#Aiswaryalakshmi | നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല...നരേഷന് ആരും വിളിക്കുന്നില്ല... -ഐശ്വര്യ ലക്ഷ്മി

#Aiswaryalakshmi | നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല...നരേഷന് ആരും വിളിക്കുന്നില്ല...  -ഐശ്വര്യ ലക്ഷ്മി
2024-11-24T07:36:00 | By akhilap

(moviemax.in) മികച്ച സിനിമകൾ കൊണ്ട് സിനിമ പ്രേമികളുടെ മനസ് നിറച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി.മലയാളത്തെ മാത്രമല്ല തെന്നിന്ധ്യൻ സിനിമകളിലെല്ലാം തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഐശ്വര്യയിക്കായിട്ടുണ്ട്.

ഹിറ്റുകൾ തുടരെ വന്ന ഘട്ടം മാറി കാര്യമായി ഹിറ്റുകളില്ലാത്ത സമയവും ഐശ്വര്യ ലക്ഷ്മിക്കുണ്ടായിരുന്നു. നാച്വറലായ അഭിനയം എന്ന് പ്രശംസിച്ച പ്രേക്ഷകർ തന്നെ കിം​ഗ് ഓഫ് കോത്ത എന്ന സിനിമയിലെ ഐശ്വര്യയുടെ പ്രകടനത്തെ വിമർശിച്ചു.

ഇപ്പോഴിതാ കരിയറിൽ നേരിട്ട വീഴ്ചയെക്കുറിച്ച് അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.വർക്കിൽ‌ ഇനി പ്രതീക്ഷയില്ലെന്ന് ഞാൻ കരുതിയ ഒരു സമയമുണ്ടായിരുന്നു. അതെനിക്ക് ഒരുപാട് സ്വാതന്ത്ര്യം തന്നു. കിം​ഗ് ഓഫ് കോത്ത ഇറങ്ങിയ സമയത്ത് എനിക്ക് തലങ്ങും വിലങ്ങും ട്രോളുകൾ വന്നു. അതെന്നെ ബാധിച്ചില്ല. പക്ഷെ ഇതിന്റെ പ്രത്യാഘാതങ്ങൾ ബാധിക്കും.

ആരും എന്നെ വർക്കിന് വിളിക്കുന്നില്ലായിരുന്നു. തെലുങ്കിൽ നിന്നോ തമിഴിൽ നിന്നോ വർക്ക് വരുന്നില്ല. മലയാളത്തിൽ നിന്ന് നല്ലൊരു കഥ കേട്ടിട്ട് കാലം കുറേ ആയെന്ന് വിചാരിക്കുകയായിരുന്നു. ആ സമയത്താണ് ഹലോ മമ്മി എന്ന സിനിമ വന്നത്. അതുകൊണ്ട് എനിക്കത് പ്രിയപ്പെട്ട സിനിമയാണ്. ഒരു ഫൺ ക്യാരക്ടറാണ് ലഭിച്ചത്. തമാശ നിറഞ്ഞ സെറ്റും. എന്റെ ഒരുപാട് ആശങ്കകൾ ഞാൻ മറന്നു.

ഒരു വർഷം ഞാൻ ചിന്തിച്ചത് നല്ല കഥ കേൾക്കുന്നില്ല, നരേഷന് ആരും വിളിക്കുന്നില്ല. നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല എന്നാണ്. പിന്നീട് ഒരു വഴി കണ്ടെത്തി. മാനേജരെ മാറ്റി. എനിക്കൊരു വിഷൻ ഉണ്ടായിരുന്നില്ല. ഒഴുക്കിനനുസരിച്ച് പോകുകയായിരുന്നു.

എന്റെ സ്ട്രാറ്റജി മാറ്റി. എന്റെ വിഷനെ സപ്പോർട്ട് ചെയ്യുന്ന ഏജൻസിയിലേക്ക് മാറി. ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ലെന്ന് എനിക്ക് തോന്നി. ഇപ്പോൾ ഞാൻ ഓപ്പണാണ്. സോഷ്യൽ മീഡിയയും മണ്ണാങ്കട്ടയും ഞാൻ ചെയ്യില്ലെന്ന് പറഞ്ഞിരിക്കുകയായിരുന്നു. ഇപ്പോൾ ഒരു ആക്ടറെന്ന നിലയിൽ എന്റെ വളർച്ചയ്ക്ക് ഒരു ടൂളായി അത് വേണമെന്ന് ഞാൻ മനസിലാക്കുന്നു. മുമ്പ് പിആർ വേണ്ട, സ്വാഭാവികമായി വളർന്നാൽ മതിയെന്നായിരുന്നു.

എന്നാൽ തെലുങ്കിലും തമിഴിലും പോകുമ്പോൾ പിആർ നിർബന്ധമാണ്. അല്ലെങ്കിൽ ആരും അറിയില്ല. പക്ഷെ ചില ആക്ടേർസിന് അത് വേണ്ട. സായ് പല്ലവിയുടെ ആദ്യ സിനിമ വലിയ ഹിറ്റായി. ശ്രീലീലയുടെ ആദ്യ പാട്ടും ഹിറ്റായി. അവർക്ക് ഒരുപക്ഷെ പിആർ വേണ്ടി വരില്ല. പക്ഷെ എന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ പിആർ വേണമെന്ന് ഞാൻ കരുതുന്നു.

ഒരു ടീം തന്റെ വർക്ക് മാനേജ് ചെയ്യുന്നതാണ് നല്ലതെന്ന് താൻ കരുതുന്നെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി. ഹലോ മമ്മിയാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയിൽ ഷറഫുദീനാണ് നായകൻ. തമിഴിൽ ഐശ്വര്യയുടെ ത​ഗ് ലൈഫ് എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്.













Content Highlight: #directors #nobody #calls #narration #Aishwarya Lakshmi

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup