(moviemax.in)സിനിമയിൽ വന്നശേഷം സുരേഷ് ഗോപി സ്വന്തം കുടുംബം പോലെ ചേർത്ത് നിർത്തുന്നവരാണ് മമ്മൂട്ടിയും മോഹൻലാലും.
മമ്മൂട്ടിക്കെന്നും ഒരു വല്യേട്ടന്റെ സ്ഥാനമാണ് സുരേഷ് ഗോപിയുടെ മനസിൽ. തന്റെ സന്തോഷത്തിലും സങ്കടങ്ങളിലുമെല്ലാം സുരേഷ് ഗോപി ആശ്രയിക്കുന്നതും ഇവരെ തന്നെയാണ്.
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ കുടുംബസമേതമാണ് മോഹൻലാലും മമ്മൂട്ടിയും പങ്കെടുത്തത്. സിനിമയ്ക്ക് പുറത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് ഗോപി ഇപ്പോൾ കേന്ദ്ര മന്ത്രി കൂടിയാണ്.
താരം തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ആദ്യം ആശംസകൾ നേർന്ന് എത്തിയതും മമ്മൂട്ടിയും മോഹൻലാലുമായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് തന്നെ മമ്മൂട്ടി ഉപദേശിച്ചിരുന്നുവെന്ന് സുരേഷ് ഗോപി വെളിപ്പെടുത്തിയതും ചർച്ചയായിരുന്നു.
മമ്മൂക്ക കഴിഞ്ഞ ദിവസങ്ങളില്‍ എന്നോട് പറഞ്ഞു. നീ ഇലക്ഷന് നില്‍ക്കല്ലേയെന്ന്. നീ ഇലക്ഷന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തില്ലെടാ.
നീ രാജ്യസഭയിലായിരുന്നപ്പോള്‍ ഈ ബുദ്ധിമുട്ട് ഇല്ല. കാരണം നിനക്ക് ബാധ്യതയില്ല. ചെയ്യാമെങ്കില്‍ ചെയ്താല്‍ മതി. പക്ഷെ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാല്‍ എല്ലാം കൂടി പമ്പരം കറക്കുന്നത് പോലെ കറക്കും എന്നാണ് മമ്മൂട്ടി തന്നെ ഉപദേശിച്ചതെന്നാണ് സുരേഷ് ഗോപി വെളിപ്പെടുത്തിയത്.
അതേ ഏറെ കുറേ ശരിയാതുപോലെയാണ് ഇപ്പോൾ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ജീവിതം. വിജയിച്ചശേഷം വിവാദം ഒഴിഞ്ഞ നേരം സുരേഷ് ഗോപിക്കുണ്ടായിട്ടില്ല.
അതേസമയം ഇപ്പോഴിതാ സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മിലുള്ള രസകരമായ ഒരു സൗഹൃദ സംഭാഷണത്തിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
അടുത്തിടെയാണ് താരസംഘടനയായ അമ്മയും മഴവിൽ മനോരമയും സംയോജിച്ചുള്ള മഴവിൽ എന്റർടെയ്ൻമെൻ് അവാർഡ് 2024 നടന്നത്.
അവാർഡ് ചടങ്ങിന്റെ ബിഹൈന്റ് ദി സീൻസ് ഒരു വീഡിയോയാക്കി കഴിഞ്ഞ ദിവസം മഴവിൽ മനോരമയുടെ യുട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നു.
മോഹൻലാൽ, മമ്മൂട്ടി, സുരാജ് വെഞ്ഞാറമൂട്, നിവിൻ പോളി, ടിനി ടോം തുടങ്ങി മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും അവാർഡിന്റെ ഭാഗമായിരുന്നു.
സുരേഷ് ഗോപിയും പരിപാടി എങ്ങനെയാണ് നടക്കുന്നതെന്ന് കാണാനും സഹപ്രവർത്തകരുടെ വിശേഷങ്ങൾ തിരക്കാനുമായി എത്തിയിരുന്നു. ശേഷം തിരികെ പോകവെ മമ്മൂട്ടിയുമായി നടത്തിയ രസകരമായ സംഭാഷണമാണ് വൈറലാകുന്നത്.
തിരികെ പോകാനായി കാറിൽ കയറാൻ ഒരുങ്ങിയ സുരേഷ് ഗോപി മമ്മൂട്ടിയോട് പറഞ്ഞത് ഇങ്ങനെയാണ്... അവിടുന്ന് (കേന്ദ്രത്തിൽ നിന്ന്) എന്നെ പറഞ്ഞ് അയച്ചാൽ ഞാൻ ഇങ്ങ് വരും കെട്ടോ എന്നാണ്. ഉടൻ മമ്മൂട്ടിയുടെ മറുപടിയെത്തി. നിനക്ക് ഇവിടത്തെ (സിനിമ) ചോർ എപ്പോഴുമുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്.
ശേഷം സമീപത്ത് കൂടി നിന്ന സിനിമാക്കാരിൽ ആരോ മമ്മൂക്കയേയും കേന്ദ്രമന്ത്രിയാക്കണമെന്ന് പറഞ്ഞു. ഉടൻ സുരേഷ് ഗോപിയുടെ മറുപടിയെത്തി.
ഞാൻ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്.... കേൾക്കണ്ടേ... എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സുരേഷിന്റെ മറുപടി കേട്ട് മമ്മൂട്ടി സമീപത്ത് നിന്ന് പൊട്ടിച്ചിരിക്കുകയാണ്.
ശേഷം തൊഴുതുകൊണ്ട് ഒരു കൗണ്ടർ കൂടി അടിച്ചു മെഗാസ്റ്റാർ... ഇതെല്ലേ അനുഭവം... ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്ക്കോട്ടേ... എന്നാണ് പറഞ്ഞത്.
അതോടെ സുരേഷ് ഗോപിയടക്കം ചുറ്റും കൂടി നിന്നവരെല്ലാം ചിരിയായി. വീഡിയോ വൈറലായതോടെ അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സരസമായ സംസാരം കേട്ടിരിക്കാൻ തന്നെ സുഖമാണെന്നാണ് കമന്റുകൾ.
അവർ മൂന്നുപേരും (മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി) സഹോദരങ്ങളെ പോലെയാണ്. മമ്മൂക്കാ അവരുടെ രണ്ട് പേരുടെയും സ്വന്തം വല്യേട്ടനും.
അവർക്കിടയിൽ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല. ഇത് അവരുടെ സൗഹൃദ സംഭാഷണമായി കണ്ടാൽമതി. അതിലും വെറുപ്പ് പ്രകടിപ്പിക്കാതിരിക്കുക എന്നിങ്ങനെയും കമന്റുകളുണ്ട്.
സുരേഷ് ഗോപിയാണ് അഭിനേതാക്കളുടെ സംഘടന രൂപീകരിക്കണമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചതും അമ്മയെന്ന് സംഘടനയ്ക്ക് പേരിട്ടതും.
#mammootty #sureshgopi #friendly #conversation #about #political #entry