---
title: "'ജാതിയും മതവുമില്ലെങ്കിൽ എന്തിനാണ് ലിസിയെ മതം മാറ്റിയത്?'; പ്രിയദർശന്റെ വാദങ്ങൾക്കെതിരെ ശാന്തിവിള ദിനേശ്"
english_title: "Shanthivil Dinesh opposes Priyadarshan's arguments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342629/shanthivil-dinesh-opposes-priyadarshans-arguments"
published_at: "2026-02-18T12:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995657e27bc4_movie1.jpg"
keywords: []
---

# 'ജാതിയും മതവുമില്ലെങ്കിൽ എന്തിനാണ് ലിസിയെ മതം മാറ്റിയത്?'; പ്രിയദർശന്റെ വാദങ്ങൾക്കെതിരെ ശാന്തിവിള ദിനേശ്

> **Lead Summary:** **[[moviemax.in]] **സംവിധായകൻ പ്രിയദർശന്റെ ജാതി-മത നിലപാടുകളെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്തെത്തി. തനിക്ക് ജാതിയും മതവുമില്ലെന്ന പ്രിയദർശന്റെ പത്രസമ്മേളനത്തിലെ പ്രസ്താവന വ്യാജമാണെന്നാണ് ശാന്തിവിള ദിനേശിന്റെ വാദം.

## Article Content

**[[moviemax.in]] **സംവിധായകൻ പ്രിയദർശന്റെ ജാതി-മത നിലപാടുകളെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്തെത്തി. തനിക്ക് ജാതിയും മതവുമില്ലെന്ന പ്രിയദർശന്റെ പത്രസമ്മേളനത്തിലെ പ്രസ്താവന വ്യാജമാണെന്നാണ് ശാന്തിവിള ദിനേശിന്റെ വാദം.

ജാതിയും മതവും രാഷ്ട്രീയവും തനിക്കില്ലെന്ന് അവകാശപ്പെടുന്നവർ യഥാർത്ഥത്തിൽ അരാഷ്ട്രീയവാദം ഉയർത്തുന്നവരാണെന്നും ഇത്തരക്കാരെ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രിയദർശന് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ മോഹൻലാലിനോടോ സുരേഷ് കുമാറിനോടോ ചോദിച്ചാൽ മനസ്സിലാകുമെന്നും, എന്നാൽ അത് തുറന്നുപറയാൻ അദ്ദേഹം ഭയപ്പെടുകയാണെന്നും ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തി.

പ്രിയദർശന് ജാതിയും മതവും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് മുൻഭാര്യ ലിസിയെ മതം മാറ്റിയത് എന്ന ചോദ്യമാണ് അദ്ദേഹം പ്രധാനമായും ഉയർത്തുന്നത്. ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ലിസിയെ വിവാഹം കഴിച്ചപ്പോൾ അവരുടെ മതത്തിൽ തന്നെ ജീവിക്കാൻ അനുവദിക്കാമായിരുന്നു.

എന്നാൽ മലപ്പുറത്ത് കൊണ്ടുപോയി മതം മാറ്റി അവരെ 'ലക്ഷ്മി' ആക്കുകയാണ് പ്രിയദർശൻ ചെയ്തത്. സ്വന്തം ജീവിതത്തിൽ ഇത്തരം നിലപാടുകൾ സ്വീകരിച്ച ഒരാൾ പൊതുവേദിയിൽ തനിക്ക് ജാതിയോ മതമോ ഇല്ലെന്ന് പറയുന്നത് മലയാളികൾ വിശ്വസിക്കില്ലെന്നും, ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ പത്രസമ്മേളനത്തിൽ വിളിച്ചു പറയേണ്ടതില്ലായിരുന്നുവെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/342629/shanthivil-dinesh-opposes-priyadarshans-arguments)