---
title: "#GuinnessPakru  | ശബരിമലയിൽ ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാൻ കഴിഞ്ഞത് - ഗിന്നസ് പക്രു"
english_title: "#GuinnessPakru #shares #his #joy #seeing #Ayyappan #sabarimala."
publisher: "moviemax.in"
canonical_url: "https://moviemax.in/news/251425/guinnesspakru-shares-his-joy-seeing-ayyappan-sabarimala-new"
published_at: "2024-11-24T16:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674300e0700a9_pakru.jpg"
keywords: []
---

# #GuinnessPakru  | ശബരിമലയിൽ ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാൻ കഴിഞ്ഞത് - ഗിന്നസ് പക്രു

> **Lead Summary:** ** **പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട സന്തോഷം പങ്കുവച്ച് ചലച്ചിത്ര താരം ഗിന്നസ് പക്രു.

## Article Content

** **പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട സന്തോഷം പങ്കുവച്ച് ചലച്ചിത്ര താരം ഗിന്നസ് പക്രു.

എട്ടാം തവണ സന്നിധാനത്ത് എത്തുന്ന പ്രിയനടൻ ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച് സംസാരിച്ചു.

ശബരിമലയിൽ സുരക്ഷ ഒരുക്കുന്ന പൊലീസ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും ഹാപ്പിയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാൻ കഴിഞ്ഞതെന്നും പക്രു വ്യക്തമാക്കി.

ബന്ധുകളായ അഞ്ചുപേർക്കൊപ്പമായിരുന്നു ഗിന്നസ് പക്രുവിൻ്റെ ശബരിമല ദർശനം.

### Related Links & Sources
- [Original Story Source](https://moviemax.in/news/251425/guinnesspakru-shares-his-joy-seeing-ayyappan-sabarimala-new)