൂക്കൂട്ടി വെച്ചതില്‍ നിന്നുമാണ് സ്വന്തമായി കാര്‍ വാങ്ങിക്കുന്നത്. എന്റെ ആവശ്യങ്ങളൊക്കെ കഴിഞ്ഞതിന് ശേഷം അതിലൊരു തുക മാറ്റി വെക്കും.

അങ്ങനെയാണ് കാര്‍ വാങ്ങിക്കുന്നത്. 'ഇതിനൊരു മൂന്നരലക്ഷം രൂപ ആയിക്കാണും. അതിനാണോ ഇത്രയും വര്‍ഷം സ്വരൂക്കൂട്ടി വെച്ചത്' എന്നൊരു കമന്റ് വന്നു. ഞാനത് റീമൂവ് ചെയ്ത് കളഞ്ഞുവെന്നും നടി പറയുന്നു.

#chandanamazha #serial #fame #dimplerose #opens #about #youtube #remuneration

Next TV

Related Stories
#viral | 31-കാരിയായ ഭാര്യയ്ക്ക് അത് ചെയ്യാനറിയില്ല! ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ല.., പിന്നീട്  28 -കാരനായ ഭർത്താവ് ചെയ്തത്!

Oct 17, 2024 07:31 AM

#viral | 31-കാരിയായ ഭാര്യയ്ക്ക് അത് ചെയ്യാനറിയില്ല! ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ല.., പിന്നീട് 28 -കാരനായ ഭർത്താവ് ചെയ്തത്!

തന്‍റെ ഭാര്യയ്ക്ക് ഭക്ഷണം വയ്ക്കാനറിയില്ലെന്നും അതിനാല്‍ ഇനിയും ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ലെന്നും സമൂഹ മാധ്യമത്തിലെഴുതിയ ഭര്‍ത്താവ്...

Read More >>
#machatvasanthi | ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

Oct 14, 2024 06:56 AM

#machatvasanthi | ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട് കൃഷ്ണന്റെ മകളാണ് മച്ചാട്ട്...

Read More >>
#renusudhi | ചേട്ടന്‍ മരിച്ചു കഴിഞ്ഞു, പക്ഷെ! ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേള്‍ക്കുമ്പോഴോ....; രേണു

Oct 13, 2024 03:22 PM

#renusudhi | ചേട്ടന്‍ മരിച്ചു കഴിഞ്ഞു, പക്ഷെ! ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേള്‍ക്കുമ്പോഴോ....; രേണു

മക്കളുടെ വിശേഷങ്ങള്‍ പറയുകയാണെങ്കില്‍ മൂത്തമകന്‍ കിച്ചു കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. അവന്‍ ഇടയ്ക്കിടെ അവിടെനിന്ന് ഇങ്ങോട്ടേക്ക് പോയി...

Read More >>
#Diyakrishna | ഞാൻ മരിച്ച് പോവാതിരുന്നാല്‍ മതിയായിരുന്നു;അശ്വിന്‍ ഇന്ന് ഉറങ്ങില്ല,ഭര്‍ത്താവായ ശേഷം കിടിലന്‍ സര്‍പ്രൈസൊരുക്കി ദിയ

Oct 13, 2024 07:34 AM

#Diyakrishna | ഞാൻ മരിച്ച് പോവാതിരുന്നാല്‍ മതിയായിരുന്നു;അശ്വിന്‍ ഇന്ന് ഉറങ്ങില്ല,ഭര്‍ത്താവായ ശേഷം കിടിലന്‍ സര്‍പ്രൈസൊരുക്കി ദിയ

ശേഷം അശ്വിന്റെ വീട്ടിലേക്ക് പോകുന്നതടക്കം നിരവധി കാര്യങ്ങളും ഉള്‍കൊള്ളിച്ചിരുന്നു.വിവാഹം കഴിഞ്ഞതിന് ശേഷം വീണ്ടും അശ്വിന്റെ വീട്ടിലേക്ക്...

Read More >>
#VaikomVijayalakshmi | അയാള്‍ വേറെ കെട്ടി; പണ്ടേ വാശിയുള്ള സ്വഭവമാണ് എന്റേത്; വിവാഹ മോചനത്തെപ്പറ്റി വൈക്കം വിജയലക്ഷ്മി

Oct 12, 2024 03:06 PM

#VaikomVijayalakshmi | അയാള്‍ വേറെ കെട്ടി; പണ്ടേ വാശിയുള്ള സ്വഭവമാണ് എന്റേത്; വിവാഹ മോചനത്തെപ്പറ്റി വൈക്കം വിജയലക്ഷ്മി

ഇപ്പോഴിതാ ഈയ്യടുത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ കുഞ്ഞിളം വാവേ എന്ന പാട്ടിലൂടെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്...

Read More >>
#backpackerarunima | രണ്ടാഴ്ച്ച കൂടുമ്പോഴാണ് കുളിക്കുന്നത്, ലോകം മൊത്തം യാത്ര ചെയ്യണം; എവിടെ ചെല്ലുന്നോ അതാണ് എന്റെ വീട് - അരുണിമ

Oct 12, 2024 11:24 AM

#backpackerarunima | രണ്ടാഴ്ച്ച കൂടുമ്പോഴാണ് കുളിക്കുന്നത്, ലോകം മൊത്തം യാത്ര ചെയ്യണം; എവിടെ ചെല്ലുന്നോ അതാണ് എന്റെ വീട് - അരുണിമ

സ്ത്രീയായതുകൊണ്ട് തന്നെ കുടുംബവും സമൂഹവും തീർത്ത ചട്ടക്കൂടിൽ നിന്ന് മാത്രമെ അവർക്ക് അവരുടെ ഇഷ്ടങ്ങൾ സാധിച്ച് എടുക്കാൻ...

Read More >>
Top Stories