---
title: "#thesnikhan | ഞാൻ അത് ചെയ്തിരുന്നെങ്കിൽ കരിയർ മാറിയേനെ...! സംവിധായകനോട് നേരിട്ട് ചോദിച്ചു; ആ സെറ്റിൽ ഞാൻ പൊട്ടിക്കരഞ്ഞു"
english_title: "#thesnikhan #recalls #time #when #she #lost #big #opportunity #says #she #broke #down"
publisher: "moviemax.in"
canonical_url: "https://moviemax.in/news/253593/thesnikhan-recalls-time-when-she-lost-big-opportunity-says-she-broke-down"
published_at: "2024-12-03T12:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ea634535fc_thesni.jpg"
keywords: []
---

# #thesnikhan | ഞാൻ അത് ചെയ്തിരുന്നെങ്കിൽ കരിയർ മാറിയേനെ...! സംവിധായകനോട് നേരിട്ട് ചോദിച്ചു; ആ സെറ്റിൽ ഞാൻ പൊട്ടിക്കരഞ്ഞു

> **Lead Summary:** അഭിനയ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് തെസ്നി ഖാൻ. ചെറിയ വേഷങ്ങളാണ് കരിയറിലെ തുടക്ക കാലത്ത് തെസ്നിക്ക് ലഭിച്ചത്. അർഹമായ അവസരങ്ങളും അം​ഗീകാരങ്ങളും ഇന്നും തെസ്നിക്ക് ലഭിച്ചിട്ടില്ലെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

## Article Content

അഭിനയ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് തെസ്നി ഖാൻ. ചെറിയ വേഷങ്ങളാണ് കരിയറിലെ തുടക്ക കാലത്ത് തെസ്നിക്ക് ലഭിച്ചത്. അർഹമായ അവസരങ്ങളും അം​ഗീകാരങ്ങളും ഇന്നും തെസ്നിക്ക് ലഭിച്ചിട്ടില്ലെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

തെസ്നി വലിയ നടിയായി മാറണമെന്നത് നടിയുടെ അമ്മയുടെ ആ​ഗ്രഹമായിരുന്നു. കരിയറിന് പൂർണ പിന്തുണ നൽകി ഒപ്പം നിന്നതും ഇവരാണ്. ഇപ്പോഴിതാ കരിയറിൽ തനിക്ക് നഷ്ടമായ അവസരത്തെക്കുറിച്ച് സംസാരിക്കുകയാണ് തെസ്നി ഖാൻ.

മൂന്നാം പക്കം എന്ന സിനിമയെക്കുറിച്ചാണ് തെസ്നി ഖാൻ സഫാരി ടിവിയിൽ സംസാരിച്ചത്. നാ​ഗർകോവിലിൽ വെച്ച് ഷൂട്ടിം​ഗ് തുടങ്ങാൻ പോകുന്നു. ആലോചിക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. മമ്മിക്ക് ഞാൻ അഭിനയിക്കുന്നതിൽ ഭയങ്കര താൽപര്യമാണ്.

പട്ടുസാരി മുറിച്ച് സ്കേർട്ടും ബ്ലൗസും തയ്ച്ചു. പൂജയ്ക്ക് നിന്നു. പൂജ കഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയി. മോളെ സമയമാകുമ്പോൾ വിളിക്കാമെന്ന് പറഞ്ഞു. അന്ന് ഒരു സീനോ രണ്ട് സീനോ ആയാലും കുറച്ച് ദിവസം താമസിക്കണം.

നാല് ദിവസം കഴിഞ്ഞിട്ടും തന്നെ ഷൂട്ടിന് വിളിച്ചില്ലെന്ന് തെസ്നി ഖാൻ ഓർത്തു. പദ്മരാജനോട് താൻ നേരിട്ട് പോയി ഇതേക്കുറിച്ച് ചോദിച്ചു. അങ്കിൾ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നത്. അ​ദ്ദേഹം റൂമിൽ വന്നെന്നറിഞ്ഞ് ഞാൻ ചെന്നു. വരൂ മോളെ ഇരിക്കൂ എന്ന് പറഞ്ഞു. നാല് ദിവസമായി വന്നിട്ട്, എന്താണങ്കിളേ എന്റെ റോൾ എടുക്കാത്തതെന്ന് ഞാൻ ചോദിച്ചു.

നാളെ നോക്കാലോ എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് സമാധാനമായി. പക്ഷെ ഷൂട്ടിം​ഗിനെത്തിയപ്പോൾ എനിക്ക് തന്നത് ഞാൻ ചെയ്യാനിരുന്ന റോൾ അല്ല. നായിക കീർത്തി സിം​ഗിന്റെ സുഹൃത്തിന്റെ റോളാണ് ലഭിച്ചത്. എന്റെ റോൾ മാറിയെന്ന് ഞാൻ പറഞ്ഞു. പദ്മരാജൻ എന്നെ വിളിച്ച് റോളിൽ മാറ്റമുണ്ട്, മോൾക്ക് പറഞ്ഞ തുക തരും.

ആ റോൾ വേറൊരു കുട്ടി ചെയ്യുകയാണ്, മോൾ മിടുക്കിയാണ് ഇഷ്ടം പോലെ സിനിമകൾ ഇനിയും ചെയ്യുമെന്ന് പറഞ്ഞു. അന്ന് താൻ പൊട്ടിക്കരഞ്ഞ് പോയെന്ന് തെസ്നി ഖാൻ ഓർത്തു. സെക്കൻ്റ് ഹീറോയിനായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്. ആ റോൾ ചെയ്തിരുന്നെങ്കിൽ കരിയർ മാറിയേനെ.

വൈശാലിയിൽ ഒരു വേഷം ചെയ്ത പെൺകുട്ടിയെ മൂന്നാം പക്കത്തിലേക്ക് ഭരതൻ സർ റെക്കമന്റ് ചെയ്തു. അത് കൊണ്ടാണ് തനിക്ക് അവസരം നഷ്ടമായതെന്നും തെസ്നി ഖാൻ വ്യക്തമാക്കി. മൂന്നാംപക്കത്തിൽ രണ്ട് ദിവസം വർക്ക് ചെയ്തു. 6000 രൂപ പ്രതിഫലം തനിക്ക് ലഭിച്ചെന്നും നടി ഓർത്തു. അക്കാലത്ത് സിനിമകളിൽ സൗന്ദര്യം വേണമായിരുന്നെന്നും തെസ്നി ഖാൻ ചൂണ്ടിക്കാട്ടി.

അന്ന് സൗന്ദര്യം പ്രധാന മാനദണ്ഡമായിരുന്നു. എന്നാലിന്ന് അങ്ങനെയല്ല. ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങിയതിനാൽ കരിയറിൽ അത്തരം വേഷങ്ങളിലേക്ക് മാത്രം സ്റ്റീരിയോടെെപ് ചെയ്യപ്പെട്ടെന്നും തെസ്നി ഖാൻ പറഞ്ഞു. സിനിമാ രം​ഗത്ത് തെസ്നി ഖാൻ ഇപ്പോഴും സാന്നിധ്യമറിയിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/253593/thesnikhan-recalls-time-when-she-lost-big-opportunity-says-she-broke-down)