#JishinMohan | 'ഡിവോഴ്സിനുശേഷം വിഷാദരോ​ഗം ബാധിച്ച് ലഹരിക്ക് അടിമയായി; മോചനം കിട്ടിയത് അമേയയെ പരിചയപ്പെട്ടശേഷം' -ജിഷിൻ മോഹൻ

#JishinMohan | 'ഡിവോഴ്സിനുശേഷം വിഷാദരോ​ഗം ബാധിച്ച് ലഹരിക്ക് അടിമയായി; മോചനം കിട്ടിയത് അമേയയെ പരിചയപ്പെട്ടശേഷം' -ജിഷിൻ മോഹൻ
Dec 3, 2024 05:22 PM | By Jain Rosviya

(moviemax.in) അടുത്തിടെയായി ഏറ്റവും കൂടുതൽ ​ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന ഒന്നാണ് സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും തമ്മിലുള്ള സൗഹൃദം.

ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും റീൽസും പങ്കുവെച്ച് തുടങ്ങിയതോടെയാണ് താരങ്ങളുടെ പേരിൽ ​ഗോസിപ്പുകൾ പ്രചരിച്ച് തുടങ്ങിയത്.

കമിതാക്കളെപ്പോലെയാണ് ഇരുവരും ഫോട്ടോകളും റീലുകളും സോഷ്യൽമീഡിയ പോസ്റ്റുകളും പങ്കുവെക്കാറുള്ളത്. ജിഷിൻ വിവാഹമോചിതനും ഒരു ആൺകുട്ടിയുടെ അച്ഛനുമാണ് എന്നതാണ് അമേയയുമായുള്ള ജിഷിന്റെ സൗഹൃദം കൂടുതൽ സോഷ്യൽമീഡിയയിൽ ചർച്ചയാകാൻ കാരണം.

സിനിമാ-സീരിയൽ താരം വരദയെയാണ് ജിഷിൻ വിവാഹം ചെയ്തിരുന്നത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസം.

എന്നാൽ വിവാഹമോചിതരായോ എന്ന ചോദ്യങ്ങളോട് ജിഷിനോ വരദയോ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി താൻ വിവാഹമോചിതനായി എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജിഷിൻ.

മാത്രമല്ല അമേയ നായരുമായുള്ള ബന്ധം എന്താണെന്നും ഏറ്റവും പുതിയ അഭിമുഖത്തിൽ ജിഷിൻ വെളിപ്പെടുത്തി.

സൗഹൃദത്തിനും മുകളിലുള്ള ഒരു ആത്മബന്ധം അമേയയുമായി തനിക്കുണ്ടെന്ന് തുറന്ന് സമ്മതിച്ചുകൊണ്ട് തന്നെയാണ് ജിഷിൻ സംസാരിച്ച് തുടങ്ങുന്നത്.

വിവാഹമോചനത്തിനുശേഷം വിഷാദരോ​ഗം ബാധിച്ച് ലഹരിക്ക് അടിമയായതിനെ കുറിച്ചും നടൻ തുറന്ന് പറഞ്ഞു. ഞാൻ ഏത് പെൺകുട്ടികളുടെ കൂടെ ഫോട്ടോയോ വീഡിയോയോ ചെയ്താലും അതെല്ലാം ചർച്ചയാകുകയാണ്.

അതെന്താണ് എന്നെ പെൺകുട്ടികളുടെ കൂടെ കാണാൻ പാടില്ലേ? അനാവശ്യ തമ്പ് നെയിൽ കൊടുത്ത് ചിലർ ഇതൊക്കെ വാർത്തയാക്കും. ഇതിലൊക്കെ കമന്റിടാനും ചിലർ കാണും.

ഈ കമന്റുകളൊന്നും ഞാൻ മൈന്റ് ചെയ്യാറില്ല. എന്നാൽ അമേയയെ ഇതെല്ലാം ബാധിച്ചു. അവൾ ആദ്യമായി നൽകിയ അഭിമുഖത്തിന് താഴെ വളരെ അധികം അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകളാണ് വന്നത്.

യാതൊരു ചീത്തപ്പേരും കേൾക്കാതെയാണ് അമേയ ജീവിക്കുന്നത്. അതിനിടയിലാണ് എന്റെ കുടുംബം തകർത്തതെന്ന് പറഞ്ഞ് ചില അധിക്ഷേപങ്ങൾ വരുന്നത്. എന്തടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത്.

അമേയയെ ഞാൻ പരിചയപ്പെട്ടിട്ട് ഒരു വർഷമെ ആയിട്ടുള്ളു. അതേസമയം എന്റെ ഡിവോഴ്സ് കഴിഞ്ഞിട്ട് മൂന്ന് വർഷമായി. എങ്ങനെയാണ് അപ്പോൾ ഇവൾ എന്റെ കുടുംബം തകർന്നതിന് കാരണമാകുക?.

ഡിവോഴ്സായി കഴിഞ്ഞാൽ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കണം എന്നാണോ?. വേറെ പെണ്ണിനെ നോക്കാൻ പാടില്ല... ജീവിതത്തിൽ സന്തോഷം അനുഭവിക്കാൻ പാടില്ല എന്നൊക്കെയൊരു കാഴ്ചപ്പാടാണ് മലയാളികൾക്ക്.

ഞങ്ങളുടെ റിലേഷനെ കുറിച്ച് അമേയ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങൾ തമ്മിൽ മ്യൂച്വലായി ഒരു ധാരണയുണ്ട്. ഒരു ബോണ്ടുണ്ട്. പരസ്പരം താങ്ങി നിർത്താനും കെയർ ചെയ്യാനുമൊക്കെയുള്ള ബോണ്ടിങ്ങുണ്ട്.

അതൊരു വിവാഹത്തിലേക്ക് പോകുമെന്നോ പ്രണയത്തിലേക്ക് പോകുമെന്നോ പറയാൻ സാധിക്കില്ല. ഞങ്ങളുടെ ബന്ധത്തെ എന്ത് പേര് വേണമെങ്കിലും വിളിച്ചോട്ടെ. പക്ഷെ അവിഹിതമെന്ന് വിളിക്കരുത്.

ഒരാളുമായി ബന്ധത്തിലിരിക്കെ മറ്റൊരാളുമായി ബന്ധം ഉണ്ടാക്കുന്നതിനെയാണ് അവിഹിതമെന്ന് വിളിക്കുന്നത്. ചിലർ അധിക്ഷേപിച്ച് കമന്റിടുന്നതിന്റെ പേരിൽ പോയി തൂങ്ങി മരിക്കാൻ എനിക്ക് സൗകര്യമില്ല.

ഡിവോഴ്സായെന്ന് കരുതി വീട്ടിൽ കുത്തിയിരിക്കാൻ ഞാൻ തയ്യാറല്ല. ഞാൻ ഒന്നും ചെയ്യാതെയിരുന്നാൽ ആർക്ക് പോയി? എനിക്ക് മാത്രം.

ഡിവോഴ്സായി രണ്ട് വർഷക്കാലം ഞാൻ ഡിപ്രഷനിലായിരുന്നു. പുറത്തിറങ്ങാതെ വീട്ടിൽ ഒറ്റക്കിരുന്ന് സമയം കളഞ്ഞിട്ടുണ്ട്. കാരണം പുറത്തിറങ്ങിയാൽ നെഗറ്റീവാണ്. അതോടെ കള്ളുകുടി കഞ്ചാവടി എല്ലാം തുടങ്ങി.

സിന്തറ്റിക് ഡ്രഗ്സും ഉപയോ​ഗിച്ചിട്ടുണ്ട്. ആ കൂട്ടുകെട്ടിലേക്ക് പോയിട്ടുമുണ്ട്. ഈ എല്ലാ സാധനങ്ങളിൽ നിന്നും എനിക്ക് മോചനം കിട്ടിയത് അമേയയെ പരിചയപ്പെട്ടതിന് ശേഷമാണ്.

ഒറ്റപ്പെട്ട് പോകുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്. ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയിൽ മദ്യത്തിലൊന്നും ആശ്രയം കണ്ടെത്താത്തവരെ സമ്മതിക്കണം. എന്നെ പോലുള്ള സാധാരണക്കാർക്കൊന്നും ഇത് നടക്കില്ല.

ഗുമസ്തനിലുള്ള ജെയ്സേട്ടൻ അടുത്ത സുഹൃത്താണ്. അദ്ദേഹമാണ് പറഞ്ഞത് ജീവിതത്തിൽ നമുക്കൊരു പാട്ണർ വേണമെന്ന്.

എന്റെ ജീവിതത്തിൽ ഇനി എന്തായാലും ഒരു വിവാഹം ഉണ്ടാകില്ല. വിവാഹം എന്നത് വെറുമൊരു കൂട്ടിക്കെട്ടൽ മാത്രമാണ്. അല്ലാതെ അതിലൊരു ഇമോഷണൽ ബോണ്ടില്ല.

ഇത് പിന്നെ നിയമപരമായി പിരിക്കാനാണ് പാട്. നമുക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിച്ചാൽ മതി. വിവാഹം ഇനി ഉണ്ടാവില്ലെങ്കിലും ഒരു പാട്ണർ ഉണ്ടാകണം ജീവിതത്തിൽ എന്നുണ്ട് എന്നും പറഞ്ഞാണ് ജിഷിൻ അവസാനിപ്പിച്ചത്.



#After #divorce #suffered #depression #became #addicted #alcohol # liberation #after #meeting #Ameya #JishinMohan

Next TV

Related Stories
Top Stories










News Roundup






GCC News






News from Regional Network





https://moviemax.in/-