---
title: "#basiljoseph |  'പരസ്പരം തങ്ങള്‍ അപമാനങ്ങള്‍ വാങ്ങിക്കൂട്ടാറുണ്ട്, തമ്മില്‍ കണ്ടുമുട്ടാന്‍ വൈകിപ്പോയി' -  ബേസില്‍ ജോസഫ് "
english_title: "#BasilJoseph #NazriyaNazim #sooshmadarshini #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/251433/basiljoseph-nazriyanazim-sooshmadarshini-viral-new"
published_at: "2024-11-24T16:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67430a718ec19_basil.jpg"
keywords: []
---

# #basiljoseph |  'പരസ്പരം തങ്ങള്‍ അപമാനങ്ങള്‍ വാങ്ങിക്കൂട്ടാറുണ്ട്, തമ്മില്‍ കണ്ടുമുട്ടാന്‍ വൈകിപ്പോയി' -  ബേസില്‍ ജോസഫ് 

> **Lead Summary:** ** ** പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ് നസ്രിയയും ബേസില്‍ ജോസഫും . താനും നസ്രിയയും എന്നും അടിപിടി ബഹളമാണെന്ന് പറയുകയാണ് ബേസില്‍ .

## Article Content

** ** പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ് നസ്രിയയും ബേസില്‍ ജോസഫും . താനും നസ്രിയയും എന്നും അടിപിടി ബഹളമാണെന്ന് പറയുകയാണ് ബേസില്‍ .

‘സൂക്ഷ്മദര്‍ശിനി’ സിനിമയുടെ ലൊക്കേഷനില്‍ താന്‍ പോയിരുന്നത് നസ്രിയയെ എങ്ങനെ ശരിയാക്കാം, അവളുടെ അറ്റാക്കിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് ആലോചിച്ചു കൊണ്ടാണ്.

പരസ്പരം തങ്ങള്‍ അപമാനങ്ങള്‍ വാങ്ങിക്കൂട്ടാറുണ്ട് എന്നാണ് ബേസില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ഞങ്ങളുടെ സ്വഭാവത്തില്‍ സാമ്യതകളേറെയുണ്ട്. ഒരേ എനര്‍ജിയാണ്. ‘തമ്മില്‍ കണ്ടുമുട്ടാന്‍ വൈകിപ്പോയി, എവിടെയായിരുന്നു ഇത്രയും കാലം’ എന്ന് പരസ്പരം ചോദിക്കാറുണ്ടായിരുന്നു.

സൂക്ഷ്മദര്‍ശിനിയുടെ സെറ്റില്‍ വച്ചാണ് നസ്രിയയെ ആദ്യമായി കാണുന്നത്. അതുവരെ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കുകയും സുഹൃത്തുക്കള്‍ വഴി പരസ്പരം അറിയുകയും കേള്‍ക്കുകയും മാത്രമേ ചെയ്തിരുന്നുള്ളൂ.

നിങ്ങള്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന് എന്നാടും നസ്രിയയോടും സുഷിനും ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനുമൊക്കെ പലതവണ പറഞ്ഞിട്ടുണ്ട്.

ഇവരൊക്കെ അതിനുള്ള ശ്രമങ്ങള്‍ മുമ്പ് നടത്തിയിട്ടുമുണ്ട്. സൂക്ഷ്മദര്‍ശിനിയിലൂടെ അത് നടന്നു. വ്യക്തിപരമായും അവരവരുടെ വര്‍ക്കിനോടുമുള്ള ബഹുമാനം രണ്ടുപേര്‍ക്കുമുണ്ട്. എങ്കില്‍പ്പോലും ലൊക്കേഷനിലെത്തിയാല്‍ പരസ്പരം അടിപിടി ബഹളമായിരുന്നു.

ഒരു തരത്തിലും മറ്റെയാളെ പ്രോത്സാഹിപ്പിക്കില്ല. എന്ത് ചെയ്താലും ‘നല്ല ബോറായിട്ടുണ്ട്’ അല്ലെങ്കില്‍ ‘വളരെ മനോഹരമായിരിക്കുന്നു നിന്റെ അഭിനയം’ എന്നൊക്കെ കളി പറയും. ചിലപ്പോള്‍ അമ്പത് ടേക്ക് ഒക്കെ പോകും. അപ്പോള്‍ ‘ഞാന്‍ പോയി ഉറങ്ങിയിട്ട് വരാം’ എന്നൊക്കെ പറഞ്ഞ് വെറുപ്പിക്കും. പരസ്പരം അപമാനങ്ങളൊക്കെ വാങ്ങിക്കൂട്ടും.

ചില സിനിമകള്‍ ചെയ്യുമ്പോള്‍ വര്‍ക്കിന് പോകുന്ന പോലെയൊക്കെ തോന്നും. പക്ഷേ, ഇന്ന് അവളെ എങ്ങനെ ശരിയാക്കും അവളുടെ അറ്റാക്കിനെ എങ്ങനെ പ്രതിരോധിക്കാം എന്നൊക്കെ പ്ലാന്‍ ചെയ്താണ് ഈ ലൊക്കേഷനിലേക്ക് പോകുക. ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്ത കോ-ആക്ട്രസാണ് നസ്രിയ എന്നാണ് ബേസില്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/251433/basiljoseph-nazriyanazim-sooshmadarshini-viral-new)