മലയാളികള്‍ക്ക് സുപരിചിതനാണ് കാര്‍ത്തിക് സൂര്യ. യൂട്യൂബര്‍ എന്ന നിലയിലാണ് കാര്‍ത്തിക് സൂര്യ ആദ്യം ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരെ നേടിയ ശേഷമായിരുന്നു താരം മിനി സ്‌ക്രീനിലേക്ക് എത്തുന്നത്.
ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി എന്ന ജനപ്രീയ പരുപാടിയുടെ അവതാരകനായാണ് കാര്‍ത്തിക് സൂര്യ ടിവിയിലെത്തുന്നത്.
താരത്തിന്റെ വ്‌ളോഗുകള്‍ക്ക് വലിയ റീച്ചാണ് സോഷ്യല്‍ മീഡിയയിലുള്ളത്.
കേരളം മുതല്‍ അസം വരെയുള്ള, ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ യാത്ര വീഡിയോയുമായാണ് കാര്‍ത്തിക് സൂര്യ എത്തിയത്.
യാത്രയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ടുള്ള കാര്‍ത്തിക് സൂര്യയുടെ വീഡിയോകള്‍ വൈറലായി മാറിയിരുന്നു. ട്രെയിന്‍ യാത്രയുടെ റിവ്യു തയ്യാറാക്കാനായിരുന്നു കാര്‍ത്തിക് സൂര്യ യാത്ര നടത്തിയത്.
കഴിഞ്ഞ ദിവസം തനിക്ക് യാത്രയ്ക്കായി ചെലവായത് എത്ര രൂപയാണെന്ന് വിവരിക്കുന്ന വീഡിയോയും കാര്‍ത്തിക് സൂര്യ പങ്കുവച്ചിരുന്നു.
ട്രെയിന്‍ യാത്രയ്ക്കിടെ ട്രെയിനിലെ ശുദ്ധിത്വമില്ലായ്മയും പാന്‍ മസാല കഴിക്കുന്ന യാത്രക്കാരെക്കുറിച്ചുമൊക്കെയുള്ള കാര്‍ത്തിക് സൂര്യയുടെ വീഡിയോകള്‍ വൈറലായിരുന്നു.
വിമര്‍ശനങ്ങളും കയ്യടികളുമെല്ലാം കാര്‍ത്തിക് സൂര്യയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്നു റിവ്യു വീഡിയോ പങ്കുവച്ചിരിക്കുകയാണ് കാര്‍ത്തിക് സൂര്യ.
ആളുകളുടെ തിരക്കും ട്രെയിനിലെ വൃത്തിയില്ലായ്മയും സമയക്രമം പാലിക്കാത്തതുമൊക്കെ വീഡിയോയില്‍ കാര്‍ത്തിക് സൂര്യ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം തന്റെ ഭാഗത്തു നിന്നും ചില ഇടപെടലുകളും കാര്‍ത്തിക് സൂര്യ നടത്തുന്നുണ്ട്. എസി കംപാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ച് കയറിയത് ഹെല്‍പ് ലൈന്‍ വഴി അറിയിക്കുന്നുണ്ട് കാര്‍ത്തിക് സൂര്യ.
മോശം ഭക്ഷണമായിരുന്നു ട്രെയ്‌നില്‍ വിളമ്പിയത്. ഇതോടെ പലരും ഭക്ഷണം കഴിക്കാത്ത അവസ്ഥയായി. പിന്നാലെ ഐആര്‍ടിസിയുടെ ഓണ്‍ലൈന്‍ ഫുഡ് ബുക്കിംഗ് വഴി കംപാര്‍ട്ട്‌മെന്റിലുള്ള എല്ലാവര്‍ക്കും കാര്‍ത്തിക് സൂര്യ ഭക്ഷണം എത്തിക്കുന്നുണ്ട്.
്അതേസമയം വീഡിയോയിലെ പ്രധാന കാഴ്ച ട്രെയിനിലെ ബാത്ത് റൂം വൃത്തിയാക്കുന്നതാണ്. വൃത്തിഹീനമായ ബാത്ത് റൂം ഏറെ നേരം പണിപ്പെട്ടാണ് കാര്‍ത്തിക് സൂര്യ വൃത്തിയാക്കുന്നത്.
ക്ലോസറ്റിനേക്കാള്‍ ബുദ്ധിമുട്ടിയത് കപ്പ് വൃത്തിയാക്കാനാണെന്നാണ് കാര്‍ത്തിക് സൂര്യ പറയുന്നത്. വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.
ട്രെയ്‌നിലെ അടിസ്ഥാന പ്രശ്‌നങ്ങളൊക്കെ ഒരു സ്റ്റാറില്‍ നിന്നും ഫൈവ് സ്റ്റാറിലേക്ക് കാര്‍ത്തിക് സൂര്യ സ്വയം എത്തിക്കുന്നുണ്ട്. എന്നാല്‍ കൃത്യനിഷ്ടയുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല.
നാലര മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഇത് പരിഹരിക്കാന്‍ എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്നാണ് കാര്‍ത്തിക് സൂര്യ പറയുന്നത്.
ഇതുപോലെ അതില്‍ യാത്ര ചെയ്യുന്നവരും കൂടി ചിന്തിക്കണം.അത് വൃത്തികേട് ആക്കുന്നത് അതില്‍ യാത്ര ചെയ്യുന്നവര്‍ തന്നെ ആണ്.
യാത്രക്കാര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ അതോറിറ്റി സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടതാണ്. കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കി കൊടുക്കേണ്ടതും അതോറിറ്റി ആണ്.
ആരുടെ കണ്ണ് ആണ് തുറക്കേണ്ടത്. ഈ വീഡിയോ എത്തേണ്ട ഇടത്ത് എത്തട്ടെ. ഇത്രയും എഫേര്‍ട്ട് എടുത്ത കാര്‍ത്തിക്കിന് അഭിനന്ദനങ്ങളും നന്ദിയും നേരുന്നു.
നമുക്കോരോരുത്തര്‍ക്കും ചെയ്യാവുന്ന കാര്യങ്ങല്‍ ആണ് ഇതെല്ലാം എന്നായിരുന്നു ഒരാളുടെ കമന്റ്.
#Bad #food #served #KarthikSurya #even #cleaned #bathroom #train