ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിന്‍ ഗണേശും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താര ദമ്പതിമാരാണ്. ഏറെക്കാലത്ത് പ്രണയത്തിനും സൗഹൃദത്തിനും ഒടുവില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു ദിവ്യയും അശ്വിനും വിവാഹിതരാവുന്നത്. സ്ഥിരം സങ്കല്പങ്ങളൊക്കെ പൊളിച്ചെഴുതി തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് താരങ്ങള്‍ ജീവിതം ആരംഭിച്ചത്.
സാധാരണ വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിക്കാറുള്ളത് എങ്കില്‍ അശ്വിനൊപ്പം സ്വന്തമായി ഫ്‌ലാറ്റ് എടുത്ത് അവിടെയാണ് ദിയ താമസം ആരംഭിച്ചത്. ഇരുവരുടെയും ഫസ്റ്റ് നൈറ്റ് വിശേഷങ്ങള്‍ മുതല്‍ ഫ്‌ലാറ്റില്‍ നിന്നും കാണിച്ചിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ ഹോം ടൂര്‍ വീഡിയോയുമായിട്ടാണ് ദിയയും അശ്വിനും എത്തിയത്.
താനും അശ്വിനും കൂടി വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റ് ആണ് ഇതൊന്നും രണ്ടു വര്‍ഷത്തിന് ശേഷമേ സ്വന്തമായി ഒരു ഫ്‌ലാറ്റ് വാങ്ങാന്‍ സാധിക്കുകയുള്ളൂ എന്നും ദിയ വീഡിയോയിലൂടെ പറയുകയാണ്. ഈ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് രണ്ടുമാസത്തിനു മുകളിലായി.
ഇവിടേക്ക് വന്ന ആദ്യ ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും വല്ലാത്ത വിഷമം ഉണ്ടായിരുന്നു. അശ്വിന് അശ്വിന്റെ വീടും എനിക്ക് എന്റെ വീടും വിട്ടതിന്റെ ഹോം ഫീലിംഗ് വരുന്നില്ലായിരുന്നു. തുടക്കത്തില്‍ ഒരു എയര്‍ ബിഎംപിയില്‍ ഒക്കെ പോയി നില്‍ക്കില്ലേ, അങ്ങനെ ഒരു ഫീല്‍ ആയിരുന്നു. എന്ത് ചെയ്തിട്ടും ഇതൊരു വീടാവുന്നില്ലായിരുന്നു.
വീട്ടില്‍ നിന്ന് രണ്ടാളും മാറിനില്‍ക്കാത്തത് കൊണ്ടുള്ള തോന്നലായിരുന്നു. പിന്നെ അതുമായി യൂസ്ഡ് ആയി. ജോലികളെല്ലാം ചെയ്യാന്‍ വീട്ടില്‍ അമ്മയോ മറ്റ് ആരുടെയെങ്കിലും സപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇവിടെ വന്നപ്പോള്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടതായി വന്നു. പിന്നെ പിന്നെ ഞങ്ങള്‍ക്ക് ഞങ്ങളെ ഉള്ളൂ എന്ന് റിയാലിറ്റി അംഗീകരിക്കാനും അതുമായി പൊരുത്തപ്പെടാനും കഴിഞ്ഞു. അങ്ങനെ ആയിക്കഴിഞ്ഞാല്‍ പിന്നെ അതാണ് ഏറ്റവും സുഖകരം. വേറെ ആരും ഇല്ലെങ്കിലും.
കല്യാണം കഴിഞ്ഞ് വന്ന ആദ്യ മൂന്നാല് ദിവസം ദിയ കരഞ്ഞിരുന്നു. ഹന്‍സുവിനെ മിസ്സ് ചെയ്യുന്നത് പോലെ തോന്നിയത് കൊണ്ടാണ് കരഞ്ഞതെന്നാണ് ദിയ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുള്ള ലൈഫ് എന്‍ജോയ് ചെയ്യുകയാണെന്നാണ് താരങ്ങള്‍ ഒരുപോലെ പറയുന്നത്.
ഇരുവര്‍ക്കും പിന്തുണ അറിയിച്ചാണ് ആരാധകരും എത്തുന്നത്. 'ദിയ, താന്‍ സൂപ്പര്‍ ആണ്. തന്റെ ആദ്യകാലം മുതലുള്ള വീഡിയോസ് ഞാന്‍ കാണുന്ന ആളാണ്. ഒരിക്കലും കമന്റ് ചെയ്യാറില്ല, പക്ഷേ ലൈക്ക് ചെയ്യാറുണ്ട്. താന്‍ അന്നും ഇന്നും ഒരു മാറ്റവുമില്ല. സ്വന്തം കഴിവുകൊണ്ട് ഉയര്‍ച്ചയില്‍ എത്തുമ്പോള്‍ അടിച്ചു താഴ്ത്താന്‍ ആളുകള്‍ ശ്രമിക്കും. ആരെങ്കിലും ഒരു ചെറിയ നെഗറ്റീവ് ഇട്ടാല്‍ അതില്‍ പിടിച്ചുകയറി ഒരു കുഞ്ഞി തുള ഒരു മഹാസമുദ്രമാക്കും. അത് മലയാളികളുടെ ഒരു പ്രത്യേകതയാണ്.
മൈന്‍ഡ് ചെയ്യാതിരിക്കുക. വീണ്ടും വീണ്ടും വീഡിയോസ് ചെയ്യുക.നിങ്ങളുടെ കുക്കിംഗ്, ഡേ ഇന്‍ മൈ ലൈഫ് ട്രാവലിംഗ് ഒക്കെ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടം ആണ് അശ്വിന്‍ നല്ല ആളാ പരസ്പരം ബഹുമാനിച്ച്,സ്‌നേഹിച്ച് മുന്നോട്ടുപോകുക നിങ്ങടെ വീട്ടിലെ എല്ലാവരുടെയും വീഡിയോസ് മുടങ്ങാതെ കാണാറുണ്ട്.
എനിക്ക് ദിയ യുടെ വീഡിയോസ് ആണ് കൂടുതല്‍ ഇഷ്ടം. പിന്നെആഹാനയുടെയും, സിന്ധു ചേച്ചിയുടെയും. കൃഷ്ണകുമാര്‍ സാറിന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ്. അശ്വിന്റെ അമ്മ സൂപ്പറാ നല്ല ഹാര്‍ഡ് വര്‍ക്കിംഗ് ആയിട്ടുള്ള അമ്മ എല്ലാവര്‍ക്കും നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. മുടങ്ങാതെ വീഡിയോസ് ചെയ്യുക.
#first #three #four #days #after #marriage #were #crying #Diya #said #that #she #cried #because #she #felt #like #doing #it